കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാരിയുടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക ഗാന്ധി, ഇന്ദിരാ ഗാന്ധി തന്നെന്ന് സോഷ്യല്‍ ലോകം, വീഡിയോ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
സാരി ഉടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക

ഭോപ്പാല്‍: നിര്‍ത്തൂ, എന്‍റെ പ്രവര്‍ത്തകരെ തല്ലരുത്, ഹൈദരാബാദില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് രാഹുല്‍ ഇടപെട്ടത് ഇങ്ങനെയായിരുന്നു. പോലീസിനെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ഉച്ചത്തില്‍ വിളിച്ച് കൂവുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

<strong>മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം</strong>മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം

രാഹുല്‍ ഗാന്ധി മാത്രമാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. തന്നെ കാണാവന്‍ വന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ബാരിക്കേഡ് ചാടികടന്ന് പോകുന്ന പ്രിയങ്കയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

 ജനങ്ങള്‍ക്കിടയിലേക്ക്

ജനങ്ങള്‍ക്കിടയിലേക്ക്

കര്‍ഷകരും സ്ത്രീകളും അടക്കമുള്ള സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകള്‍ക്കിടയിലേക്ക് ചെന്ന് ഇടപെട്ടും സംസാരിച്ചും അവര്‍ക്കിടയില്‍ ഒരു ഇമേജ് ഉണ്ടാക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. പ്രിയങ്കയുടെ മനുഷ്യത്വപരമായ ഇടപെടലുകള്‍ വലിയ രീതിയിലാണ് വാഴ്ത്തപ്പെടുന്നത്.

 ശത്രുക്കളെ പോലും

ശത്രുക്കളെ പോലും

കഴിഞ്ഞ ദിവസം റോഡ് ഷോയ്ക്കിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച് അടുത്തെത്തയവരെ കൈയ്യിലെടുത്ത പ്രിയങ്കയുടെ പ്രവൃത്തുയപം വന്‍ വൈറലായിരുന്നു. പ്രിയങ്കയുടെ വാഹനവ്യൂഹം കടന്നുപോയപ്പോൾ റോഡിലുണ്ടായിരുന്നവർ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു.

 ഹസ്തദാനം നല്‍കി

ഹസ്തദാനം നല്‍കി

ഇതോടെ എല്ലാവരെയും ഞെട്ടിച്ച് വാഹനം നിർത്തി പ്രിയങ്ക മുദ്രാവാക്യം വിളിച്ചവർക്ക് അടുത്തേയ്ക്ക് എത്തുകയായിരുന്നു. പരിഹസിച്ച ആളുകളുടെ അടുത്തേയ്ക്ക് പുഞ്ചിരി തൂകി പ്രിയങ്ക എത്തി, അവർക്ക് ഹസ്തദാനം നൽകിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ മടക്കം.

ഏറ്റെടുത്തു

ഏറ്റെടുത്തു

എതിരാളിയുടെ അപ്രതീക്ഷിത നീക്കത്തില്‍ അന്തം വിട്ട ബിജെപി പ്രവര്‍ത്തകര്‍ ഒടുവില്‍ പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും വിജയാശംസകള്‍ നേര്‍ന്നായിരുന്നു പറഞ്ഞുവിട്ടത്. പ്രിയങ്കയുടെ ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

 മധ്യപ്രദേശില്‍ വെച്ച്

മധ്യപ്രദേശില്‍ വെച്ച്

ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മധ്യപ്രേദശിലെ ഭോപ്പാലില്‍ വെച്ച് ബാരിക്കേഡ് ചാടികടന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 നെഹ്റു സ്റ്റേഡിയത്തില്‍

നെഹ്റു സ്റ്റേഡിയത്തില്‍

രത്ലമിലെ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സംഭവം.2009 ലാണ് പ്രിയങ്ക അവസാനമായി ഇവിടെ എത്തിയത്. അന്ന് അമ്മ സോണിയാ ഗാന്ധിക്കൊപ്പമായിരുന്നു അവരുടെ സന്ദര്‍ശനം. മുന്‍പ് ഇതേ സ്റ്റേഡിയത്തില്‍ ഇന്ദിരാ ഗാന്ധിയും നെഹ്റും എത്തിയിട്ടുണ്ട്.

 പ്രിയങ്ക ദീദി

പ്രിയങ്ക ദീദി

തിങ്കളാഴ്ച പ്രിയങ്ക സ്റ്റേഡിയത്തില്‍ എത്തിയതാവട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും. പ്രസംഗ ശേഷം അവര്‍ ജനങ്ങള്‍ക്കടുത്തേക്ക് നടന്ന് നീങ്ങി. ആള്‍ക്കൂട്ടത്തിന് അടുത്തെത്തിയപ്പോള്‍
പ്രിയങ്കാ ദീദിയെന്ന് ജനം ആര്‍ത്ത് വിളിച്ചു.

 തടികൊണ്ട് തയ്യാറാക്കിയത്

തടികൊണ്ട് തയ്യാറാക്കിയത്

ആ നേരം എസ്പിജി സുരക്ഷയുള്ള പ്രിയങ്ക മറ്റൊന്നും നോക്കാതെ തടികൊണ്ട് തയ്യാറാക്കിയ ബാരിക്കേഡ് മറികടന്ന് ജനങ്ങള്‍ക്കിടയിലേക്ക് എത്തി. ചുവന്ന സാരിയുടുത്ത് പ്രിയങ്ക ബാരിക്കേഡ് ചാടി കടന്നപ്പോഴേക്കും ജനം അവര്‍ക്ക് ചുറ്റും ഇരമ്പിയെത്തി..

 സെല്‍ഫിയെടുത്തു

സെല്‍ഫിയെടുത്തു

തുടര്‍ന്ന് അവര്‍ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുത്തു. ജനങ്ങള്‍ക്കിടയിലൂടെ അവര്‍ നടന്ന് നീങ്ങിയപ്പോള്‍ ഒരുവേള സുരക്ഷാ ഉദ്യോഗസ്ഥരും അന്തിച്ചുപോയി.

 ഇന്ദിരയല്ലേ അത്

ഇന്ദിരയല്ലേ അത്

ആള്‍ക്കൂട്ടത്തിന്‍റെ സ്നേഹം സ്വീകരിച്ച് നടന്ന് നീങ്ങുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ ഇന്ദിരാ ഗാന്ധിയുടേതിനോട് ഉപമിച്ച് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 എട്ട് സീറ്റുകള്‍

എട്ട് സീറ്റുകള്‍

മധ്യപ്രദേശിലെ എട്ട് സീറ്റുകളാണ് ഇനി പോളിങ് ബൂത്തിലെത്താനുള്ളത്. ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തെ തുടച്ചുനീക്കിയായിരുന്നു കോണ്‍ഗ്രസ് ഇവിടെ അധികാരത്തിലെത്തിയത്.

വീഡിയോ

വൈറല്‍ വീഡിയോ

English summary
priyanka gandhi jumps over baricade in bhopal rally video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X