കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പിയേയും ബിഎസ്പിയേയും പിന്തള്ളി, യുപിയില്‍ പ്രിയങ്കയുടെ ചിറകിലേറി കോണ്‍ഗ്രസ്; പക്ഷെ അതു പോരാ..

Google Oneindia Malayalam News

ലഖ്നൗ: പൗരത്വ നിമയഭേദഗതിക്കെതിരായി വലിയ പ്രതിഷേധങ്ങളായിരുന്നു ഉത്തര്‍പ്രദേശിന്‍റെ തെരുവകളില്‍ അരങ്ങേറിയിരുന്നത്. പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായപ്പോള്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ വലിയ തോതില്‍ മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന പ്രതിപക്ഷം ഇപ്പോള്‍ പൗരത്വ പ്രക്ഷോഭങ്ങളെ നേരിട്ട പോലീസ് നടപടിക്കെതിരായാണ് പ്രധാനമായും പ്രതിപക്ഷം ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമാജ് വാദി പാര്‍ട്ടിയാണ് സംസ്ഥാനത്ത് കലാപത്തിന് നേതൃത്വം നല്‍കുന്നതെന്ന് ഭരണകക്ഷിയായ ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങളുടെ വെള്ളിവെളിച്ചത്തിലേക്കെത്താന്‍ എസ്പിക്ക് സാധിച്ചിട്ടില്ല. ബിഎസ്പിയാവട്ടെ പ്രതിഷേധങ്ങളില്‍ സജീവമല്ലതാനും. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ യാഥാര്‍ത്ഥ നേട്ടം ഉണ്ടാക്കിയത് കോണ്‍ഗ്രസാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രിയങ്ക ഗാന്ധിയിലൂടെ

പ്രിയങ്ക ഗാന്ധിയിലൂടെ

എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി മേധാവി മായാവതിയും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും പ്രതിഷേധങ്ങളുടെ നേതൃത്വം എറ്റെടുക്കുന്നതില്‍ സജീവമായിരുന്നില്ല. അതേസമയം പൊതുജനങ്ങളുമായുള്ള പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിലൂടെ കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളുടെ തലക്കെട്ടുകളിലും നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചു.

കൃത്യമായ ആസൂത്രണത്തിലൂടെ

കൃത്യമായ ആസൂത്രണത്തിലൂടെ

പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പൗരത്വ നിയമഭേദഗതിക്കെതിരായി തെരുവിലേക്ക് ഇറങ്ങി. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം പ്രിയങ്ക രാജ്യത്തിന് മുന്നിലെത്തിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച പ്രിയങ്ക യോഗി ആദിത്യനാഥിനെതിരെ വലിയ വിമര്‍ശങ്ങള്‍ നടത്തി. ഇതെല്ലാം കൃത്യമായ ആസൂത്രണത്തിലൂടെ കോണ്‍ഗ്രസ് ചെയ്തെന്നും ഒരു സമാജ് വാദി പാര്‍ട്ടി പറഞ്ഞതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുപിയില്‍ സജീവ ശ്രദ്ധ

യുപിയില്‍ സജീവ ശ്രദ്ധ

ഏപ്രില്‍-മെയ് മാസങ്ങളിലായി നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് ശേഷം മുതല്‍ പ്രിയങ്ക യുപിയില്‍ സജീവമായി ശ്രദ്ധേകേന്ദ്രീകരിക്കുകയാണ്. ക്രമസമാധാനം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ അവര്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍ അഖിലേഷ് യാദവിനേയും മായാവതിയേയും പലപ്പോവും പ്രതികരണങ്ങള്‍ക്ക് നിര്‍ബന്ധിതമാക്കുന്നതെന്നും എസ്പി നേതാവ് കൂട്ടിച്ചേര്‍ത്തു.

പിന്നിലാക്കി

പിന്നിലാക്കി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എസ്പിയേയും ബിഎസ്പിയേയും പിന്നിലാക്കിയെന്നാണ് ലഖ്‌നൗവിലെ സെന്റർ ഫോർ ഒബ്ജക്ടീവ് റിസർച്ച് ആന്റ് ഡവലപ്മെൻറ് ഡയറക്ടർ അത്താര്‍ ഹുസൈൻ അഭിപ്രായപ്പെടുന്നത്.

