കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തും? അമേഠി ഒഴിയും!! അമേഠിയില്‍ പ്രിയങ്ക മല്‍സരിക്കും, സൂചന നല്‍കി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇത്തവണ രണ്ടു സീറ്റില്‍ മല്‍സരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. സ്വന്തം മണ്ഡലമായ യുപിയിലെ അമേഠിക്ക് പുറമെ കേരളത്തിലെ വയനാട്ടിലും അദ്ദേഹം മല്‍സരിച്ചതാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവരാന്‍ ഇടയാക്കിയത്. വയനാട്ടില്‍ ബിജെപിയല്ല പ്രധാന എതിരാളി, ഇടതുപക്ഷമാണ് എന്നത് ചര്‍ച്ചയ്ക്ക് മൂര്‍ച്ച കൂട്ടി എന്നു പറയാം.

രണ്ടിടത്തും രാഹുല്‍ ഗാന്ധി ജയിച്ചാല്‍ വയനാടിനെ കൈവെടിയുമെന്നും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും പ്രചാരണമുണ്ടായിരുന്നു. അമേഠിയില്‍ തോല്‍വി ഭയന്നാണ് വയനാട്ടിലും മല്‍സരിച്ചത് എന്ന് ബിജെപി പ്രചരിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. രാഹുല്‍ വയനാട് നിലനിര്‍ത്തുമെന്ന സൂചനയാണ് അവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 തുടക്കത്തില്‍ സംഭവിച്ചത്

തുടക്കത്തില്‍ സംഭവിച്ചത്

പ്രിയങ്ക ഗാന്ധി ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് സൂചനകള്‍ തുടക്കത്തിലുണ്ടായിരുന്നു. അവര്‍ തന്നെ നടത്തിയ ചില പ്രതികരണങ്ങളാണ് ഇതിന് കാരണം. നരേന്ദ്ര മോദി മല്‍സരിക്കുന്ന വാരണാസി മണ്ഡലത്തില്‍ പ്രിയങ്ക മല്‍സരിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നത്.

 തീരുമാനം മാറ്റാന്‍ കാരണം

തീരുമാനം മാറ്റാന്‍ കാരണം

കേരളത്തില്‍ വച്ചും റായ്ബറേലിയില്‍ വച്ചും പ്രിയങ്ക മാധ്യമങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും പറഞ്ഞ ചില കാര്യങ്ങളാണ് അവര്‍ മല്‍സരിക്കുമെന്ന തോന്നലുണ്ടാക്കിയത്. എന്നാല്‍ ഒടുവില്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത് പ്രിയങ്ക മല്‍സരിക്കേണ്ട എന്നാണ്. പ്രചാരണത്തില്‍ ശ്രദ്ധപതിപ്പിക്കാനായിരുന്നു ഇത്.

രണ്ടുസീറ്റില്‍ ഒന്നില്‍...

രണ്ടുസീറ്റില്‍ ഒന്നില്‍...

എന്നാല്‍ ഈ ഘട്ടത്തിലും പല കോണുകളില്‍ നിന്നും വ്യത്യസ്തമായ വിവരങ്ങള്‍ വന്നു. രാഹുല്‍ ഗാന്ധി രണ്ടു സീറ്റില്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ഒന്നില്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക മല്‍സരിക്കുമെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിലെ വിശദീകരണമാണിപ്പോള്‍ വന്നിരിക്കുന്നത്.

ഭൂരിപക്ഷം മാത്രം ചര്‍ച്ച

ഭൂരിപക്ഷം മാത്രം ചര്‍ച്ച

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് ഉറപ്പാണ്. ഭൂരിപക്ഷം എത്ര കിട്ടുമെന്ന കാര്യത്തില്‍ മാത്രമാണ് ചര്‍ച്ചകള്‍. എന്നാല്‍ യുപിയിലെ അമേഠിയില്‍ കാര്യങ്ങള്‍ അല്‍പ്പം പ്രയാസകരമാണ്. മണ്ഡലത്തിലെ വികാരം ബിജെപി പരാമവധി മുതലെടുത്തിട്ടുണ്ട്. അവിടെ രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു.

 തിളങ്ങിയത് പ്രിയങ്ക

തിളങ്ങിയത് പ്രിയങ്ക

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രധാനമായും പ്രചാരണ രംഗത്തുണ്ടായിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു. അമേഠിയില്‍ മാത്രമല്ല സോണിയ ഗാന്ധി മല്‍സരിക്കുന്ന റായ്ബറേലിയിലും പ്രചാരണ രംഗത്തുനിറഞ്ഞുനിന്നത് പ്രിയങ്ക തന്നെ. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ പ്രതികരണം ഏറെ പ്രധാനമാണ്.

