കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് നിന്ന് ഉത്തര്‍ പ്രദേശിലേക്ക് തട്ടകം മാറുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു ഉത്തര്‍ പ്രദേശ്.

ശക്തരായ നേതൃത്വങ്ങളുടെ അഭാവം കോണ്‍ഗ്രസിന്റെ തകര്‍ച്ച സംസ്ഥാനത്ത് വേഗത്തിലാക്കുകയായിരുന്നു. പ്രിയങ്കയെ പോലുള്ള ഒരു നേതാവ് വരുന്നത് ബിജെപിയും ആശങ്കയോടെയാണ് നോക്കി കാണുന്നത്. ദില്ലിയിലെ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്ക യുപിയിലേക്ക് താമസം മാറുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 പ്രിയങ്കക്ക് വഴി എളുപ്പമായി

പ്രിയങ്കക്ക് വഴി എളുപ്പമായി

ദില്ലിയിലെ ബംഗ്ലാവ് നഷ്ടമായ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലേക്ക് മാറുകയാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടാനുള്ള പ്രിയങ്കയുടെ താല്‍പ്പര്യത്തിന് വഴി എളുപ്പമായി എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

3.26 ലക്ഷം രൂപ പ്രിയങ്ക അടച്ചു

3.26 ലക്ഷം രൂപ പ്രിയങ്ക അടച്ചു

ആഗസ്റ്റ് ഒന്നിന് മുമ്പ് ഒഴിയാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസില്‍ 3.26 ലക്ഷം രൂപ കുടിശ്ശിക അടയ്ക്കാനും നിര്‍ദേശിച്ചിരുന്നു. ഈ തുക ഓണ്‍ലൈനായി പ്രിയങ്ക ഉടന്‍ അടച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണ് എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ദില്ലി ബംഗ്ലാവ് ഒഴുയന്നത് വൈകാന്‍ കാരണം...

ദില്ലി ബംഗ്ലാവ് ഒഴുയന്നത് വൈകാന്‍ കാരണം...

ഈ വര്‍ഷം ആദ്യത്തില്‍ ദില്ലിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് താമസം മാറാന്‍ പ്രിയങ്ക ആലോചിച്ചിരുന്നു. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത് വൈകി. മാത്രമല്ല, മകള്‍ മിറായയുടെ പരീക്ഷ കഴിഞ്ഞ ശേഷം മാറാം എന്ന് തീരുമാനിക്കുകയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

Recommended Video

cmsvideo
‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
പ്രിയങ്കയുടെ പുതിയ വീട്

പ്രിയങ്കയുടെ പുതിയ വീട്

പ്രിയങ്ക ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ അമ്മായിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഷീല കൗള്‍. ഇവര്‍ക്ക് ലഖ്‌നൗവില്‍ വീടുണ്ട്. ഈ വീട്ടിലേക്കാണ് പ്രിയങ്ക ഗാന്ധി മാറുക. നേരത്തെ ലഖ്‌നൗവില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി എത്തുമ്പോള്‍ പ്രിയങ്ക ഇവിടെയാണ് താമസിച്ചിരുന്നത്.

കോണ്‍ഗ്രസിന് മറ്റൊരു ലക്ഷ്യം

കോണ്‍ഗ്രസിന് മറ്റൊരു ലക്ഷ്യം

പ്രിയങ്ക ലഖ്‌നൗവിലേക്ക് മാറുന്നതില്‍ കോണ്‍ഗ്രസിന് മറ്റൊരു ലക്ഷ്യവുമുണ്ട്. 2022ലാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുമ്പോള്‍ പ്രിയങ്കയുടെ മുന്നില്‍ കോണ്‍ഗ്രസ് വച്ച ദൗത്യവും ഈ തിരഞ്ഞെടുപ്പാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ഥി

അടുത്ത ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. യുപിയിലെ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാര്‍ത്തി ചിദംബരവും ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരിക്കുകയാണിപ്പോള്‍.

