കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂ കോണ്‍ഗ്രസ്, യുപിയിലും ദില്ലിയിലും പ്രിയങ്ക ടച്ച്, പാര്‍ട്ടിയുടെ ഫോര്‍മുല മാറും, വെട്ടിനിരത്തല്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ സ്‌റ്റൈല്‍ മാറ്റത്തിന് പിന്നില്‍ പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയില്‍ ഇന്ദിരാ ഗാന്ധി മോഡല്‍ കൊണ്ടുവരാനുള്ള നീക്കമാണ് പ്രിയങ്ക നടത്തുന്നത്. ഒപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നവരെ മാത്രം നിര്‍ത്തിയുള്ള ഗെയിം പ്ലാനാണിത്. അതിന് വലിയ തോതില്‍ അജയ് കുമാര്‍ ലല്ലുവിന്റെ പിന്തുണയുമുണ്ട്. ഇത്രയും കാലം കോണ്‍ഗ്രസിനെ വിട്ട് പിടിച്ചവരായിരുന്നു ദളിതുകള്‍. ഇവരും മുസ്ലീങ്ങളും ഒന്നിച്ച് നിന്നാല്‍ മാത്രമേ യുപിയില്‍ ബദല്‍ രാഷ്ട്രീയമുണ്ടാവൂ. കോണ്‍ഗ്രസിന് ഒരിക്കലും ബ്രാഹ്മണരെയോ താക്കൂറുകളെയോ കേന്ദ്രീകരിച്ച് വോട്ടുബാങ്ക് ഉണ്ടാക്കാനാവില്ല. ഇതാണ് പ്രിയങ്കയുടെ പുതിയ പടയൊരുക്കത്തിന് പിന്നില്‍.

Recommended Video

cmsvideo
Priyanka Gandhi Making New Waves In Congress | Oneindia Malayalam
തുടക്കം എട്ട് സീറ്റില്‍

തുടക്കം എട്ട് സീറ്റില്‍

പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ് ഇതൊന്നുമല്ല. എട്ട് സീറ്റുകളാണ്. ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സീറ്റുകളാണ്. മുസ്ലീം മേഖലയില്‍ പ്രിയങ്ക ഇളക്കി മറിച്ചുള്ള പര്യടനങ്ങളാണ് നടത്തുന്നത്. ഷാനവാസ് ആലത്തിനാണ് ഇതിന്റെ ചുമതല. പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി യുപിയിലെ പല ജില്ലകളും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. ഇവിടെ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ കുടുംബത്തെ നേരിട്ട് കണ്ടാണ് പ്രിയങ്ക സംസാരിച്ചത്. പലരെയും ജയിലില്‍ പോയി കാണുകയും ചെയ്തു. യോഗി കോണ്‍ഗ്രസ് നേതാക്കളെ ജയിലില്‍ അടച്ചെങ്കിലും ഇത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ജാതി സമവാക്യം പൊളിയും

ജാതി സമവാക്യം പൊളിയും

യുപിയുടെ ജാതിസമവാക്യം ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പൊളിഞ്ഞിരുന്നു. എല്ലാവരുടെയും നേതാവായി അന്ന് ഇന്ദിര മാറിയിരുന്നു. ഇവിടെ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവ് മുസ്ലീങ്ങളുടെയും ദളിതുകളുടെയും താക്കൂറുകളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു എന്ന വീരപരിവേഷമാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. സോണിയാ ഗാന്ധിക്ക് ശേഷം ഒരു നേതാവും നേരിട്ട് യുപിയുടെ പിന്നോക്ക ഗ്രാമങ്ങളിലേക്ക് എത്തിയിരുന്നില്ല. അതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണവും. ഒരു പാര്‍ട്ടി ദുര്‍ബലമാവുമ്പോള്‍ കോണ്‍ഗ്രസിന് എപ്പോഴും നേട്ടം കിട്ടാറുമുണ്ട്. ഇവിടെ ബിഎസ്പി ദുര്‍ബലമായത് പ്രിയങ്കയെ മറ്റൊരു ബെഹന്‍ജി ആക്കി മാറ്റിയിരിക്കുകയാണ്.

പ്രിയങ്ക ബ്രാന്‍ഡ്

പ്രിയങ്ക ബ്രാന്‍ഡ്

കോണ്‍ഗ്രസില്‍ പ്രിയങ്ക ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിലെ എല്ലാ മാറ്റങ്ങളിലും പ്രിയങ്കയുടെ ടച്ച് ഉണ്ട്. പ്രിയങ്ക നിര്‍ദേശിച്ചത് അനുസരിച്ചാണ് പ്രമുഖരെ പാര്‍ലമെന്റ് കമ്മിറ്റിയില്‍ നിന്ന് വെട്ടിനിരത്തിയിരിക്കുന്നത്. സംസ്ഥാന സമിതികളിലെ നിയന്ത്രണം പ്രിയങ്കയാണ് കൈകാര്യം ചെയ്യുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ടീം പ്രിയങ്കയെന്ന വലിയൊരു വിഭാഗം ഉണ്ടായിരിക്കുകയാണ്. രാഹുലിനേക്കാള്‍ ഏറെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക വരുമെന്ന വാദമാണ് ശക്തമായിരിക്കുന്നത്. അതിനായിട്ടാണ് കോണ്‍ഗ്രസ് രാഹുലിന്റെ വരവ് നീട്ടുന്നത്.

