• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കയുടെ കൗണ്ടര്‍ സ്‌ട്രൈക്ക്, യോഗിയെ പൂട്ടിക്കെട്ടിക്കും, ഞെട്ടിക്കാന്‍ പോല്‍ ഖോല്‍, വജ്രായുധം!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ തെരുവ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. പോല്‍ ഖോല്‍ എന്ന വജ്രായുധമാണ് ഒരുങ്ങുന്നത്. അധ്യാപക അഴിമതിയില്‍ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി ഒരുങ്ങുന്നത്. ഇത് മാത്രമല്ല ഓരോ ഇരയും കോണ്‍ഗ്രസിനൊപ്പം അണിനിരക്കും. ആഗ്ര മോഡലിനെ പൊളിച്ചെഴുതാനുള്ള പ്ലാനും പ്രിയങ്ക തയ്യാറാക്കിയിട്ടുണ്ട്. പ്രവര്‍ത്തകരെ കൂടുതലായി ദില്ലിയില്‍ നിന്ന് എത്തിച്ചിട്ടുള്ള വമ്പന്‍ പ്ലാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. രാഹുലിനും റോളുണ്ടാവും.

cmsvideo
  Priyanka gandhi's pol khol against yogi adithyanath | Oneindia Malayalam
  ഒരടി പിന്നോട്ടില്ല

  ഒരടി പിന്നോട്ടില്ല

  യോഗി സര്‍ക്കാര്‍ കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ദ്രോഹിക്കുന്നതില്‍ പ്രിയങ്ക കടുത്ത അമര്‍ഷത്തിലാണ്. അജയ് കുമാര്‍ ലല്ലുവിനോട് ദളിത് സമരത്തിന് വേദിയൊരുക്കാന്‍ നിര്‍ദേശമുണ്ട്. കിഴക്കന്‍-പടിഞ്ഞാറന്‍ യുപികളെ ഇളക്കി മറിക്കാനാണ് ഈ നീക്കം. ബിജെപി 2014ന് ശേഷം കരുത്ത് നേടിയ ഇടങ്ങളാണ് അത്. പക്ഷേ ഇത് സ്ഥിരം വോട്ടുബാങ്കല്ല. അതുകൊണ്ട് കൗണ്ടര്‍ അറ്റാക്കിംഗ് സ്‌റ്റൈല്‍ കൊണ്ടുവന്നാല്‍ ഇതില്‍ 30 ശതമാനം വോട്ടെങ്കിലും ചോര്‍ത്താനാവും. എസ്പിയും കൂടി ചേരുന്നതോടെ ബിജെപി തരിപ്പണമാകും.

  പോര്‍ക്കളമാക്കാന്‍ ലഖ്‌നൗ

  പോര്‍ക്കളമാക്കാന്‍ ലഖ്‌നൗ

  യോഗിയുടെ മണ്ഡലത്തില്‍ നിന്ന് തുടങ്ങി ലഖ്‌നൗവിലേക്ക് കോണ്‍ഗ്രസിന്റെ പോര്‍ക്കളമാക്കാനാണ് പ്രിയങ്കയുടെ രണ്ടാം നീക്കം. ഇത് നേരത്തെ തന്നെ അനൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതാണ്. ലഖ്‌നൗവിലും ഗൊരഖ്പൂരിലും ഉള്ള മുസ്ലീം, ദളിത്, ബ്രാഹ്മണ വോട്ടുകളില്‍ കോണ്‍ഗ്രസിന് നേരത്തെ കണ്ണുവെച്ചതാണ്. ഇവര്‍ യോഗിയുമായി അത്ര നല്ല ബന്ധത്തിലല്ല. സന്ദീപ് സിംഗാണ് ഈ പടയൊരുക്കത്തിന് നേതൃത്വം നല്‍കുക. അതാണ് യോഗിയെ സന്ദീപിനെ ജയിലിലെത്തിക്കാന്‍ ധൃതി കാണിക്കുന്നത്.

  യോഗിയെ പൂട്ടിക്കെട്ടിക്കണം

  യോഗിയെ പൂട്ടിക്കെട്ടിക്കണം

  മുഖ്യമന്ത്രിയുടെ ജനപ്രീതിയെ കുറിച്ച് കോണ്‍ഗ്രസ് സര്‍വേ നടത്തുന്നുണ്ട്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും പിന്നിലാണ് അദ്ദേഹം. വാണിജ്യ മേഖലകള്‍ അദ്ദേഹത്തിന് കീഴില്‍ തരിപ്പണമായെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയിട്ടില്ല. മറ്റൊന്ന് ബിജെപിക്കുള്ളില്‍ മോദി ഭക്തര്‍ യോഗിയുമായി നല്ല ബന്ധത്തിലല്ല. ഉപമുഖ്യമന്ത്രിമാരും അങ്ങനെ തന്നെ. ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന പ്രകാരം യോഗിയുമായി ഒത്തുപോകാനാവില്ലെന്നാണ്. ഇവരുടെ മണ്ഡലങ്ങളില്‍ നിന്ന് വോട്ടു ചോരും. അതിനായി കോണ്‍ഗ്രസ് തീവ്ര ശ്രമമാണ് നടത്തുന്നത്.

