കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് ഭ്രാന്താണ്, പലരെയും മര്‍ദിക്കാറുണ്ട്... വിവാദ പരാമര്‍ശവുമായി സുബ്രഹ്മണ്യന്‍ സ്വാമി!

Google Oneindia Malayalam News

Recommended Video

cmsvideo
BJPയെ ഞെട്ടിച്ച് കോൺഗ്രസ് നേതാവ് | Oneindia Malayalam

ദില്ലി: പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് വന്നതോടെ ബിജെപിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. അവര്‍ക്കെതിരെ നിരന്തരം വിവാദ പ്രസ്താവനകളാണ് ബിജെപി നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ് പ്രിയങ്കയ്‌ക്കെതിരെ പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രിയങ്കയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങളുണ്ട്. ഭ്രാന്തമായ അവസ്ഥയിലാണ് അവര്‍ ജീവിക്കുന്നത്. ആളുകളെ സ്ഥിരമായി മര്‍ദിക്കാറുമുണ്ടെന്ന് സ്വാമി പറഞ്ഞു. പ്രിങ്കയുടെ നിയമനത്തിന് ശേഷം തുടര്‍ച്ചയായി ബിജെപി നടത്തുന്ന പ്രസ്താവനയുടെ ഭാഗമായിട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമിയും പ്രതികരിച്ചത്.

1

ഭ്രാന്തുള്ളത് കൊണ്ട് ആളുകളെ മര്‍ദിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ സാധിക്കുക. പ്രിയങ്കയ്ക്ക് രാഷ്ട്രീയ നേതാവാകാനുള്ള പ്രാപ്തിയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ജനങ്ങള്‍ക്ക് അവരുടെ മനോനില തെറ്റുമ്പോള്‍ അക്കാര്യം മനസ്സിലാവുമെന്നും സ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയുടെ തീപ്പൊരി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയും പ്രിയങ്കയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ശക്തരായ നേതാക്കളില്ലെന്നും, അതുകൊണ്ട് സുന്ദരമായ മുഖങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനങ്ങള്‍ മുഖസൗന്ദര്യം നോക്കിയല്ല വോട്ട് ചെയ്യുന്നതെന്ന് ബീഹാറിലെ മന്ത്രി വിനോദ് നാരായണ്‍ പറഞ്ഞിരുന്നു. പ്രിയങ്കയ്ക്ക് കഴിവോ രാഷ്ട്രീയത്തില്‍ നേട്ടങ്ങളോ ഇല്ലെന്നും വിനോദ് നാരായണ്‍ ആരോപിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതു രീതികളുമായി രാഹുല്‍ ഗാന്ധി, 40 വയസ്സ് മാനദണ്ഡം!!സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതു രീതികളുമായി രാഹുല്‍ ഗാന്ധി, 40 വയസ്സ് മാനദണ്ഡം!!

അഞ്ച് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്, ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് കോൺഗ്രസ്അഞ്ച് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്, ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് കോൺഗ്രസ്

English summary
priyanka gandhi has bipolar disorder says subramanian swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X