കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ടാര്‍ഗറ്റ് ഒന്നല്ല രണ്ട്...2 പദ്ധതികള്‍, പടക്കളമാകാന്‍ യുപി, 6 മാസത്തിനുള്ളില്‍ മാറ്റം!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ വീട് തിരയലൊക്കെ ഉത്തര്‍പ്രദേശിലെ പുതിയൊരു ഷോ ബിസിനസെന്ന് കോണ്‍ഗ്രസ്. യഥാര്‍ത്ഥ ഗെയിം മറ്റൊന്നാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതിനായുള്ള ശ്രമത്തിലാണ് പ്രിയങ്ക. ജാതി സമവാക്യം കൊണ്ടുള്ള യുദ്ധമാണ് പ്രിയങ്കയുടെ മുന്നിലുള്ളത്. നരേന്ദ്ര മോദി 2014ല്‍ വിജയിക്കുകയും പിന്നീട് പൊളിച്ചെഴുതുകയും ചെയ്ത തന്ത്രമാണ്. എസ്പിയുടെയും ബിഎസ്പിയുടെയും നിഷ്പക്ഷരുടെയും വോട്ടുകള്‍ കൊണ്ട് മറ്റ് സുപ്രധാന ജാതിവോട്ടുകള്‍ പിടിക്കുന്ന മാസ്റ്റര്‍ ഗെയിമാണിത്.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

കോണ്‍ഗ്രസിന്റെ വോട്ടുശതമാനം പോസിറ്റീവായ രീതിയിലാണ്. നേരത്തെയുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇത് കാര്യമായി തന്നെ വര്‍ധിച്ചിരുന്നു. അന്ന് പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് ഇത്രത്തോളം വളര്‍ന്നിരുന്നില്ല. അന്ന് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ലഭിച്ച സമുദായ വോട്ടുകള്‍ പരിശോധിച്ചിരുന്നു പ്രിയങ്ക. യുപിയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ മുന്നോക്ക-പിന്നോക്ക വോട്ടുകളെ ഏകോപിപ്പിക്കുകയോ അതല്ലെങ്കില്‍ ഒബിസി വോട്ടുകളുടെ ശക്തമായ പിന്തുണയോ വേണം. ഇതില്‍ നിന്നെല്ലാം ചെറിയ തോതിലുള്ള വോട്ടുകള്‍ കോണ്‍ഗ്രസിന് പ്രിയങ്ക വന്ന ശേഷം ലഭിച്ചിട്ടുണ്ട്.

പ്രിയങ്ക ലക്ഷ്യമിടുന്നത്

പ്രിയങ്ക ലക്ഷ്യമിടുന്നത്

പ്രിയങ്ക ഈ മാസം അവസാനത്തോടെ ദില്ലിയിലെ ലോധി എസ്‌റ്റേറ്റ് ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങും. ചിലത് സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് മാറ്റും. മൂന്ന് വശങ്ങളില്‍ നിന്ന് കേന്ദ്രീകരിച്ച് ഓരോ വിഭാഗത്തെയും കേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ പ്ലാന്‍. കിഴക്കന്‍-പടിഞ്ഞാറന്‍ യുപിയില്‍ എസ്പിയുടെയും ബിഎസ്പിയുടെയും കോട്ടകളാണ് കൂടുതല്‍. എസ്പി മുസ്ലീം സമുദായത്തെയും ദളിത് വിഭാഗത്തെയും അവഗണിച്ചിരിക്കുകയാണ്. ഇവരില്‍ കുറച്ച് പേരെങ്കിലും കോണ്‍ഗ്രസിന് അടര്‍ത്തിയെടുക്കാന്‍ സാധിക്കും. ഇത്തരം കുറച്ച് പേരെ ചേര്‍ത്ത് ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ഭുതം കാണിക്കാനാവുമെന്ന് പ്രിയങ്ക പറയുന്നു.

ടീം സീനിയര്‍

ടീം സീനിയര്‍

പ്രിയങ്ക ഉത്തര്‍പ്രദേശില്‍ ജൂനിയര്‍ നേതാക്കളെ വെച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതോടൊപ്പം രാഹുല്‍ തഴയുന്ന സീനിയര്‍ നേതാക്കളുടെ പിന്തുണ പ്രിയങ്കയ്ക്കുണ്ടാവും. ഇവര്‍ സോണിയാ ക്യാമ്പില്‍ നിന്ന് പ്രിയങ്ക ക്യാമ്പിലേക്ക് മാറിയിരിക്കുകയാണ്. അഹമ്മദ് പട്ടേലിന് പ്രിയങ്ക പിന്തുണ നല്‍കിയത് ഈ മാറ്റം കാരണമാണ്. കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ചിദംബരം തുടങ്ങിയവരും ടീം സീനിയറായി പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. അതേസമയം മന്‍മോഹന്‍ സിംഗ് രാഹുലിനൊപ്പം തന്നെയാണ്.