ഇന്ദിരാ മോഡല്‍

ഇന്ദിരാ മോഡല്‍

ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസിന് ശക്തമായ സംഘടനാ സംവിധാനം ഉണ്ടായിരുന്നു. അതിന് പിന്നില്‍ സഞ്ജയ് ഗാന്ധിയായിരുന്നു. ഇവിടെ രാഹുലിന് ശക്തയായ പിന്തുണ വേണമെന്ന ഫോര്‍മുലയിലാണ് പ്രിയങ്ക എത്തുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ ആഴത്തില്‍ അറിയുന്നതും പ്രിയങ്കയ്ക്കാണ്. കമല്‍നാഥും ദിഗ് വിജയ് സിംഗും പോലുള്ളവര്‍ സഞ്ജയ് ഗാന്ധിയുടെ കണ്ടുപിടുത്തമാണ്. ഇതേ പോലെ പുതിയ തലമുറയിലെ ഇംപാക്റ്റ് നേതാക്കളെയാണ് പ്രിയങ്ക ഇപ്പോള്‍ വളര്‍ത്തി കൊണ്ടുവരുന്നത്.

കോണ്‍ഗ്രസിന്റെ പിളര്‍പ്പ്

കോണ്‍ഗ്രസിന്റെ പിളര്‍പ്പ്

കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് പോകുമെന്ന് പ്രിയങ്കയ്ക്ക് അറിയാം. അതിലൂടെ ആവശ്യമില്ലാത്ത നേതാക്കളും പുറത്തേക്ക് പോകും. ശരത് പവാറിനെയോ മമതാ ബാനര്‍ജിയെയോ പോലെയുള്ള ബ്രാന്‍ഡ് നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് പ്രിയങ്കയ്ക്ക് അറിയാം. അതാണ് വെട്ടിനിരത്തലിന് പിന്നില്‍. രാജ് ബബ്ബാറിനെയും ജിതിന്‍ പ്രസാദയെയും കോണ്‍ഗ്രസ് നാല് കോര്‍ കമ്മിറ്റികളിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരുമായി പ്രിയങ്ക നേരത്തെ ഇടഞ്ഞതാണ്. ആര്‍പിഎന്‍ സിംഗിനെയും ഉള്‍പ്പെടുത്തിയിട്ടില്ല.

യുപി പിടിക്കുന്നത് ഇങ്ങനെ

യുപി പിടിക്കുന്നത് ഇങ്ങനെ

മായാവതി ബിജെപിയുടെ കൂടെയാണെന്ന തോന്നല്‍ ഇപ്പോള്‍ ദളിത്-മുസ്ലീം വോട്ടര്‍മാര്‍ക്കുണ്ട്. അത് കോണ്‍ഗ്രസ് തന്നെ പരമാവധി പ്രചാരണം നല്‍കുന്നുണ്ട്. 2009ല്‍ കോണ്‍ഗ്രസ് യുപിയില്‍ 21 സീറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ഇത്തരമൊരു നീക്കത്തിലൂടെയാണ്. അന്ന് മുലായം സിംഗ് യാദവ് ഹിന്ദുത്വ ശക്തികളുമായും കല്യാണ്‍ സിംഗുമായും കൈകോര്‍ത്തിരുന്നു. എസ്പിയെ കൂട്ടത്തോടെ മുസ്ലീങ്ങള്‍ കൈവിട്ടു. ഇതാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. മായാവതി കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിനെ സ്വാഗതം ചെയ്ത് ബിജെപിയെ പിന്തുണച്ചിരുന്നു. ഇത് ഉറപ്പായും മുസ്ലീം കോട്ടകള്‍ കോണ്‍ഗ്രസ് അനുകൂലമാക്കും.

കോണ്‍ഗ്രസിലെ ന്യൂ ഫേസ്

കോണ്‍ഗ്രസിലെ ന്യൂ ഫേസ്

കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ സമ്മതത്തോടെ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് രാഹുല്‍. സോണിയ എല്ലാത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നതും അതുകൊണ്ടാണ്. അഹമ്മദ് പട്ടേല്‍ വീണ്ടും രാഹുലിന്റെ ടീമില്‍ തിരിച്ചെത്തിയതും, സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലേക്ക് മടങ്ങി വന്നതും ഈ നീക്കങ്ങളുടെ ഭാഗമാണ്. കഫീല്‍ ഖാനെ രാജസ്ഥാനില്‍ താമസിപ്പിക്കുന്നത് മുസ്ലീം വോട്ടുകളെ ഒറ്റക്കെട്ടായി നിര്‍ത്തും. ദേശീയ തലത്തില്‍ തന്നെ കഫീല്‍ ഖാന്റെ പീഡനം വിവരിച്ചുള്ള പ്രചാരണം പ്രിയങ്ക ലക്ഷ്യമിടുന്നത്. മുസ്ലീങ്ങള്‍ മാത്രമല്ല എല്ലാ വിഭാഗവും താനുമായി അടുപ്പമുള്ളവരാക്കുക എന്ന മാസ്റ്റര്‍ തന്ത്രമാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്.

English summary
priyanka gandhi making new waves in congress, that makes rahul gandhi stronger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X