കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഇഫക്ടില്‍ പതറി ബിജെപി, ഹിന്ദൂയിസത്തെ അപമാനിച്ചെന്ന് തിരിച്ചടി, മുസ്ലീം വോട്ട് തിരിച്ചെത്തും

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ നിയമ പ്രതിഷേധം ശരിക്കും മുതലെടുത്ത് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞത് അടക്കമുള്ള സംഭവം അവരുടെ പ്രതിച്ഛായ വലിയ രീതിയില്‍ വളര്‍ത്തിയിരിക്കുകയാണ്. അതേസമയം ബിജെപി മന്ത്രിമാര്‍ കൊല്ലപ്പെട്ട മുസ്ലീം കുടുംബങ്ങളെ കാണാന്‍ പോലും കൂട്ടാക്കാതിരുന്ന സാഹചര്യത്തില്‍ പ്രിയങ്ക അതിനും മുന്‍കൈയ്യടുത്തിരുന്നു. അതേസമയം ഒരു ഹിന്ദു സമാധാനം മാത്രമാണ് പ്രോത്സാഹിപ്പിക്കുകയെന്ന പുതിയ പ്രസ്താവനയില്‍ പ്രിയങ്ക ശരിക്കും യുപി സര്‍ക്കാരിനെ കുരുക്കിയിരിക്കുകയാണ്.

അതേസമയം പ്രിയങ്ക ഹിന്ദൂയിസത്തെ അപമാനിച്ചു എന്ന മറുപടി മാത്രമാണ് ബിജെപി ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നാടകക്കാരിയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രിയങ്കയെ വിശേഷിപ്പിച്ചിരുന്നു. ഇതും സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയേക്കാള്‍ നേതൃത്വത്തില്‍ പ്രിയങ്ക ഒരുപടി മുന്നിലാണെന്ന് ഇതുവരെ നടപടികള്‍ വ്യക്തമാക്കുന്നു. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും നിറം മങ്ങിയ സ്ഥലത്താണ് പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് തിരിച്ചുവന്നിരിക്കുന്നത്.

തീപ്പൊരി പ്രസംഗം

തീപ്പൊരി പ്രസംഗം

തന്റെ സുരക്ഷയെ കുറിച്ചുള്ള വിഷയങ്ങള്‍ ഗൗരവമായി കാണേണ്ടെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. ഇതോടെ ജനങ്ങളുടെ സുരക്ഷ എന്ന വിഷയത്തിലേക്ക് പ്രിയങ്ക കാര്യങ്ങള്‍ കൊണ്ടുപോയിരിക്കുകയാണ്. പ്രതിപക്ഷത്ത് മറ്റ് പാര്‍ട്ടികളൊന്നും സജീവമല്ലാത്തതും പ്രിയങ്കയ്ക്ക് ഗുണകരമായിരിക്കുകയാണ്. പോലീസ് ക്രൂരതയുടെ ഇര എന്ന പേരും ഇതിനിടെ പ്രിയങ്ക സ്വന്തമാക്കി. പ്രിയങ്ക ഉന്നയിച്ച ഓരോ വിഷയവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

യുപിയില്‍ വിജയിക്കണമെങ്കില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാണ്. പ്രിയങ്ക പോലീസ് വെടിവെപ്പില്‍ മരിച്ച അനസ്, സുലൈമാന്‍ എന്നിവരുടെ പേരുകള്‍ നിരന്തരം ഉയര്‍ത്തി കാണിക്കുന്നുണ്ട്. ഇവരുടെ കുടുംബത്തിന്റെ വാദങ്ങളാണ് പ്രിയങ്ക എല്ലാ വേദിയിലും ഉന്നയിച്ചത്. കൂടുതല്‍ പ്രചാരം ഇതിന് ലഭിച്ചതും പ്രിയങ്കയ്ക്ക് നേട്ടമായി മാറിയിരിക്കുകയാണ്. നേരത്തെ മതേതര സ്വഭാവം കാണിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് വീഴ്ച്ച പറ്റിയിരുന്നു. മൃദു ഹിന്ദുത്വത്തിനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. ഇത് പ്രിയങ്ക മാറ്റിയെഴുതിയിരിക്കുകയാണ്.

രാഹുലിന് സാധിക്കാത്തത്

രാഹുലിന് സാധിക്കാത്തത്

പൗരത്വ നിയമ പ്രക്ഷോഭത്തിലൂടെ രാഹുലിന് ലഭിക്കാത്തൊരു അവസരമാണ് പ്രിയങ്കയ്ക്കി ലഭിച്ചിരിക്കുന്നത്. നിരന്തരം ക്ഷേത്ര ദര്‍ശനം വഴി ഹിന്ദു വോട്ടുകള്‍ നേടാനായിരുന്നു രാഹുലിന്റെ ശ്രമം. ഈ സമയം മുസ്ലീം വോട്ടുകളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ കാര്യമായ യാതൊരു ഗുണവും കോണ്‍ഗ്രസിനുണ്ടായില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ ജയം ഭരണവിരുദ്ധ വികാരം കൊണ്ടായിരുന്നു. നേരത്തെ മോദി സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമത്തില്‍ രാഹുലിന് പാര്‍ട്ടിക്കാരില്‍ നിന്ന് പോലും പിന്തുണ ലഭിച്ചിരുന്നു.