ചോദ്യം ഇതായിരുന്നു

ചോദ്യം ഇതായിരുന്നു

വയനാടും അമേഠിയിലും രാഹുല്‍ ഗാന്ധി ജയിച്ചു എന്ന് കരുതുക. വയനാട് നിലനിര്‍ത്താനും അമേഠി എംപി സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു എന്ന് വിചാരിക്കുക. അമേഠിയില്‍ ആ വേളയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ എന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം.

ഒരു വെല്ലുവിളിയേ അല്ല

ഒരു വെല്ലുവിളിയേ അല്ല

അമേഠിയില്‍ മല്‍സരിച്ചു ജയിക്കുക എന്നത് ഒരു വെല്ലുവിളിയേ അല്ല എന്ന് പ്രിയങ്ക പറഞ്ഞു. അമേഠിയില്‍ വിജയം ഉറപ്പാണെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അത്തരം തീരുമാനമെടുത്താന്‍ തനിക്ക് ആശങ്കയില്ലെന്നും പ്രിയങ്ക ആത്മവിശ്വാസത്തോടെ പറഞ്ഞു.

അമേഠിയും റായ്ബറേലിയും

അമേഠിയും റായ്ബറേലിയും

അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് കൈവശം വെക്കുന്ന മണ്ഡലങ്ങള്‍. ഗാന്ധി കുടുംബത്തിന്റെ പ്രതിനിധികളെ ജയിപ്പിക്കുന്ന മണ്ഡലങ്ങള്‍. ഈ പ്രത്യേകതകള്‍ കൊണ്ടുതന്നെയാവണം പ്രിയങ്ക ആത്മവിശ്വാസം പ്രകടിപ്പിച്ചത്. യുപി മഹാസഖ്യം ഇവിടെ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു.

വയനാട് നിന്ന് മല്‍സരിച്ചത്

വയനാട് നിന്ന് മല്‍സരിച്ചത്

രാഹുല്‍ ഗാന്ധി വയനാട് നിന്ന് മല്‍സരിച്ചത് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ വയനാട് മല്‍സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ദക്ഷിണേന്ത്യയില്‍ പ്രചാരണ രംഗത്ത് കോണ്‍ഗ്രസിന്റെ മുന്‍തൂക്കം പ്രകടമായിരുന്നു. ദിവസങ്ങളോളം രാഹുലിന്റെ സ്ഥാനാര്‍ഥിത്വം മാത്രമായിരുന്നു ചര്‍ച്ചകളില്‍.

 പ്രിയങ്കയുടെ നിലപാട്

പ്രിയങ്കയുടെ നിലപാട്

രാഷ്ട്രീയ രംഗത്ത് ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന നിലപാടാണ് പ്രിയങ്കയ്ക്ക്. വാരണാസിയില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് അവര്‍ നല്‍കിയ മറുപടിയും അത്തരത്തിലായിരുന്നു. പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് പ്രിയങ്ക അന്ന് പറഞ്ഞത്.

 പ്രിയങ്ക പറയുന്നു

പ്രിയങ്ക പറയുന്നു

ഇതേ നിലപാട് തന്നെയാണ് പ്രിയങ്ക ഇപ്പോഴും ആവര്‍ത്തിക്കുന്നത്. രാഹുല്‍ അമേഠി മണ്ഡലം ഒഴിഞ്ഞാല്‍ മല്‍സരിക്കുക എന്നത് വെല്ലുവിളിയല്ല. അമേഠി കോണ്‍ഗ്രസ് നേതാക്കള്‍ ജയിക്കുന്ന മണ്ഡലമാണ്. രാഹുല്‍ ഗാന്ധി അങ്ങനെ തീരുമാനിച്ചാല്‍ തുടര്‍ച്ചര്‍ച്ചകള്‍ നടക്കുമെന്നും പ്രിയങ്ക പറഞ്ഞു.

ദക്ഷിണേന്ത്യയും ഉയരണം

ദക്ഷിണേന്ത്യയും ഉയരണം

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദക്ഷിണേന്ത്യ വികസനത്തില്‍ വളരെ പിന്നിലാണെന്നും ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും ചേര്‍ന്നതാണ് ഇന്ത്യ എന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇതാണ് വയനാട് മണ്ഡലം അദ്ദേഹം നിലനിര്‍ത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കാന്‍ കാരണം.

പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല

പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. അമേഠിയില്‍ മല്‍സരിക്കാനും തയ്യാറാണ് എന്നവര്‍ പറയുന്നു. അമേഠിയിലെ ജയം വെല്ലുവിളിയല്ല എന്നും അവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഇതില്‍ നിന്ന് ലഭിക്കുന്ന സൂചന. പക്ഷേ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ല.

കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!

English summary
Priyanka Gandhi hints she likely contest for Amethi bypoll fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X