കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണ്; ക്ഷേത്രത്തില്‍ കയറ്റരുതെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റിന് കത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്ക ഗാന്ധിയെ ക്ഷേത്രത്തില്‍ കയറ്റരുതെന്ന് കത്ത് | Oneindia Malayalam

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി ലക്ഷ്യമിട്ടുള്ള ഗംഗാ യാത്ര തുടരുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകര്‍ രംഗത്ത്.

<strong>ജയരാജനെ പിടിച്ചു കെട്ടാന്‍ മുരളീധരന്‍: എതിരാളിയെക്കുറിച്ച് ആദ്യ പ്രതികരണവുമായി ജയരാജന്‍</strong>ജയരാജനെ പിടിച്ചു കെട്ടാന്‍ മുരളീധരന്‍: എതിരാളിയെക്കുറിച്ച് ആദ്യ പ്രതികരണവുമായി ജയരാജന്‍

പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും, അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കശി ജില്ലാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രിയങ്ക ഗാന്ധിയെ വിലക്കണം

പ്രിയങ്ക ഗാന്ധിയെ വിലക്കണം

സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കത്തില്‍ ക്ഷേത്രപ്രവേശനത്തില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ വിലക്കണമെന്നാണ് ഇവരുടെ ആവശം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുള്ളതാണ് കത്ത്.

ക്രിസ്ത്യാനിയാണ്

ക്രിസ്ത്യാനിയാണ്

പ്രിയങ്ക ക്രിസ്ത്യാനിയാണ് എന്നതിനോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാവിന്‍റെ ആരാധനാകേന്ദ്ര ക്രിസ്ത്യന്‍ പള്ളിയാണെന്നും സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകര്‍ ആരോപിക്കുന്നു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും സമാനമായ ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു.

രാഹുലിന് നേരേയും

രാഹുലിന് നേരേയും

രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമാണ്. അങ്ങനെയുള്ളപ്പോള്‍ താന്‍ ബ്രാഹ്മണന്‍ ആണെന്ന് രാഹുല്‍ പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയായ അനന്ത്കുമാര്‍ ഹെഗ്ഡ്ഡെ പറഞ്ഞത്.

ഗംഗാ നദിയിലൂടെ

ഗംഗാ നദിയിലൂടെ

അതേസമയം ഗംഗാ നദിയിലൂടെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രചരണയാത്ര ഇന്ന് രാണ്ടാം ദിനത്തിലേക്ക് കടന്നു. ബിജെപിയേയും കേന്ദ്രത്തിലേയും സംസ്ഥാനത്തേയും സര്‍ക്കാറുകളേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ യാത്ര പുരോഗമിക്കുന്നത്.

രണ്ട് വര്‍ഷം കഴിഞ്ഞിട്ടും

രണ്ട് വര്‍ഷം കഴിഞ്ഞിട്ടും

ഭരണത്തിലേറി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സംസ്ഥാനത്ത് ഒരു കാര്യവും ചെയ്തില്ലെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ വിമര്‍ശനം.

വികസനമില്ല

വികസനമില്ല

ആദിത്യനാഥ് ജനങ്ങള്‍ക്കുമുന്നില്‍ വെച്ച ഭരണത്തിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തെറ്റിദ്ധാരണ പരത്തുന്നതാണ്. സംസ്ഥാനത്തുടനീളം യാത്ര ചെയ്തിട്ടും തനിക്ക് വികസനത്തിന്‍റെ ഒരു പൊടിപോലും എവിടേയും കാണാന്‍ സാധിച്ചില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിമര്‍ശിക്കുന്നു.

മോദിക്കെതിരേയും

മോദിക്കെതിരേയും

മോദിക്കെതിരേയും പ്രിയങ്ക വിമര്‍ശന ശരങ്ങള്‍പായിച്ചു. 70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ വാതോരാതെ കുറ്റപ്പെടുത്തുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണത്തിലേറിയിട്ട് ചെയ്തതെന്തെന്നും മോദിയെ ഉന്നം വെച്ച് പ്രിയങ്ക ചോദിച്ചു.

ട്വീറ്റ്

പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര

English summary
priyanka gandhi not be allowed to enter kashi vishwanath temple lawyers to dm in letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X