കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ അടിമുടി മാറ്റമൊരുക്കി പ്രിയങ്ക, 20 ദിവസത്തെ നീക്കം, വിമതരുടെ പിന്തുണ, രാഹുലിനെ വേണ്ട!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ മാറ്റങ്ങളുമായി പ്രിയങ്കാ ഗാന്ധി വരുമെന്ന അഭ്യൂഹങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ പുതിയ നിര്‍ദേശങ്ങള്‍ അവര്‍ ഒരുക്കും. അതേസമയം യുപി കോണ്‍ഗ്രസില്‍ നിര്‍ണായക പ്രഖ്യാപനങ്ങളും പ്രിയങ്ക നടത്തിയിട്ടുണ്ട്. വിജയിക്കാനാവാത്ത സീറ്റുകളില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കുകയോ, സമാജ് വാദി പാര്‍ട്ടിയെ ജയിപ്പിക്കുന്ന തന്ത്രത്തിനും പ്രിയങ്ക തയ്യാറെടുക്കുന്നുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ എതിര്‍പ്പുകളുമായി സഞ്ജയ് ജാ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

പ്രിയങ്ക ഇടപെടുന്നു

പ്രിയങ്ക ഇടപെടുന്നു

സീനിയര്‍ നേതാക്കളുമായി വളരെ അടുപ്പം പുലര്‍ത്തുന്നതാണ് പ്രിയങ്കയ്ക്ക് കോണ്‍ഗ്രസില്‍ പുതിയ നേതൃത്വ റോള്‍ ലഭിക്കാന്‍ കാരണം. കര്‍ഷക സമരത്തില്‍ അവരുടെ കസ്റ്റഡിയാണ് ഇന്ന് നേതാക്കളില്‍ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായിരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള ഏത് പ്രക്ഷോഭവും തീവ്രവാദ പ്രവര്‍ത്തനമായി ഇവര്‍ മാറ്റുകയാണ്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സമരമാണ് മുഴങ്ങി കേള്‍ക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം ദില്ലിയില്‍ ഈ പ്രക്ഷോഭത്തിന് പ്രിയങ്ക ഇറങ്ങാന്‍ തന്നെ കാരണം കോണ്‍ഗ്രസിലെ പുതിയ റോള്‍ കാരണമാണ്.

യുപിയില്‍ നിര്‍ദേശം

യുപിയില്‍ നിര്‍ദേശം

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ ഒന്നടങ്കം പ്രിയങ്ക കഴിഞ്ഞ ദിവസം കണ്ടു. എല്ലാ ജില്ലകളിലും ഒരു മാസത്തില്‍ 20 ദിവസമെങ്കിലും താമസിച്ച്, അവിടെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാനാണ് ആദ്യ തീരുമാനം. ഇത് ഉത്തര്‍പ്രദേശിന് വേണ്ടിയുള്ള നിര്‍ദേശമാണ്. സംഘടനയെ ശക്തിപ്പെടുത്താനാണ് ഇവര്‍ക്കുള്ള നിര്‍ദേശം. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംസാരിച്ചത്. ജനുവരി മൂന്ന് മുതല്‍ ജില്ലാ തല പ്രവര്‍ത്തനം ശക്തമാക്കാന്‍ ആവശ്യപ്പെട്ടത്. പ്രാദേശിക പ്രവര്‍ത്തകരെ കൂടുതലായി എത്തിക്കുകയാണ് ആദ്യ ടാര്‍ഗറ്റ്.

ഗ്രൗണ്ടില്‍ മാത്രം

ഗ്രൗണ്ടില്‍ മാത്രം

ഓഫീസ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഇനിയുണ്ടാവില്ല. പകരം സംഘടനാ പ്രവര്‍ത്തനവുമായി താഴേക്കിടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുക. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് കൂടി തടയുകയാണ് ലക്ഷ്യം. അതേസമയം കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളില്‍ ജനപ്രീതി ഉള്ളവരെ മാത്രം തിരിച്ചുവിളിക്കും. അല്ലാത്തവര്‍ പോകട്ടെ എന്നാണ് പ്രിയങ്കയുടെ നിലപാട്. നേരത്തെ പല വിമത നേതാക്കളും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇത് വലിയ വാര്‍ത്തയുമായിരുന്നു.

രാഹുലിന് മിടുക്കില്ല

രാഹുലിന് മിടുക്കില്ല

രാഹുലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ക്കുള്ള വിശ്വാസം നഷ്ടമായി വരികയാണ്. കേരളത്തില്‍ അടക്കം രാഹുല്‍ എതിരാളികള്‍ക്ക് വടി കൊടുക്കുന്ന നേതാവെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് പ്രതിപക്ഷത്തിന് ഊര്‍ജം വേണ്ട സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. ഇത് മുമ്പ് മന്‍മോഹന്‍ സിംഗിന് മുന്നില്‍ ഓര്‍ഡിനന്‍സ് കീറി എറിഞ്ഞപ്പോള്‍ മുതല്‍ സംഭവിക്കുന്നതാണ്. ഈ ശൈലി രാഹുല്‍ മാറ്റാതെ നേതാക്കള്‍ക്ക് അദ്ദേഹത്തോട് യോജിച്ച് പോവാന്‍ താല്‍പര്യമില്ല.

വിമതന്‍ പ്രിയങ്കയ്‌ക്കൊപ്പം

വിമതന്‍ പ്രിയങ്കയ്‌ക്കൊപ്പം

പ്രിയങ്കയെ പിന്തുണച്ച് കോണ്‍ഗ്രസ് വിമതന്‍ സഞ്ജയ് ജായും രംഗത്തെത്തി. പ്രിയങ്കയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ട്. പാര്‍ട്ടിയുടെ വികാരം എന്താണെന്നും, ജനകീയ വികാരം എന്താണെന്നും അവര്‍ക്ക് നന്നായി അറിയാം. രാഹുലിനേക്കാള്‍ മികച്ച ഊര്‍ജസ്വലയായ നേതാവുമാണ് പ്രിയങ്ക. അവരുടെ നിരീക്ഷണങ്ങള്‍ മികച്ചതാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ശേഷിയും പ്രിയങ്കയ്ക്കാണ് ഉള്ളതെന്നും സഞ്ജയ് ജാ പറഞ്ഞു. പക്ഷേ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത കൂടുമെന്നും ജാ പറഞ്ഞു.

രാഹുലാണെങ്കില്‍ വിജയിക്കില്ല

രാഹുലാണെങ്കില്‍ വിജയിക്കില്ല

കോണ്‍ഗ്രസിനുള്ളിലും പുറത്തും ഗാന്ധി കുടുംബത്തിന് എതിരായി ഒരു വികാരമുണ്ട്. അതുകൊണ്ട് രാഹുല്‍ ഗാന്ധി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സഞ്ജയ് ജാ വ്യക്തമാക്കി. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ അദ്ദേഹം വിജയിക്കും. എന്നാല്‍ കോണ്‍ഗ്രസിനെ 2024ല്‍ നയിക്കുന്നത് രാഹുലാണെങ്കില്‍ തീര്‍ച്ചയായും അധികാരം പിടിക്കാന്‍ പാര്‍ട്ടിക്കാവില്ല. ജനങ്ങള്‍ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരു നേതാവ് കോണ്‍ഗ്രസിനെ നയിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. 2024ലെ തിരഞ്ഞെടുപ്പ് ഫലം ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉറപ്പിക്കുമെന്നും സഞ്ജയ് ജാ പറഞ്ഞു.

പ്രശ്‌നക്കാര്‍ അവര്‍

പ്രശ്‌നക്കാര്‍ അവര്‍

രാഹുലിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇവര്‍ ഒരു നേതാക്കളെയും രാഹുലുമായി ബന്ധമുണ്ടാക്കാന്‍ അനുവദിക്കില്ല. ജ്യോതിരാദിത്യ സിന്ധ്യയൊക്കെ അങ്ങനെയാണ് പാര്‍ട്ടി വിട്ടത്. രാഹുലാണ് ആര്‍എസ്എസിനെ നേരിടുന്ന ഏക വ്യക്തിയെന്ന വാദം തന്നെ തെറ്റാണ്. പി ചിദംബരം മുതല്‍ മനീഷ് തിവാരിയും ശശി തരൂരും വരെ ഇത് ചെയ്യുന്നുണ്ട്. രാഹുല്‍ ശരിക്കും നല്ലൊരു ടീമിനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത്. നേതാക്കള്‍ക്ക് ഒരു പഞ്ഞവും കോണ്‍ഗ്രസിലില്ല. രാഹുല്‍ ആര്‍എസ്എസിനെ ഒറ്റയ്ക്ക് നേരിട്ടു എന്നത് മഹുഅബദ്ധമാണ്. കാരണം കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ് അത്. കോണ്‍ഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് മാറിയതാണ് പല നേതാക്കളും ബിജെപിയിലേക്ക് കൂറുമാറാന്‍ കാരണമെന്നും സഞ്ജയ് ജാ പറഞ്ഞു.

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
priyanka gandhi jumps to poll mood, says to up congress office bearers concentrate on every district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X