എന്‍റെ അമ്മയില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാനുള്ളത് എന്തെല്ലാം; വൈറലായി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്
ലക്നൗ: റായ് ബറേലിയില്‍ സോണിയ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സോണിയയെ പ്രശംസിച്ച് മകളും എഐസിസിസി ജനല്‍ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളും റായ്ബറേലിയിലെ ജനങ്ങളോടുള്ള അമ്മയുടെ സമര്‍പ്പണം കണ്ടു പഠിക്കണമെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തതത്. പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ..
'എല്ലാ രാഷ്ട്രീയനേതാക്കൻമാരും സ്ഥാനാർഥികളും റായ്ബറേലിയിലെ ജനങ്ങളോടുള്ള അമ്മയുടെ സമര്‍പ്പണം കണ്ടുപഠിക്കണം. രാഷ്ട്രീയമെന്നാൽ പൊതുപ്രവർത്തനവും ആത്മസമർപ്പണവുമാണ്. അതിനുള്ള അവസരം ആർക്കൊക്കെ ലഭിക്കുന്നോ അവരൊക്കെ ജനങ്ങളോട് നന്ദിയുള്ളവരായിരിക്കണം' എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
റായ്ബറേലിയില്‍ നിന്ന് തുടര്‍ച്ചയായി നാലാം തവണ ജനവിധി തേടുന്ന സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്കും റോബർട്ട് വാദ്രക്കുമൊപ്പമെത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചത്.

ഉത്തര്‍പ്രദേശില്‍ ബാക്കിയുള്ള 78 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും രാഹുല്‍ മത്സരിക്കുന്ന അമേഠിയിലും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഈ രണ്ട് മണ്ഡലങ്ങളിലും തികഞ്ഞ വിജയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications