കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണത്തില്‍ പ്രിയങ്കയ്ക്ക് വന്‍ ഡിമാന്റ്.... ദില്ലിയിലും യുപിയിലും ഒരേസമയം, റാലിയില്‍ രാഹുലും!!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് കോണ്‍ഗ്രസില്‍ വന്‍ ഡിമാന്റ്. ദില്ലിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രിയങ്കയ്ക്ക് വലിയ സ്വാധീനമുണ്ടെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അതേസമയം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി അവര്‍ പ്രവര്‍ത്തനം നടത്തുന്ന സാഹചര്യത്തിലാണ് പ്രിയങ്ക. അതേസമയം പ്രിയങ്കയുടെ രാജ്യസഭാ പ്രവേശനത്തിന് കോണ്‍ഗ്രസില്‍ പിന്തുണയ്ക്കുന്നരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്.

അതേസമയം പ്രിയങ്ക കോണ്‍ഗ്രസിന്റെ മുന്‍നിര പോരാട്ടം ഏറ്റെടുത്തിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്. ദില്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കാത്ത തരത്തില്‍ നേട്ടമുണ്ടാക്കിയാല്‍ അത് പ്രിയങ്കയുടെ മികവായി കണക്കാക്കും. അതോടെ പുതിയ അധ്യക്ഷയായി പ്രിയങ്ക എത്താനും സാധ്യതയുണ്ട്.

പ്രിയങ്കയ്ക്ക് വന്‍ ഡിമാന്‍ഡ്

പ്രിയങ്കയ്ക്ക് വന്‍ ഡിമാന്‍ഡ്

ദില്ലിയില്‍ സോണിയാ ഗാന്ധി പ്രചാരണത്തിനിറങ്ങാത്തത് പ്രിയങ്കയ്ക്ക് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. വനിതാ പ്രചാരകരില്‍ അല്‍ക്കാ ലാമ്പ മാത്രമാണ് കോണ്‍ഗ്രസിന് കരുത്ത് പകരുന്നത്. പ്രിയങ്കയെ 70 മണ്ഡലങ്ങളിലും പ്രചാരണം നടത്തണമെന്നാണ് ആവശ്യം. എല്ലാ മണ്ഡലങ്ങളിലും പ്രിയങ്കയുടെ റോഡ് ഷോ വേണമെന്ന് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്ക നിലവില്‍ രണ്ട് റാലികള്‍ മാത്രമാണ് ദില്ലിയില്‍ നടത്തുന്നത്. എന്നാല്‍ നിരവധി പേര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത് മാറാന്‍ സാധ്യതയുണ്ട്.

ബ്രാന്‍ഡ് രാഷ്ട്രീയം

ബ്രാന്‍ഡ് രാഷ്ട്രീയം

ദില്ലിയുമായി യുപിയിലെ പല മണ്ഡലങ്ങളും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇത് രണ്ടിടത്തും ഒരുപോലെ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രിയങ്കയ്ക്ക് സ്ത്രീകള്‍ക്കിടയിലും മുസ്ലീങ്ങള്‍ക്കിടയിലും വലിയ സ്വാധീനമുണ്ട്. നൂറിലധികം പേര്‍ ഇതുവരെ പ്രിയങ്ക വരണമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രിയങ്കയുടെ ബ്രാന്‍ഡ് രാഷ്ട്രീയം 2014 മുതല്‍ കോണ്‍ഗ്രസിന് പ്രാദേശിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൂടുതല്‍ റാലികളില്‍ പ്രിയങ്ക പങ്കെടുക്കുമോ എന്ന് തീരുമാനമായിട്ടില്ല.

രാഹുലും എത്തുന്നു

രാഹുലും എത്തുന്നു

പ്രിയങ്കയുടെ റാലിയുടെ ജനപ്രീതി മനസ്സിലാക്കി രാഹുല്‍ ഗാന്ധിയും ഇതിന്റെ ഭാഗമാകുന്നുണ്ട്. ഇരുവരും ചേര്‍ന്ന് റാലിയില്‍ പങ്കെടുക്കും. ഇതിന് പിന്നാലെ മന്‍മോഹന്‍ സിംഗും റാലി നത്തുന്നുണ്ട്. സോണിയാ ഗാന്ധിയുടെ അഭാവത്തില്‍ മുന്‍നിരയില്‍ നിന്നാണ് പ്രിയങ്ക നയിക്കുന്നത്. ഇന്ദിരാ ഗാന്ധിയെ ആരാധിക്കുന്ന സീനിയര്‍ വോട്ടര്‍മാരെയും കോണ്‍ഗ്രസ് പ്രിയങ്കയുടെ വരവിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതേസമയം പ്രിയങ്കയുടെ വരവില്‍ ബിജെപി നേതൃത്വം കടുത്ത സമ്മര്‍ദത്തിലാണ്. സ്ത്രീകളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്നാണ് ബിജെപിയുടെ ആശങ്ക.

