കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക രാഷ്ട്രീയത്തിന് അവധി കൊടുക്കുന്നു, പോകുന്നത് ഹിമാചലിലേക്ക്, 20 ദിവസം, അതിന് മുമ്പ്.....

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ കളത്തിലിറങ്ങി നില്‍ക്കുകയാണ് പ്രിയങ്ക ഗാന്ധി. എന്നാല്‍ രാഷ്ട്രീയ പോരാട്ടങ്ങളെ തല്‍ക്കാലം മാറ്റിവെച്ച് ഇടവേള എടുക്കാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക. യുപിയിലെ അങ്കക്കളരിയില്‍ നിന്ന് പോകുന്നത് ഹിമാചല്‍ പ്രദേശിലേക്കാണ്. ഇവിടെ ചരബ്രയില്‍ മൂന്ന് നിലയുള്ള കോട്ടേജുണ്ട് പ്രിയങ്കയ്ക്കും കുടുംബത്തിനും. അതിസുരക്ഷാ മേഖലയാണ് ഇത്. തലസ്ഥാന നഗരിയായ ഷിംലയുടെ ഭാഗമാണ് ചരബ്ര. അടുത്ത മൂന്നാഴ്ച്ച പ്രിയങ്ക ഇവിടെ താമസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയാണ് ചരബ്ര.

1

ഓഗസ്റ്റ് പത്തിന് പ്രിയങ്ക ഹിമാചലില്‍ എത്തുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനോട് സന്ദര്‍ശനത്തിനുള്ള അനുമതി പ്രിയങ്ക തേടി കഴിഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് വഴിയാണ് സന്ദര്‍ശനാനുമതി തേടിയത്. തന്റെ ബംഗ്ലാവില്‍ താമസിക്കാനുള്ള അനുമതിയാണ് തേടിയത്. കോവിഡ് കാലമായതിനാല്‍ ഓരോ സംസ്ഥാനത്തേക്കും പ്രത്യേക അനുമതിയോടെ മാത്രമേ വരാനാവൂ. പ്രിയങ്കയും കുട്ടികളും ഒപ്പം ചില സുഹൃത്തുക്കളും ഉണ്ടാകും. മൊത്തം പത്തോ പതിനൊന്നോ പേരെയാണ് പ്രിയങ്കയുടെ പട്ടികയിലുള്ളത്.

Recommended Video

cmsvideo
Ayodhya case: A brief history | Oneindia Malayalam

അതേസമയം ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും കൂടാതെ ഗാന്ധി കുടുംബത്തിലെ മറ്റാരെങ്കിലും ഉണ്ടാവുമോ എന്ന് വ്യക്തമല്ല. പ്രിയങ്ക സംസ്ഥാനത്തെത്തിയാലും ചില നിബന്ധനകള്‍ പാലിക്കേണ്ടി വരും. ഹിമാചലിന് പുറത്തുള്ളവര്‍ക്ക് ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ പ്രകാരം കോവിഡ് ടെസ്റ്റ് നടത്തണം. അതിന് പുറമേ 14 ദിവസം ഹോം ക്വാറന്റൈനിലും കഴിയേണ്ടി വരും. ഇതെല്ലാം മുന്നില്‍ കണ്ടാണ് മൂന്നാഴ്ച്ചയുടെ അവധി പ്രിയങ്ക നല്‍കിയതെന്നാണ് സൂചന. കോവിഡ് ടെസ്റ്റുകള്‍ നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് മാത്രമേ സംസ്ഥാനത്തേക്ക് വരൂ എന്നാണ് പ്രിയങ്ക ഉറപ്പ് നല്‍കിയിരിക്കുന്നത്.

ഹോം ക്വാറന്റൈനില്‍ കഴിയുമെന്നും, താമസം തന്റെ വീട്ടില്‍ മാത്രമായിരിക്കുമെന്ന് പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ദില്ലി, ഗുരുഗ്രാം, ബംഗളൂരു, നോയിഡ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് സുഹൃത്തുക്കള്‍. ഇവരെല്ലാം ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് ഉറപ്പാണ്. ഇവര്‍ ആരെല്ലാമാണെന്ന് ഫോണ്‍ നമ്പര്‍ അടക്കം പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 വരെ ഷിംലയില്‍ ഇവര്‍ തുരും. കുട്ടികള്‍ക്കൊപ്പം കുറച്ച് സമയം ചെലവിടാനാണ് പ്രിയങ്ക ഇടവേള എടുക്കുന്നത്. ചരബ്ര ഷിംലയില്‍ നിന്ന് 14 കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ പ്രദേശമാണ്. ഗാന്ധി കുടുംബത്തിന്റെ വേനല്‍കാല വസതിയിലാണ് പ്രിയങ്ക താമസിക്കുന്നത്.

English summary
priyanka gandhi may take a break from political programmes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X