കോണ്‍ഗ്രസിന്റെ പ്രതിസന്ധി

കോണ്‍ഗ്രസിന്റെ പ്രതിസന്ധി

ഉത്തര്‍ പ്രദേശില്‍ ശക്തരായ നേതൃത്വമില്ലെന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ഒരു വെല്ലുവിളി. പ്രിയങ്ക എത്തുന്നതോടെ ഇതിന് പരിഹാരമാകും. മാത്രമല്ല, ചില കക്ഷികളുമായി സഖ്യസാധ്യതയും കോണ്‍ഗ്രസ് കാണുന്നു. എന്നാല്‍ ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസും ലക്ഷ്യമിടുന്നത് ഒരേ വോട്ട് ബാങ്കാണ് എന്നതാണ് യുപിയിലെ അടുത്ത പ്രതിസന്ധി.

വോട്ടുകളുടെ വീതംവയ്പ്

വോട്ടുകളുടെ വീതംവയ്പ്

പിന്നാക്ക വിഭാഗത്തിന്റെ വോട്ടാണ് ബിഎസ്പിയുടെ ശക്തി. യാദവ, മുസ്ലിം വോട്ടുകളാണ് എസ്പി നോട്ടമിടുന്നത്. പിന്നാക്ക, യാദവ, മുസ്ലിം, മുന്നാക്ക വോട്ടുകള്‍ കോണ്‍ഗ്രസും നോട്ടമിടുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ വരവ് ബിഎസ്പിയുടെ വോട്ട് ബാങ്ക് ഭിന്നിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

ആസാദുമായി അടുക്കാന്‍ സാധ്യത

ആസാദുമായി അടുക്കാന്‍ സാധ്യത

ചന്ദ്രശേഖര്‍ ആസാദുമായി അടുപ്പം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. നേരത്തെ ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായ വേളയില്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. മാത്രമല്ല, ആസാദ് ആശുപത്രിയിലായ വേളയില്‍ പ്രിയങ്കാ ഗാന്ധി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സജീവ ഇടപെടല്‍

സജീവ ഇടപെടല്‍

കഴിഞ്ഞ ഒരു വര്‍ഷമായി യുപി രാഷ്ട്രീയത്തില്‍ പ്രിയങ്കാ ഗാന്ധി സജീവമായി ഇടപെടുന്നുണ്ട്. കുടിയേറ്റക്കാരുടെ പ്രശ്‌നത്തിലും സോന്‍ഭദ്ര കൂട്ടക്കൊല നടന്നപ്പോഴുമെല്ലാം പ്രിയങ്കയുടെ ഇടപെടല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. യോഗി സര്‍ക്കാരിന്റെ വീഴ്ചയും അഴിമതിയുമെല്ലാമാണ് പ്രിയങ്ക നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍.

ബിജെപി നേതാക്കളെ ഒഴിപ്പിച്ചില്ല

ബിജെപി നേതാക്കളെ ഒഴിപ്പിച്ചില്ല

പ്രിയങ്കയ്‌ക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഉത്തര്‍ പ്രദേശിലേക്ക് മാറുമോ എന്ന് വ്യക്തമല്ല. ലഖ്‌നൗവിലേക്ക് മാറിയാലും മാസത്തില്‍ ഒരാഴ്ച പ്രിയങ്ക ദില്ലിയില്‍ തന്നെയുണ്ടാകുമെന്നാണ് വിവരം. സോണിയ ഗാന്ധിക്കൊപ്പമാകും ദില്ലിയില്‍ താമസിക്കുക. പ്രിയങ്കാ ഗാന്ധിയെ ബംഗ്ലാവില്‍ നിന്ന് ഒഴിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതും വിവാദമായിട്ടുണ്ട്.

English summary
Priyanka Gandhi likely to declare Uttar Pradesh Chief Minister Candidate of Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X