കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷില്ലാതെ പുതിയ സഖ്യം? പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, യുപിയില്‍ ക്യാപ്റ്റനായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങുന്ന പുതിയ രാഷ്ട്രീയ സഖ്യത്തിനെ നിയന്ത്രിക്കാന്‍ പ്രിയങ്ക ഗാന്ധി എത്തിയേക്കും. അഖിലേഷ് യാദവ് ഇത്തവണ കോണ്‍ഗ്രസോ ബിഎസ്പിയോ ഇല്ലാതെ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളുമായി ചേരാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രിയങ്ക സഖ്യത്തിന് നേതൃത്വം നല്‍കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ക്യാപ്റ്റനായിട്ടാണ് അവരെ സല്‍മാന്‍ ഖുര്‍ഷിദും വിശേഷിപ്പിച്ചിരിക്കുന്നത്. യുപിയിലെ സഖ്യം ദേശീയ തലത്തില്‍ പ്രിയങ്കയ്ക്ക് വലിയ സ്വീകാര്യത നേടി കൊടുക്കുമെന്ന് ഉറപ്പാണ്.

pic1

പ്രിയങ്ക ഗാന്ധി യുപി കോണ്‍ഗ്രസിന്റെ മുഖമായിരിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ക്യാപ്റ്റനാണ് യുപി തിരഞ്ഞെടുപ്പില്‍ പ്രിയങ്കയെന്നാണ് ഖുര്‍ഷിദ് സൂചിപ്പിക്കുന്നത്. സാധ്യമായ എല്ലാ കാര്യങ്ങളും വെച്ച് പോരാടാനാണ് പ്രിയങ്ക തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഖിലേഷ് യാദവും സമാജ് വാദിയുമായി സഖ്യമുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് കൃത്യമായി തന്നെ പറയുന്നുണ്ട്. പ്രിയങ്ക ഇത് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.

pic2

ചെറുപാര്‍ട്ടികള്‍ സഖ്യത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി പുതിയൊരു സഖ്യത്തിന് തയ്യാറെടുക്കുകയാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായും ആംആദ്മി പാര്‍ട്ടിയുമായും സഖ്യമാണ് ഓം പ്രകാശ് രാജ്ബര്‍ ഉണ്ടാക്കുന്നത്. ശിവസേനയും ഈ സഖ്യത്തിലുണ്ടാവും. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും ഈ സഖ്യത്തിന്റെ ഭാഗമാവും.

pic3

പ്രിയങ്ക ഗാന്ധി ഈ സഖ്യത്തിനൊപ്പം കോണ്‍ഗ്രസിനെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. പശ്ചിമ യുപിയില്‍ നല്ല സ്വാധീനം രാജ്ബറിന്റെ പാര്‍ട്ടിക്കുണ്ട്. മമത ബാനര്‍ജിക്ക് രാഹുല്‍ ഗാന്ധിയേക്കാള്‍ വിശ്വാസം പ്രിയങ്കയിലുണ്ട്. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് നേടിയ പാര്‍ട്ടിയാണ് എസ്ബിഎസ്പി. എഎപി ഒരുപക്ഷേ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തയ്യാറാവില്ല. അതോടൊപ്പം ഒവൈസിയുടെ സാന്നിധ്യവും കോണ്‍ഗ്രസിന് തടസ്സമായേക്കാം.

pic4

ദളിത്-ബ്രാഹ്മണ-മുസ്ലീം വോട്ടുബാങ്കുകള്‍ കോര്‍ത്താണ് പ്രിയങ്ക കളിക്കുന്നത്. ഇതില്‍ എസ്ബിഎസ്പി വരുന്നതോടെ ദളിത് വോട്ടു ബാങ്ക് കോണ്‍്ഗ്രസിനൊപ്പം നില്‍ക്കാം. അത്തരം സ്ഥാനാര്‍ത്ഥികളുടെ ഒരു പട്ടിക തന്നെ പ്രിയങ്ക തയ്യാറാക്കിയിട്ടുണ്ട്. തൃണമൂലിന്റെ ചെറിയ വോട്ടുബാങ്ക് കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ നേട്ടമുണ്ടാവും. ചെറുപാര്‍ട്ടികളിലേക്ക് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പോകാറുള്ളതാണ്. ആംആദ്മി പാര്‍ട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രിയങ്ക അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്താനുള്ള സാധ്യത ശക്തമാണ്.

pic5

പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ ചെറു നഗരങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കില്‍ പ്രിയങ്കയുടെ പോസ്റ്റുകള്‍ക്ക് മികച്ച റീച്ചാണ് ലഭിക്കുന്നത്. ട്വിറ്റിറേക്കാളും ചെറു നഗരങ്ങളില്‍ ഫേസ്ബുക്കാണ് സ്വാധീനം ചെലുത്തുന്നത്. ഇതിലൂടെ യുവാക്കളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പക്ഷേ 75 പ്ലസ് എന്ന ടാര്‍ഗറ്റാണ് ഈ സഖ്യത്തിലൂടെ പ്രിയങ്കയും കോണ്‍ഗ്രസും ലക്ഷ്യമിടുന്നത്. ഗ്രാസ് റൂട്ട് ലെവല്‍ ക്ലാസുകള്‍ക്കായി ഭൂപേഷ് ബാഗലിനും വലിയ റോള്‍ യുപിയിലുണ്ട്. കോണ്‍ഗ്രസ് മാറുന്നുവെന്ന് നിരീക്ഷകരും വിലയിരുത്തുന്നു.

pic6

രാഹുല്‍ ഗാന്ധി വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യ സാധ്യതകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രിയങ്കയാണ്. കോണ്‍ഗ്രസിനുള്ളില്‍ പ്രിയങ്കയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഇവര്‍ ക്യാമ്പയിനും തുടങ്ങി കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക വരണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം എല്ലാ കാര്യത്തിലും താല്‍പര്യമുള്ള പ്രിയങ്കയെ കൂടെ നിര്‍ത്താന്‍ ശരത് പവാറും മമതാ ബാനര്‍ജിയും അടക്കമുള്ള മൂന്നാം മുന്നണി നേതാക്കളും തയ്യാറാണ്.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN
pic7

2024ല്‍ രാഹുലിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക പ്രിയങ്കയായിരിക്കും. 2022ലെ യുപി തിരഞ്ഞെടുപ്പ് പ്രിയങ്കയ്ക്ക് അഗ്നിപരീക്ഷയാണ്. 2017നെ അപേക്ഷിച്ച് ഇരട്ടി സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് കൊല്ലമായി പ്രിയങ്ക യുപിയില്‍ തന്നെയുണ്ട്. അതേസമയം മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന സൂചന ലഭിക്കുന്നുണ്ട്. അതേസമയം മധ്യവര്‍ത്തി, ഒബിസി വോട്ടുകള്‍ ഇത്തവണ യോഗിക്ക് നഷ്ടമാകുമെന്നാണ് സൂചന. അഖിലേഷ് യാദവാണ് നിലവില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ്.

English summary
priyanka gandhi now up congress's captain looking for an alliance with smaller parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X