കോണ്‍ഗ്രസിന് പ്രതീക്ഷ

കോണ്‍ഗ്രസിന് പ്രതീക്ഷ

ദില്ലിയില്‍ പ്രിയങ്കയുടെ ടീമും കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് കൂട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയുടെ 80ലധികം പൊതുപരിപാടികളാണ് ഇതുവരെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കാണ് ഇവര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഡിമാന്റ്. അമരീന്ദര്‍ സിംഗ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവരെയും പ്രവര്‍ത്തകര്‍ പ്രചാരണത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ നിന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനായും ആവശ്യക്കാരുണ്ട്.

മാറ്റത്തിന് തയ്യാര്‍

മാറ്റത്തിന് തയ്യാര്‍

പ്രിയങ്ക തനിക്കും ചുറ്റുമുള്ള ഇമേജ് മാറ്റി മറിക്കാനാണ് ഒരുങ്ങുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ദില്ലിയില്‍ അവരുടെ പ്രചാരണം. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടുമറിക്കുന്നത് തടയാന്‍ പ്രിയങ്കയുടെ വരവിന് സാധിക്കും. യുപിയില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ ചോര്‍ന്നിരുന്നില്ല. പകരം കൂടുതല്‍ വോട്ടുകള്‍ എത്തുകയും ചെയ്തു. പ്രിയങ്ക പതിയെ ദേശീയ തലത്തിലേക്ക് മാറി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാണ് ഒരുങ്ങുന്നത്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

പ്രിയങ്ക ദില്ലിയിലും യുപിയിലുമായി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. ഒരേസമയം പ്രാദേശികമായും ദേശീയമായും സ്വീകാര്യത നേടാനുള്ള ശ്രമമാണ് ഇത്. യുപിയില്‍ ന്യൂനപക്ഷങ്ങളുമായി കൂടിക്കാഴ്ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപിയുടെ സുപ്രധാന വോട്ടു ബാങ്കിലേക്കാണ് പ്രിയങ്ക എത്തുന്നത്. യുപി ജനസംഖ്യയുടെ 21 ശതമാനം ദളിതുകളാണ്. ഇത് ബിഎസ്പിയുടെ വോട്ടുബാങ്കാണ്. കഴിഞ്ഞ ദിവസം 1000ലധികം പേര്‍ ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇത് പ്രിയങ്കയുടെ കരുത്താണ്. സിഎഎ, എന്‍ആര്‍സി, ദളിത് വിഷയങ്ങള്‍ എന്നിവ നിരന്തരം ഉന്നയിച്ച് യുപിയില്‍ ചര്‍ച്ചാ വിഷയമാണ് പ്രിയങ്ക. സമാന ഫോര്‍മുല തന്നെയാണ് ദില്ലിയിലും പയറ്റുക. ബിജെപിയുടെ ജാതി വോട്ടുകളെ ഇല്ലാതാക്കുന്ന വോട്ട് തന്ത്രം പ്രിയങ്ക പൊളിക്കുമെന്നാണ് സൂചന.

ഇനി ആസാദിനൊപ്പം

ഇനി ആസാദിനൊപ്പം

ചന്ദ്രശേഖര്‍ ആസാദിനൊപ്പം പ്രിയങ്ക കൈകോര്‍ക്കുമെന്ന പ്രചാരണം സജീവമാണ്. അങ്ങനെ സംഭവിച്ചാല്‍ യുപിയില്‍ വലിയ തരംഗമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനും പ്രിയങ്ക ശ്രമിക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ എസ്പിക്ക് വമ്പന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രിയങ്കയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടണമെങ്കില്‍ ശക്തമായ വോട്ടുബാങ്ക് തങ്ങള്‍ക്കുണ്ടെന്ന് എസ്പിക്ക് മുന്നില്‍ തെളിയിക്കണം. അതിനാണ് പ്രിയങ്ക ഇപ്പോള്‍ ശ്രമിക്കുന്നത്.

പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കാന്‍ അശോക് ഗെലോട്ട്.... രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കും!!പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കാന്‍ അശോക് ഗെലോട്ട്.... രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കും!!

English summary
priyanka gandhi is congress candidates first choice for campaigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X