അവള്‍ ശ്രദ്ധിക്കപ്പെടും

അവള്‍ ശ്രദ്ധിക്കപ്പെടും

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകളായ പ്രിയങ്ക ഗാന്ധി റോഡുകളിലൂടെ പോയാല്‍, സാധാരാണക്കാരെ കാണാന്‍ സ്കൂട്ടറില്‍ ഓടിക്കുകയാണെങ്കില്‍ അവള്‍ ശ്രദ്ധിക്കപ്പെടും. അതേസമയം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് നിലവില്‍ വലിയ രാഷ്ട്രീയ ഇടമില്ലാത്തതിനാല്‍ അതിന്‍റെ പൂര്‍ണ്ണ ഗുണം അവര്‍ക്ക് ലഭിക്കില്ലെന്നും ഹുസൈന്‍ അഭിപ്രായപ്പെടുന്നു.

ഏഴ് എംഎല്‍എമാര്‍ മാത്ര

ഏഴ് എംഎല്‍എമാര്‍ മാത്ര

രാഹുലിന്‍റെ അമേഠി സീറ്റ് നഷ്ടമായപ്പോള്‍ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചിരുന്നത്. 403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ ഏഴ് എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. 54, 19 അംഗങ്ങള്‍ വീതമുള്ള എസ്പിയും ബിഎസ്പിയുമാണ് യുപിയിലെ പ്രതിപക്ഷ നിരയിലെ വലിയ കക്ഷികള്‍.

ജനക്കൂട്ടങ്ങളെ സ്വാധീനിക്കും

ജനക്കൂട്ടങ്ങളെ സ്വാധീനിക്കും

ജനക്കൂട്ടങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നൊരു വ്യക്തിയാണ് പ്രിയങ്ക. എന്നാല്‍ ആ ജനക്കൂട്ടം പൗരത്വ നിയമ ഭേദഗതിയേയോ കോണ്‍ഗ്രസിന്‍റെ നിലപാടിനെയോ മനസ്സിലാക്കുന്നില്ലെന്നാണ് ലഖ്നൗ യുണീവേഴ്സിറ്റിയെ പൊളിറ്റിക്സ് വിഭാഗം പ്രൊഫസറായ എസ്കെ ദ്വിവേദി അഭിപ്രായപ്പെടുന്നത്.

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ്

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ്

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പോരാട്ടം നടത്തണമെങ്കില്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി പ്രിയങ്ക ഗാന്ധി കൂടുതല്‍ സമയം സംസ്ഥാനത്ത് ചിലവഴിക്കേണ്ടതുണ്ടെന്നും ദ്വിവേദി അഭിപ്രായപ്പെടുന്നു.

മുസ്ലിം വിഭാഗത്തെ

മുസ്ലിം വിഭാഗത്തെ

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ കോണ്‍ഗ്രസ് തങ്ങളുചെ പഴയ വോട്ട് ബാങ്കായ മുസ്ലിം വിഭാഗത്തെ വീണ്ടും തങ്ങളോട് അടുപ്പിക്കാന്‍ ശ്രമിക്കുന്നതായും രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം മുസ്ലിം വിഭാഗം കോണ്‍ഗ്രസില്‍ നിന്ന് വലിയ തോതില്‍ എസ്പിയിലേക്ക് മാറിയിരുന്നു. സംസ്ഥാന ജനസഖ്യയുടെ 18 ശതമാനം വരും യുപിയിലെ മുസ്ലിം വിഭാഗം.

പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നത്

പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നത്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സാമുദായി സംഘടനകളോ ആയിരുന്നില്ല മുസ്ലിംങ്ങളെ അണിനിരത്തിയിരുന്നത്. ചില വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സാധാരണ ജനങ്ങള്‍ നടത്തിയ പ്രതിഷേധമായിരുന്നു അത്. ഈ ജനവിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നത്.

 ഇന്ത്യൻ ട്രാക്കുകളിൽ ഇനി സ്വകാര്യ ട്രെയിനുകളും, തിരുവനന്തപുരം-ഗുവാഹത്തി ഉൾപ്പെടെ 100 റൂട്ടുകൾ ഇന്ത്യൻ ട്രാക്കുകളിൽ ഇനി സ്വകാര്യ ട്രെയിനുകളും, തിരുവനന്തപുരം-ഗുവാഹത്തി ഉൾപ്പെടെ 100 റൂട്ടുകൾ

 ചെലവ് ചുരുക്കി മോദി; സ്റ്റാഫിനെ പകുതിയാക്കി, വിദേശ യാത്ര കുറയ്ക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം ചെലവ് ചുരുക്കി മോദി; സ്റ്റാഫിനെ പകുതിയാക്കി, വിദേശ യാത്ര കുറയ്ക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം

English summary
Priyanka gandhi; Now the Trump Card of UP Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X