• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ കുതിപ്പിന് പുതിയ കളമൊരുക്കി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം യോഗി പ്രഖ്യാപിച്ച നിയമം യുപിയില്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ യുപിയിലെ ജനങ്ങളെ തൊഴിലിനായി സമീപിക്കുമ്പോള്‍ തന്റെ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. ഇന്ത്യ മുഴുവന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിയമമാണ് ഇത്. പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്ന രാഷ്ട്രീയ ആയുധമാണ് ഇത്. നിരവധി ഓപ്ഷനുകളാണ് ഇതിലൂടെ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. നിയമപോരാട്ടം വരെ ഇതിന്റെ പേരില്‍ ഒരുങ്ങുകയാണ്. മുഖ്യപ്രതിപക്ഷമായുള് കുതിപ്പാണ് ഇതിലൂടെ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

പ്രിയങ്കയുടെ ആദ്യ ഗെയിം

പ്രിയങ്കയുടെ ആദ്യ ഗെയിം

സംസ്ഥാനത്തെ മൊത്തം അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കോണ്‍ഗ്രസ് തയ്യാറാക്കുന്നുണ്ട്. ഇവര്‍ക്ക് യുപി സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ തൊഴിലൊരുക്കാനാണ് പ്രിയങ്ക ഒരുക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കും. കഴിഞ്ഞ ദിവസം രാജ് താക്കറെ യോഗിക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളും ഇതേ നിയമം കൊണ്ടുവന്നാല്‍ യുപി തന്നെ പട്ടിണിയായി പോകും. കാരണം പുറത്ത് നിന്നുള്ള വരുമാനമാണ് യുപിയുടെ നട്ടെല്ലെന്ന് പ്രിയങ്കയ്ക്കറിയാം.

ഒരൊറ്റ ചോദ്യം

ഒരൊറ്റ ചോദ്യം

25 ലക്ഷം പേര്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയെത്തിയെന്ന് യോഗി പറയുന്നത് കേട്ടു. ഇതില്‍ 75 ശതമാനം പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണെന്നും, 50 ശതമാനം ദില്ലിയില്‍ നിന്നും 25 ശതമാനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണെന്ന് പറയുന്നു. എന്നാല്‍ ഈ കണക്ക് പ്രകാരം കുറഞ്ഞത് 10 ലക്ഷം പേരെങ്കിലും രോഗികളായിട്ടുണ്ടാവും. എന്നാല്‍ യുപിയില്‍ വെറും 6228 പേര്‍ക്കാണ് രോഗം ഉള്ളതെന്നാണ് യോഗിയുടെ സര്‍ക്കാര്‍ ഡാറ്റയില്‍ പറയുന്നത്. വെറും നുണകളുടെ കൂടാരമാണ് യോഗി സര്‍ക്കാരെന്നും പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നു.

യോഗി ഒറ്റപ്പെടും

യോഗി ഒറ്റപ്പെടും

യോഗിയുടെ പുതിയ നയം ചര്‍ച്ചയാക്കാന്‍ അഖിലേന്ത്യാ തലം തന്നെ പ്രിയങ്ക തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രധാന കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സംസ്ഥാനങ്ങളാണ് യുപിയും ബീഹാറും. കാരണം ഏറ്റവും പിന്നോക്ക സംസ്ഥാനമാണിതെന്ന് പ്രിയങ്ക പറയുന്നു. ഇവര്‍ക്ക് പരമാവധി 200 രൂപ കൂലി ലഭിച്ചേക്കും. എന്നാല്‍ മുംബൈ, കേരളം, പഞ്ചാബ്, എന്നിവിടങ്ങളില്‍ ഇതല്ല അവസ്ഥ. കേരളത്തിലും മുംബൈയിലും അഞ്ചൂറ് രൂപയ്ക്ക് മുകളിലാണ് മിനിമം കൂലി. ഇവിടെ രണ്ടിടത്തും കോണ്‍ഗ്രസ് സജീവമാണ്. ഇവര്‍ക്കുള്ള തൊഴില്‍ ഉറപ്പിക്കാന്‍ രണ്ടിടത്തും പ്രിയങ്കയ്ക്ക് സാധിക്കും. ഉറപ്പായും ജനങ്ങള്‍ യോഗിയെ ധിക്കരിച്ച് സംസ്ഥാനം വിടുമെന്ന് ഉറപ്പാണ്.

പ്രിയങ്ക പൊളിച്ചടുക്കും

പ്രിയങ്ക പൊളിച്ചടുക്കും

യുപിയില്‍ തൊഴില്‍ സാഹചര്യം എന്നത് ഇപ്പോഴില്ല. കാരണം ജനസൗഹൃദ ബിസിനസ് അന്തരീക്ഷം യുപിയില്‍ ഇല്ല. ലഖ്‌നൗ മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട ഇടം. നേരിട്ട് തൊഴിലാളികളുമായുള്ള ചര്‍ച്ചയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. യോഗിയുടെ നീക്കം ഇവരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അകറ്റുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തിരിച്ചെത്തുന്ന തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭവും പ്രിയങ്കയുടെ പദ്ധതിയിലുണ്ട്. കോണ്‍ഗ്രസിന് മുഖ്യപ്രതിപക്ഷമെന്ന ഇമേജ് ഇതിലൂടെ ഉറപ്പായും ലഭിക്കും. നേരത്തെ തന്നെ തൊഴില്‍ നിയമഭേദഗതി കൊണ്ടുവന്നതിലൂടെ യോഗി തൊഴിലാളിവിരുദ്ധനാണെന്ന് പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. ബിജെപിയുടെ തന്നെ സംഘടനയായ ബിഎംഎസ്സും ഇതിനെ എതിര്‍ത്തിരുന്നു.