  പോല്‍ ഖോല്‍ ക്യാമ്പയിന്‍

  പോല്‍ ഖോല്‍ ക്യാമ്പയിന്‍

  ബിജെപിയെ പൊളിച്ചടുക്കാന്‍ പോല്‍ ഖോല്‍ ക്യാമ്പയിനാണ് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. അധ്യാപക അഴിമതിയിലെ വമ്പന്‍മാരെ പ്രിയങ്ക തന്നെ രംഗത്ത് കൊണ്ടുവരും. യുപിസിസി മീഡിയ കോര്‍ഡിനേറ്റര്‍ ലലന്‍ കുമാര്‍ ഈ പദ്ധതി പ്രഖ്യാപിച്ച് കഴിഞ്ഞു. എല്ലാ ജില്ലകളിലും ഈ ക്യാമ്പയിനുണ്ടാവും. ഗവര്‍ണര്‍, മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ ആരംഭിക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ പ്രക്ഷോഭം സംസ്ഥാന വ്യാപകമാകും. അഴിമതി വിരുദ്ധന്‍ എന്ന യോഗിയുടെ പ്രതിച്ഛായയാണ് അദ്ദേഹത്തിന്റെ വോട്ടുബാങ്ക്. ഇത് പൊളിച്ചാല്‍ ബിജെപി തരിപ്പണമാകും. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തില്ലാത്തതും കോണ്‍ഗ്രസിനുള്ള അവസരമാണ്.

  മെഗാ അഴിമതി

  മെഗാ അഴിമതി

  അധ്യാപക നിയമന അഴിമതി സംസ്ഥാന ചരിത്രത്തിലെ തന്നെ മെഗാ അഴിമതികളില്‍ ഒന്നാണ്. 69000 അധ്യാപകരുടെ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്. ഇവരെ ലഖ്‌നൗവില്‍ എത്തിക്കാന്‍ പ്രിയങ്ക പ്ലാന്‍ ചെയ്യുന്നുണ്ട്. ഇവരുടെ ജില്ലകളിലും പ്രതിഷേധം കടുപ്പിക്കും. മൃഗസംരക്ഷണ വകുപ്പിലെ മറ്റൊരു അഴിമതിയും കോണ്‍ഗ്രസ് പരമാവധി പ്രചാരണ വിഷയമാക്കും. പോസ്റ്ററുകളും ലഘുലേഖകളും തയ്യാറായി കഴിഞ്ഞു. ജൂലായ് രണ്ട് മുതല്‍ ഓരാ ഗ്രാമത്തിലും ഓരോ വീട്ടിലും ഈ വിഷയം എത്തിക്കും.

  സജീവമായി സോഷ്യല്‍ മീഡിയ

  സജീവമായി സോഷ്യല്‍ മീഡിയ

  സോഷ്യല്‍ മീഡിയയില്‍ രണ്ട് ക്യാമ്പയിന്‍ തുടങ്ങി കഴിഞ്ഞു പ്രിയങ്ക. പരമാവധി ഹിന്ദിയില്‍ തന്നെ എല്ലാ പ്രതിഷേധങ്ങളെന്നുമാണ് ട്വീറ്റ്. മറ്റൊന്ന് യോഗിയുടെ ആഗ്ര മോഡലിനെ പൊളിക്കലാണ്. 48 മണിക്കൂറിനിടെ 28 പേരാണ് ആഗ്രയില്‍ മരിച്ചത്. മരിച്ചവരുടെ കണക്കുകള്‍ യോഗി സര്‍ക്കാര്‍ മൂടിവെക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. ഇവിടെ പരിശോധനകളൊന്നും നടക്കുന്നില്ല. സര്‍ക്കാരിന് നല്‍കാന്‍ ഉത്തരങ്ങളും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു.

  രക്ഷകയായി പ്രിയങ്ക

  രക്ഷകയായി പ്രിയങ്ക

  പ്രിയങ്കയെ രക്ഷകയുടെ റോളിലാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. 1600 അതിഥി തൊഴിലാളികളെ മുംബൈയില്‍ നിന്ന് ലഖ്‌നൗവില്‍ എത്തിച്ച വിവരം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇവരുടെ പിന്തുണ പ്രിയങ്ക നേരത്തെ തന്നെ നേടിയതാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രിയങ്ക ബന്ധപ്പെടുന്നുണ്ട്. സുല്‍ത്താന്‍പൂര്‍, പ്രതാപ്ഗഡ്, റായ്ബറേലി, ഗൊരഖ്പൂര്‍, ഗോണ്ട, ബസ്തി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എത്തിയത്. ഇതില്‍ റായ്ബറേലി ഒഴിച്ച് എല്ലാം ബിജെപിയുടെ മണ്ഡലങ്ങളാണ്. ഇവിടെയാണ് പ്രിയങ്ക രാഷ്ട്രീയ വിജയം നേടിയത്.

  English summary
  priyanka gandhi launches pol khol to counter yogi government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more