കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.... യുപിയുടെ ചുമതല ഫെബ്രുവരി നാലിന് ഏറ്റെടുക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയുടെ ചുമതല ഫെബ്രുവരി നാലിന് ഏറ്റെടുക്കും | Oneindia Malayalam

ദില്ലി: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം രാഹുല്‍ ഗാന്ധി രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ ഒന്നും തീരുമാനമായിരുന്നില്ല. എന്നാല്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശിന്റെ ചുമതല ഫെബ്രുവരി നാലിന് പ്രിയങ്ക ഏറ്റെടുക്കും. ഇതിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക കൈമാറുക. ഫെബ്രുവരി 20ന് സ്ഥാനാര്‍ത്ഥി പട്ടിക രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അനാരോഗ്യത്തെ തുടര്‍ന്നാണ് സോണിയാ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാതിരിക്കുന്നത്. ഇത്തവണ പ്രചാരണത്തിനും സോണിയ എത്തില്ല.

1

അതേസമയം പ്രിയങ്ക കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരണ ആയുധമായിരിക്കും ഉത്തര്‍പ്രദേശിലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ജോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ചാണ് പ്രിയങ്ക പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ ഇത്തവണ മുന്നോക്ക-പിന്നോക്ക വോട്ടുകളെ സമന്വയിപ്പിച്ച് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ബിജെപിക്ക് പുറമേ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഇത്തവണ കോണ്‍ഗ്രസിന്റെ ശത്രുക്കളാണ്. റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് അനുകൂല വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

മായാവതിയും അഖിലേഷും കോണ്‍ഗ്രസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു... വിട്ടുവീഴ്ച്ചയ്ക്ക് സാധ്യത!!മായാവതിയും അഖിലേഷും കോണ്‍ഗ്രസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു... വിട്ടുവീഴ്ച്ചയ്ക്ക് സാധ്യത!!

എന്‍ഡിഎയ്ക്ക് 99 സീറ്റ് നഷ്ടമാകുമെന്ന് മൂഡ് ഓഫ് നാഷന്‍ സര്‍വേ..... വീണ്ടും തിരിച്ചടി!!എന്‍ഡിഎയ്ക്ക് 99 സീറ്റ് നഷ്ടമാകുമെന്ന് മൂഡ് ഓഫ് നാഷന്‍ സര്‍വേ..... വീണ്ടും തിരിച്ചടി!!

English summary
priyanka gandhi likely to contest from rae bareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X