കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരാണസിയിൽ മോദിക്കെതിരെ മഹാഗഡ്ബന്ധൻ സ്ഥാനാർത്ഥിയാകാൻ പ്രിയങ്ക ഗാന്ധി! നിർണായക നീക്കം

Google Oneindia Malayalam News

Recommended Video

cmsvideo
വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി | Oneindia Malayalam

ദില്ലി: ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങളെല്ലാം ഒഴിഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യ പിടിക്കാന്‍ വയനാട്ടില്‍ മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

ഇനി ചോദ്യം പ്രിയങ്ക ഗാന്ധിയെ കുറിച്ചാണ്. രാഹുല്‍ വയനാട്ടിലേക്ക് വരുമ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളെ മറികടക്കാന്‍ പ്രിയങ്ക ഗാന്ധിയെ വാരണാസിയില്‍ മത്സരിപ്പിച്ചേക്കും എന്ന് അഭ്യൂഹം പരക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് വേണ്ടി പ്രതിപക്ഷം ഒന്നാകെ വാരാണസിയില്‍ കൈ കോര്‍ക്കും.

കോൺഗ്രസിന്റെ പ്രതിരോധം

കോൺഗ്രസിന്റെ പ്രതിരോധം

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനായി വയനാട്ടിലേക്ക് എത്തുന്നതിനെ ബിജെപി ഏറ്റെടുത്ത് കഴിഞ്ഞു. അമേത്തിയില്‍ തോല്‍വി ഭയന്ന് ഒളിച്ചോടുകയാണ് രാഹുല്‍ എന്നാണ് ബിജെപിയുടെ പ്രചാരണം. ബിജെപിയുടെ ഈ ആരോപണത്തെ ചെറുക്കാന്‍ പ്രിയങ്ക ഗാന്ധിയെ ബിജെപി കോട്ടയില്‍ ഇറക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

വാരാണസിയിൽ കളി മാറും

വാരാണസിയിൽ കളി മാറും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും രംഗത്തുണ്ട്. കോണ്‍ഗ്രസുമായി ചില സീറ്റുകളില്‍ ധാരണയും മഹാഗഡ്ബന്ധന്‍ സഖ്യം ഉണ്ടാക്കിയിട്ടുണ്ട്.

മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥി

മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥി

രാഹുലിന്റെ അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും ഈ തിരഞ്ഞെടുപ്പ് ധാരണയുണ്ട്. ഇനി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ഇറങ്ങുകയാണ് എങ്കില്‍ മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത് എന്നാണ് സൂചന.

മറുപടിക്ക് വേണ്ടി കോണ്‍ഗ്രസ്

മറുപടിക്ക് വേണ്ടി കോണ്‍ഗ്രസ്

അണിയറയില്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രധാന ചര്‍ച്ചകള്‍ തന്നെ നടക്കുന്നുണ്ട്. മഹാസഖ്യത്തിലെ നേതാക്കളില്‍ നിന്നും അനുകൂല മറുപടിക്ക് വേണ്ടി കോണ്‍ഗ്രസ് കാത്ത് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്ക വാരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറായാല്‍ അഖിലേഷ് യാദവും മായാവതിയും പിന്തുണ നല്‍കാന്‍ തന്നെയാണ് സാധ്യത.

ബിജെപിയും മോദിയും ഒന്ന് വിറയ്ക്കും

ബിജെപിയും മോദിയും ഒന്ന് വിറയ്ക്കും

ഉത്തര്‍ പ്രദേശില്‍ ഇതിനകം തന്നെ വലിയ സ്വാധീനമുണ്ടാക്കിയിട്ടുളള പ്രിയങ്ക ഗാന്ധി വാരാണസില്‍ മത്സരിക്കാന്‍ എത്തിയാല്‍ ബിജെപിയും മോദിയും ഒന്ന് വിറയ്ക്കും എന്നുറപ്പാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും മോദിക്ക് ലഭിച്ചത് 5,81,122 വോട്ടുകളാണ്.

വിജയം ആവർത്തിക്കാനാവില്ല

വിജയം ആവർത്തിക്കാനാവില്ല

രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആയിരുന്നു നരേന്ദ്ര മോദിയുടെ വിജയം. പ്രതിപക്ഷത്ത് ഒരു എതിരാളി മാത്രമായാല്‍ വോട്ടുകള്‍ ചിതറിപ്പോകുന്നത് ഒഴിവാക്കാമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ആ എതിരാളി പ്രിയങ്ക ആണെങ്കില്‍ 2014ലെ വിജയം ആവര്‍ത്തിക്കാന്‍ മോദിക്ക് സാധിക്കില്ലെന്നും കോണ്‍ഗ്രസ് കരുതുന്നു.

വാരാണസിയില്‍ മത്സരിച്ചാലോ

വാരാണസിയില്‍ മത്സരിച്ചാലോ

പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് പ്രിയങ്ക ഗാന്ധി നേരത്തെ പ്രതികരിച്ചത്. റായ്ബറേലിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് വാരാണസിയില്‍ മത്സരിച്ചാലോ എന്നാണ് പ്രിയങ്ക മറുചോദ്യം ഉന്നയിച്ചത്. ഇതോടെയാണ് പ്രിയങ്ക മത്സരിക്കാനിറങ്ങും എന്ന സൂചന ശക്തമായത്.

7 തവണ വിജയിച്ച മണ്ഡലം

7 തവണ വിജയിച്ച മണ്ഡലം

എന്നാല്‍ പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കില്ലെന്നും ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുക മാത്രമാണ് ഇത്തരം പ്രതികരണങ്ങളുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2014ല്‍ മോദി ദത്തെടുത്ത മണ്ഡലമാണ് വാരണാസി. 1991നും 2014നും ഇടയില്‍ നടന്ന 7 തിരഞ്ഞെടുപ്പുകളില്‍ 6ലും ബിജെപി വിജയിച്ച മണ്ഡലം.

2004ൽ മാത്രം ജയം

2004ൽ മാത്രം ജയം

2004ല്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചിട്ടുളളത്. 2017ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ അഖിലേഷ് യാദവുമായി കോണ്‍ഗ്രസ് കൈ കോര്‍ത്തിരുന്നു. എന്നാല്‍ മോദി ഫാക്ടറും ഹിന്ദു വോട്ടുകളുടെ ധ്രുവീകരണവും ബിജെപിക്ക് ഗുണം ചെയ്തു.

വോട്ട് ഇടിഞ്ഞ് താണു

വോട്ട് ഇടിഞ്ഞ് താണു

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം മണ്ഡലത്തില്‍ ഇടിഞ്ഞ് താണു. 7 ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം എങ്കില്‍ ബിഎസ്പിയുടേത് 6 ശതമാനവും എസ്പിയുടേത് 4 ശതമാനവും ആണ്. ഈ കണക്കുകളുടെ മുകളിലൂടെ വേണം പ്രിയങ്കയ്ക്ക് മോദിക്കെതിരെ പോരാട്ടത്തിനിറങ്ങാന്‍.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തിൽ കോൺഗ്രസ്വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തിൽ കോൺഗ്രസ്

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Priyanka Gandhi likely to contest from Varanasi against Narendra Modi as joint opposition candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X