കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിക്ക് പ്രമോഷന്‍, യുപി കോണ്‍ഗ്രസ് അധ്യക്ഷയാവും, പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അവസാന ദിവസത്തിനുള്ളില്‍ നടന്നത് വമ്പന്‍ മാറ്റങ്ങള്‍. പ്രിയങ്ക ഗാന്ധി തന്റെ പ്രവര്‍ത്തനം ടോപ് ഗിയറിലേക്ക് മാറ്റിയിരിക്കുകയാണ്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ധൈര്യം വരെ അവര്‍ കാണിക്കുകയും, ഹാമിര്‍പൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ യുപി കോണ്‍ഗ്രസ് അഴിച്ചുപണിയാനാണ് പ്രിയങ്കയുടെ ശ്രമം. ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

അതേസമയം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അവരുടെ പേര് ഉയര്‍ന്ന് വന്നിരിക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ ആ പ്രഖ്യാപനം ഉണ്ടാവുമെന്ന് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഗാന്ധി കുടുംബമല്ല, അവരുടെ പേര് നിര്‍ദേശിച്ചതെന്നാണ് വ്യക്തമാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ ദുര്‍ബലമായ പ്രവര്‍ത്തനം മാറിയാല്‍ മാത്രമേ കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധ്യമാകൂ എന്നും കഴിഞ്ഞ ദിവസം പ്രിയങ്ക നിര്‍ദേശിച്ചിരുന്നു.

സോണിയയുടെ ഇടപെടല്‍

സോണിയയുടെ ഇടപെടല്‍

മഹാരാഷ്ട്ര, ഹരിയാന, ദില്ലി, എന്നിവിടങ്ങളില്‍ സംഘടന അഴിച്ചുപണി നേരത്തെ തന്നെ സോണിയാ ഗാന്ധി ആരംഭിച്ചിരുന്നു. ഇതിനൊപ്പം യുപി നേതൃത്വത്തിലും മാറ്റം വേണമെന്നാണ് ആവശ്യം. രാജ് ബബ്ബാറുമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. അദ്ദേഹം സ്ഥാനമൊഴിയാന്‍ തയ്യാറായി നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇത് സോണിയ ഗൗരവത്തോടെ എടുത്തിരിക്കുകയാണ്.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ഇപ്പോള്‍ പ്രിയങ്ക. എന്നാല്‍ ഔദ്യോഗികമായി പ്രിയങ്കയെ സംസ്ഥാന അധ്യക്ഷയാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഇതിന് തയ്യാറാണ്. സംസ്ഥാനത്തെ ജനകീയ വിഷയങ്ങളിലെല്ലാം പ്രിയങ്ക വളരെ പെട്ടെന്ന് ഇടപെടുന്നതും പ്രതികരിക്കുന്നതും ഇത് മുന്നില്‍ കണ്ടാണ്. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന പ്രിയങ്കയുടെ നിലപാട് നേതൃത്വം ഒന്നടങ്കം ഏറ്റെടുത്തു. നിലവില്‍ യുപി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രിയങ്കയ്ക്ക് പിന്നിലാണ്. ഇതിന് പിന്നാലെയാണ് ഹാമിര്‍പൂരില്‍ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചത്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയാവുക എന്നത് തന്നെയാണ് പ്രിയങ്കയുടെ ഏറ്റവും വലിയ ടാര്‍ഗറ്റ്. ഹാമിര്‍പൂരില്‍ വിജയം നേടിയാല്‍ അത് നല്ല തുടക്കമാകും. അതേസമയം സോണിയ മുന്നില്‍ കണ്ടത് ഇതല്ല. 2022ല്‍ കോണ്‍ഗ്രസ് യുപി പിടിച്ചാല്‍ ദേശീയ അധ്യക്ഷയായി പ്രിയങ്ക വരുമെന്ന് ഉറപ്പാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് ഇനി വരില്ലെന്ന സൂചനയും ഇതിലുണ്ട്. അതേസമയം പ്രിയങ്ക ഏതെങ്കിലും സംസ്ഥാനത്ത് കഴിവ് തെളിയിച്ച ശേഷം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചത്.

അതിവേഗ പ്രവര്‍ത്തനം

അതിവേഗ പ്രവര്‍ത്തനം

പ്രിയങ്ക ജില്ലകള്‍ തോറും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വ യോഗങ്ങള്‍ ചേരുന്നുണ്ട്. താഴേ തട്ടിലേക്കിറങ്ങിയ പ്രിയങ്കയുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസമുണ്ടാക്കിയിരിക്കുകയാണ്. അതേസമയം 2022ല്‍ പ്രിയങ്ക കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ രണ്ട് വര്‍ഷം ലഭിക്കും. അതായത് സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചത് പോലൊരു മാജിക്ക് പ്രിയങ്കയില്‍ നിന്നുമുണ്ടാവും.

തോറ്റവരെ കാണും

തോറ്റവരെ കാണും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ നേതാക്കളെ പ്രിയങ്ക നേരിട്ട് കാണുന്നുണ്ട്. ജില്ലാ നേതാക്കളില്‍ നിന്ന് വേണ്ട നിര്‍ദേശങ്ങളും മറുപടികളും പ്രിയങ്കത ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനനുസരിച്ചാണ് മാറ്റം. ജിതിന്‍ പ്രസാദ്, ലളിതേഷ് പാതി ത്രിപാഠി, വിനോദ് ചൗധരി, അജയ് കുമാര്‍ ലല്ലു, എന്നിവര്‍ക്ക് പാര്‍ട്ടിയില്‍ നിര്‍ണായക പദവികളുണ്ടാവും. നേരത്തെ ദളിത്, ബ്രാഹ്മണ വിഭാഗത്തിലെ നേതാവിനെ അധ്യക്ഷ സ്ഥാനത്തെത്തിക്കാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയുടെ വരവോടെ നേതാക്കള്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

രാഹുല്‍ മുന്നേ പറഞ്ഞു

രാഹുല്‍ മുന്നേ പറഞ്ഞു

യുപിയില്‍ സര്‍ക്കാരുണ്ടാക്കാനാണ് പ്രിയങ്കയെയും ജോതിരാദിത്യ സിന്ധ്യയെയും അയച്ചതെന്ന് നേരത്തെ രാഹുല്‍ പറഞ്ഞിരുന്നു. ഇത് പ്രിയങ്ക അധ്യക്ഷ സ്ഥാനത്തെത്തുമെന്നതിന്റെ സൂചനയായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു. പ്രിയങ്കയ്ക്ക് കീഴില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്കിയെന്നാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സൂചിപ്പിക്കുന്നത്. ദളിത്, ആദിവാസി, വിഭാഗങ്ങള്‍ക്കൊപ്പം നിഷാദ്, ഒബിസി വിഭാഗങ്ങളെ സമന്വയിപ്പിച്ച് പ്രിയങ്ക നടത്തുന്ന നീക്കം ഹിന്ദു വോട്ടുകളെ ഭിന്നിപ്പിക്കുമെന്ന് ബിജെപി നേതൃത്വുവും സൂചിപ്പിക്കുന്നു.

<strong>തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!!</strong>തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!!

English summary
priyanka gandhi likely to be made in charge of up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X