കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനുണ്ട് നിങ്ങള്‍ക്കൊപ്പം; ഉത്തര്‍ പ്രദേശ് പോലീസിനെ വീണ്ടും വട്ടംകറക്കി പ്രിയങ്ക ഗാന്ധി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ പ്രക്ഷോഭത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയായ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ കുടുംബങ്ങളെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വീട്ടിലെത്തി കണ്ടു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രിയങ്ക മുസഫര്‍ നഗറിലെ മുസ്ലിംവീടുകളിലെത്തിയത്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീകളെയും വൃദ്ധരെയും പ്രിയങ്ക കണ്ടു. ഏറെ നേരം മേഖലയില്‍ ചെലവഴിച്ചു.

മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ പോലീസുകാര്‍ വിവരം അറിഞ്ഞത് വൈകിയാണ്. പല കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രിയങ്കയുടെ സന്ദര്‍ശനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞാഴ്ച മീററ്റില്‍ പ്രിയങ്കയെ പോലീസ് തടഞ്ഞതും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവാദമായിരുന്നു...

എല്ലിന് ക്ഷതം പറ്റിയ മൗലാന

എല്ലിന് ക്ഷതം പറ്റിയ മൗലാന

മുസഫര്‍നഗറില്‍ പോലീസ് മര്‍ദ്ദനത്തില്‍ എല്ലിന് ക്ഷതം പറ്റിയ മൗലാന അസദ് റാസ ഹുസൈനിയുമായി പ്രിയങ്ക ചര്‍ച്ച നടത്തി. സഹാറന്‍പൂരില നേതാവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഇമ്രാന്‍ മസൂദും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.

ഞാന്‍ നിങ്ങള്‍ക്കൊപ്പം

ഞാന്‍ നിങ്ങള്‍ക്കൊപ്പം

എന്തുവന്നാലും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക കുടുംബങ്ങളെ അറിയിച്ചു. യാതൊരു ദയയും കാണിക്കാതെയാണ് ജനങ്ങളെ അടിച്ചൊതുക്കിയതെന്ന് പ്രിയങ്ക പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ പോലും വെറുതെവിട്ടില്ല. പല കുട്ടികളും ഇപ്പോഴും ഭീതിയിലാണെന്നും പ്രിയങ്ക പറഞ്ഞു.

22കാരിയായ ഗര്‍ഭിണി

22കാരിയായ ഗര്‍ഭിണി

22കാരിയായ ഗര്‍ഭിണിയെയും പോലീസ് മര്‍ദ്ദിച്ചു. ലഖ്‌നൗവില്‍ താന്‍ കണ്ട ഓരോ സംഭവങ്ങളും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ അറിയിച്ചിട്ടുണ്ട്. വിശദമായ നിവേദനം ഇനിയും ഗവര്‍ണര്‍ക്ക് നല്‍കും. കഴിഞ്ഞാഴ്ചയാണ് ലഖ്‌നൗവിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. ബിജ്‌നോറിലും അവര്‍ സന്ദര്‍ശനം നടത്തി.

ചെറിയ കുട്ടികള്‍ ഇപ്പോഴും കസ്റ്റഡിയില്‍

ചെറിയ കുട്ടികള്‍ ഇപ്പോഴും കസ്റ്റഡിയില്‍

മൗലാന അസദ് ഹുസൈനിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ മദ്‌റസിയിലുണ്ടായിരുന്നു ചെറിയ കുട്ടികളെ പോലും കസ്റ്റഡിയിലെടുത്തു. ചില കുട്ടികളെ മാത്രമാണ് വിട്ടയച്ചത്. ബാക്കിയുള്ളവര്‍ ഇപ്പോഴും കസ്റ്റഡിയിലാണെന്നും പ്രിയങ്ക പറഞ്ഞു. കൊല്ലപ്പെട്ട നൂര്‍ മുഹമ്മദിന്റെ വീടും പ്രിയങ്ക സന്ദര്‍ശിച്ചു.

വിവാഹ വീട്ടില്‍ ചെയ്തത്

വിവാഹ വീട്ടില്‍ ചെയ്തത്

ശനിയാഴ്ച വിവാഹം നടക്കേണ്ട റുഖിയയെയും പ്രിയങ്ക കണ്ടു. ഇവളുടെ വിവാഹത്തിന് വേണ്ടി കൊണ്ടുവന്ന വസ്തുക്കളെല്ലാം പോലീസ് നശിപ്പിച്ചു. വീട്ടില്‍ കയറി അതിക്രമം കാണിച്ച പോലീസ് വീട്ടുകാരെയും മര്‍ദ്ദിച്ചു. എന്തുവന്നാലും ഇരകള്‍ക്കൊപ്പം അവസാന നിമിഷം വരെയുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക റോഡിലൂടെ നടന്നു

പ്രിയങ്ക റോഡിലൂടെ നടന്നു

മീററ്റിലേക്കുള്ള സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇവിടെയുള്ള പരിക്കേറ്റവരെ ജില്ലിയ്ക്ക് പുറത്തുവച്ചാണ് പ്രിയങ്ക സന്ദര്‍ശിച്ചത്. അതേസമയം, ലഖ്‌നൗവില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രിയങ്ക റോഡിലൂടെ നടന്നത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, പിന്നീട് പ്രിയങ്കയെ സ്‌കൂട്ടറില്‍ കയറ്റിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് 6200 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഇതുവരെ കൊല്ലപ്പെട്ടത്

ഇതുവരെ കൊല്ലപ്പെട്ടത്

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. പോലീസ് നടത്തിയ അക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞദിവസം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

അമേരിക്കയുടെ ഇറാന്‍ ആക്രമണം കൊണ്ടത് ഇന്ത്യയുടെ ഇടനെഞ്ചില്‍; പാകിസ്താനെ വെട്ടാന്‍ കാത്തിരിക്കണംഅമേരിക്കയുടെ ഇറാന്‍ ആക്രമണം കൊണ്ടത് ഇന്ത്യയുടെ ഇടനെഞ്ചില്‍; പാകിസ്താനെ വെട്ടാന്‍ കാത്തിരിക്കണം

English summary
Priyanka Gandhi makes unscheduled visit to Muzaffarnagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X