Recommended Video

cmsvideo
'Is This India Of Our Dreams?' | Oneindia Malayalam
ആറ് സോണുകള്‍

ആറ് സോണുകള്‍

യുപിയില്‍ അടുത്ത ടാര്‍ഗറ്റ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്. ആറ് സോണുകളാക്കി ജില്ലകളെ തരംതിരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ക്കാണ് ഈ ജില്ലകളുടെയും സോണുകളുടെയും ചുമതല. ഇവര്‍ നേട്ടം കൊയ്താല്‍ പ്രിയങ്കയുടെ ടീമില്‍ ശക്തരായി തിരിച്ചെത്തും. ആറ് സോണുകള്‍ക്കും സീനിയര്‍ നേതാക്കളെയാണ് ചുമതലപ്പെടുത്തിയത്. ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഈ വര്‍ഷമാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. 75 ജില്ലകളിലായി 145 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേരത്തെ വിജയിച്ചിട്ടുണ്ട്.

കളിക്കിറങ്ങി ജിതിന്‍ പ്രസാദ്

കളിക്കിറങ്ങി ജിതിന്‍ പ്രസാദ്

കോണ്‍ഗ്രസിന്റെ മുന്‍ വോട്ടുബാങ്കായ ബ്രാഹ്മണ വിഭാഗത്തിനായിട്ടാണ് കോണ്‍ഗ്രസ് സമുദായ സംഘടന രൂപീകരിച്ചിരിക്കുന്നത്. പ്രിയങ്കയുടെ വലംകൈ ജിതിന്‍ പ്രസാദയ്ക്കാണ് ചുമതല. ബ്രാഹ്മിണ്‍ ചേതന പരിഷത്ത് എന്നാണ് സമുദായ സംഘടനയുടെ പേര്. സംസ്ഥാനത്ത് താക്കൂര്‍-ബ്രാഹ്മിണ്‍ പോരാട്ടമാക്കി കാര്യങ്ങളെ മാറ്റാനുള്ള ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജിതിന്‍ പ്രസാദ് ബ്രാഹ്മണ നേതാവ് കൂടിയാണ്. ബ്രാഹ്മണരാണ് യുപിയില്‍ ഏറ്റവുമധികം കൊല്ലപ്പെടുന്നതെന്ന് ഡാറ്റകളുമായി ജിതിന്‍ രംഗത്തെത്തിയിരിക്കുകയാണ്.

പ്രിയങ്കയുടെ ടാര്‍ഗറ്റ്

പ്രിയങ്കയുടെ ടാര്‍ഗറ്റ്

പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിമാണ് ജിതിന്‍ പ്രസാദ നടപ്പാക്കുന്നത്. 2017ല്‍ ഇതേ നീക്കം പ്രസാദ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിന് സംഘടനാ നേതൃത്വവുമുണ്ട്. നിരവധി ബ്രാഹ്മണ നേതാക്കള്‍ കൊല്ലപ്പെടുന്നതും പതിവാണ്. സംസ്ഥാനത്ത് 13 ശതമാനം ബ്രാഹ്മണ വോട്ടര്‍മാണ്. ഇവരെ കൂടെ നിര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിന്റെ തലവര തന്നെ മാറ്റും. ഓരോ ജില്ലയിലും ബ്രാഹ്മണ വോട്ടുകളെ ഏകീകരിക്കുകയാണ് പ്രസാദയുടെ ടാര്‍ഗറ്റ്. മുമ്പ് കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ബ്രാഹ്മണ നേതാക്കളുടെ കുടുംബങ്ങളെയും ഒപ്പം ചേര്‍ക്കും.

അവസാന ഗെയിം

അവസാന ഗെയിം

യുപിയില്‍ മായാവതിയുടെ ദളിത് വേരോട്ടത്തെ പൊളിക്കാന്‍ അജയ് കുമാര്‍ ലല്ലുവിനാണ് ചുമതല. പോലീസ് ഏറ്റുമുട്ടല്‍ കൊലയാണ് അദ്ദേഹം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ അണിനിരത്തിയാണ് പ്രക്ഷോഭം. മാധ്യമ പ്രവര്‍ത്തകന്‍ ശുഭം ത്രിപാഠി, ലല്ലന്‍ പ്രസാദ് പാണ്ഡെ എന്നിവരെ ഭൂമാഫിയ കൊലപ്പെടുത്തിയ കാര്യവും ശക്തമായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്നുണ്ട്. യോഗിയുടെ ജാതി വോട്ടുകളുടെ ഏകീകരണം പൊളിച്ചാല്‍ ഉറപ്പായും വീഴ്ത്താന്‍ സാധിക്കുമെന്ന് പ്രിയങ്ക പറയുന്നു. പരമാവധി പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ കുറച്ച് ഒറ്റക്കെട്ടായി പൊരുതാനാണ് പ്രിയങ്ക ശ്രമിക്കുന്നത്. ഇതിലൂടെ മാത്രമേ ഏകീകരണമുണ്ടാവൂ.

English summary
priyanka gandhi have 2 targests in uttar pradesh for reviving congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X