ഇനി വരാനിരിക്കുന്നത്....

ഇനി വരാനിരിക്കുന്നത്....

യോഗി കരുതും പോലെ പ്രിയങ്ക ഇവിടം കൊണ്ടൊന്നും അവസാനിപ്പിക്കില്ല. യോഗി പ്രഖ്യാപിച്ച നിയമത്തിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. നിയമപ്രകാരം ഇന്ത്യന്‍ പൗരന് ഏത് സംസ്ഥാനത്തും ജോലി ചെയ്യാമെന്നാണ്. അതിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. അടുത്ത അവസരമായി പ്രിയങ്ക കാണുന്നത് ഇതാണ്. 23 ലക്ഷം അതിഥി തൊഴിലാളികളാണ് യുപിയില്‍ നിന്നുള്ളത്. രണ്ട് മാസത്തിനുള്ളില്‍ നാട്ടില്‍ തിരിച്ചെത്തിയവരുടെ കണക്കാണിത്. പ്രിയങ്ക അതിഥി തൊഴിലാളികള്‍ക്കായി ബസ്സുകള്‍ സജ്ജമാക്കിയത് യോഗിയെ സമ്മര്‍ദത്തിലാക്കുകയും അതിലൂടെ ഈ തീരുമാനത്തിലേക്ക് യോഗി എത്തുകയുമായിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഇത് സ്ഥിരീകരിക്കുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്.

പ്രിയങ്ക ഗെയിം മാറ്റുന്നു

പ്രിയങ്ക ഗെയിം മാറ്റുന്നു

വിവിധ സീനിയര്‍ നേതാക്കളും ഇതേ നിയമത്തില്‍ പ്രിയങ്കയ്ക്ക് നിയമസഹായം നല്‍കിയേക്കും. ചിദംബരം, ജയറാം രമേശ്, യശ്വന്ത് സിന്‍ഹ എന്നിവരെ ഇതിനെ എതിര്‍ത്തിട്ടുണ്ട്. തൊഴിലാളികള്‍ യോഗിയെ ധിക്കരിക്കുമെന്ന് ചിദംബരം പറഞ്ഞു. ഒരു രാജ്യം ഒരു തൊഴില്‍ വിപണി എന്ന നയം പൊളിയുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ജയറാം രമേശ് കുറിച്ചു. ഇന്ത്യയെ തകര്‍ക്കലാണെന്ന് യശ്വന്ത് സിന്‍ഹയും കുറിച്ചു. 2011ലെ സെന്‍സസസ് പ്രകാരം ഇന്ത്യയില്‍ അഞ്ചര കോടി അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ്. ബീഹാര്‍, യുപി, ഒഡീഷ, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങലില്‍ നിന്നുള്ളവരാണ്. യുപിയുടെ നട്ടെല്ല് പൂര്‍ണമായും ഈ നിയമം നടപ്പാക്കിയാല്‍ തകരും.

cmsvideo
  Priyanka Gandhi And Congress On Social Media Against Yogi Adithyanath | Oneindia Malayalam
  പ്രിയങ്ക ചിരിക്കുന്നു

  പ്രിയങ്ക ചിരിക്കുന്നു

  പ്രിയങ്ക വീണുകിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തിയതില്‍ സന്തുഷ്ടയാണ്. ആര്‍എസ്എസ് മുഖപത്രമായ സ്വരാജ്യ വരെ യോഗിക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. മോശം തീരുമാനമാണ് യോഗിയുടേതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. പ്രിയങ്കയുടെ നിര്‍ണായ ചോദ്യവും പിന്നാലെ എത്തിയിട്ടുണ്ട്. തൊഴിലാളികളെ സ്വീകരിക്കുന്നതിനായി എത്ര വ്യാപാര സ്ഥാപനങ്ങള്‍ യോഗി സജ്ജമാക്കിയെന്ന് പ്രിയങ്ക ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ തൊഴില്‍ മേഖല യുപിയില്‍ മൈനസിലാണ്. ഏറ്റവും കുറഞ്ഞ തൊഴിലവസരവും യുപിയിലാണ്. രാഷ്ട്രീയ സയനൈഡിനാണ് യോഗി തുടക്കമിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഈ നേട്ടം രണ്ട് കൊല്ലത്തിലധികം കാലം മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. യോഗിയുടെ ഇമേജ് നഷ്ടമാകുമ്പോള്‍ അത് വീണ്ടെടുത്തിരിക്കുന്നത് പ്രിയങ്കയാണ്.

  സൂരജ് നേരത്തെ വീട്ടിലെത്തി, നിര്‍ബന്ധിച്ച് ഉത്രയെ ജ്യൂസ് കുടിപ്പിച്ചു, ഇടതുകൈയ്യില്‍... അനക്കമില്ല!

  English summary
  priyanka Gandhi's new idea to challenge yogi adityanath is by migrant labourers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more