പ്രിയങ്കയുടെ നീക്കങ്ങള്‍

പ്രിയങ്കയുടെ നീക്കങ്ങള്‍

പ്രിയങ്ക, എല്ലാ പ്രതിപക്ഷ കക്ഷികളെയും അമ്പരിപ്പിക്കുന്ന തരത്തിലാണ് രാഷ്ട്രീയം കളിച്ചത്. എന്താണ് യുപിയില്‍ സംഭവിച്ചതെന്നാണ് അവര്‍ ആദ്യം അന്വേഷിച്ചത്. പിന്നീട് വാര്‍ത്താസമ്മേളനം വിളിച്ചു. തുടര്‍ന്ന് പോലീസ് നടപടിയില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തെ കണ്ടു. തുടര്‍ന്ന് വിശദമായ ഒരു റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് നല്‍കി. പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാരം ചെയ്യുകയാണ് യോഗി ആദിത്യനാഥെന്നായിരുന്നു പ്രിയങ്ക ഉന്നയിച്ചത്. എല്ലാം ഒന്നൊന്നായിട്ടായിരുന്നു. ഈ നീക്കമാണ് പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിനെ മുസ്ലീങ്ങളുടെ വിശ്വസ്തരാക്കിയത്.

എല്ലാവരെയും കൈയ്യിലെടുത്തു

എല്ലാവരെയും കൈയ്യിലെടുത്തു

മുസ്ലീങ്ങള്‍ക്കായി സംസാരിക്കുന്നത് കൊണ്ട് ഹിന്ദു വോട്ടുകള്‍ നഷ്ടമാവില്ലെന്ന് ഉറപ്പിക്കാനും പ്രിയങ്ക ശ്രദ്ധിച്ചിരുന്നു. മഹാഭാരതത്തിലെ അര്‍ജുനനെ ഉദ്ധരിച്ചായിരുന്നു രണ്ട് മുസ്ലീം യുവാക്കള്‍ക്കെതിരായ നടപടിയെ പ്രിയങ്ക അപലപിച്ചത്. ഭഗവാന്‍ ശിവന്റെ വിവാഹ ചടങ്ങുകള്‍ക്ക് എല്ലാ വിധ ജനവിഭാഗങ്ങളും നൃത്തം ചെയ്തിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. കാവി ഹിന്ദു ധര്‍മത്തിന്റെ ചിഹ്നമാണെന്നും, കാവി നിങ്ങളുടേതാണെന്ന് കരുതരുതെന്നുമായിരുന്നു യോഗി ആദിത്യനാഥിന് പ്രിയങ്കയുടെ മറുപടി.

പഴയ പ്രതാപത്തിലേക്ക്

പഴയ പ്രതാപത്തിലേക്ക്

കോണ്‍ഗ്രസിന്റെ മതേതര രാഷ്ട്രീയം എന്ന പഴയ സങ്കല്‍പ്പത്തിലേക്ക് പ്രിയങ്ക പാര്‍ട്ടിയെ മടക്കി കൊണ്ടുപോകുകയാണ്. മുസ്ലീങ്ങളോട് അനുതാപമുള്ള പാര്‍ട്ടിയെന്ന നിലയിലേക്കാണ് മാറ്റം. അതിനൊപ്പം ഹിന്ദു വികാരവും ചേര്‍ക്കുന്ന രീതിയാണിത്. ജാമിയയിലെ പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്നതും, കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിയ കാര്യമാണ്. അതേസമയം പ്രിയങ്കയ്ക്ക് കാവി നിറത്തിന്റെ പ്രാധാന്യം അറിയില്ലെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ പറഞ്ഞു. അവര്‍ ഹിന്ദൂയിസത്തെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രിയങ്ക കലാപകാരികളെ പിന്തുണച്ചെന്നും ദിനേഷ് ശര്‍മ പറഞ്ഞു.

എന്റെ സുരക്ഷയും പിഴയും അപ്രധാനം, പൗരത്വ നിയമം വലിയ നുണ, തിരിച്ചടിച്ച് പ്രിയങ്ക!!എന്റെ സുരക്ഷയും പിഴയും അപ്രധാനം, പൗരത്വ നിയമം വലിയ നുണ, തിരിച്ചടിച്ച് പ്രിയങ്ക!!

English summary
priyanka gandhi going strong congress eyes comeback in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X