കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരമുള്ളവന്‍ തെറ്റ് ചെയ്താല്‍... ഉച്ചത്തില്‍ ചോദിക്കണം, ഉന്നാവോയില്‍ തുറന്നടിച്ച് പ്രിയങ്ക!!

Google Oneindia Malayalam News

ദില്ലി: ഉന്നാവോ ബലാത്സംഗത്തിലെ ഇരയ്ക്കുണ്ടായ അപകടത്തില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേസിലെ മുഖ്യപ്രതിയായ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളും പ്ലാന്‍ ചെയ്തതാണ് ഈ പദ്ധതിയെന്ന് ആരോപണമുയരുന്നുണ്ട്. സുപ്രീം കോടതി അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അധികാരമുള്ളവര്‍ തെറ്റ് ചെയ്താല്‍ ഉറക്കെ ചോദിക്കാനുള്ള ധൈര്യം നമുക്കുണ്ടാവണമെന്ന് പ്രിയങ്ക പറഞ്ഞു.

1

എല്ലാ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനസ്സില്‍ ഉന്നാവോയിലെ പെണ്‍കുട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ നിറയുന്നുണ്ടാവും. അധികാരമുള്ളവരും പ്രബലസ്ഥാനത്തിരിക്കുന്നവരും തെറ്റ് ചെയ്താല്‍, അത് ചോദിക്കാന്‍ നമ്മള്‍ തയ്യാറാവണമെന്നും പ്രിയങ്ക പറഞ്ഞു. നമ്മുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു. നേരത്തെ ബാരബങ്കിയില്‍ ഒരു വിദ്യാര്‍ത്ഥിനി തനിക്കും മുമ്പ് അപകടത്തില്‍ പരിക്കേറ്റിരുന്നെന്നും അപ്പോള്‍ തനിക്കും ഉന്നാവോ പെണ്‍കുട്ടിയുടെ അവസ്ഥയുണ്ടാവുമോ എന്ന് പോലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

പ്രിയങ്കയുടെ പ്രതിഷേധത്തിന് കാരണവും ഈ പെണ്‍കുട്ടിയുടെ ധീരതയാണ്. എഎസ്പി ആര്‍എസ് ഗൗതമിനോട് ഒരു സ്‌കൂള്‍ പരിപാടിക്കിടെയാണ് വിദ്യാര്‍ത്ഥിനി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍ ഈ ചോദ്യത്തില്‍ അമ്പരക്കുന്നുണ്ട്. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കാനാണ് ഇയാള്‍ ഇവിടെയെത്തിയത്. പെണ്‍കുട്ടികള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ധൈര്യം വിടാതെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പറയണമെന്നും ഗൗതം കുട്ടികളോട് പറയവേയാണ് ഈ ചോദ്യം അപ്രതീക്ഷിതമായി വന്നത്.

Recommended Video

cmsvideo
ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ക്ക്

പരാതി പറയാന്‍ വരുന്നതിനിടെ പരാതിക്കാരിക്ക് അപകടം സംഭവിച്ചാല്‍ എന്തുസംഭവിക്കുമെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം. എനിക്ക് പ്രതിഷേധം അറിക്കുന്നത് കൊണ്ട് നീതി ലഭ്യമാകുമോ. ഉന്നാവോയില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയത് കൊണ്ട് അവര്‍ക്ക് അപകടം സംഭവിച്ചിരിക്കുകയാണ്. അവര്‍ ജീവന് വേണ്ടി മല്ലിട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് വരുന്ന എല്ലാ പരാതികള്‍ക്കും സഹായം ലഭ്യമാകും എന്ന സാധാരണ മറുപടി മാത്രമാണ് പോലീസ് ഉദ്യോസ്ഥന്‍ നല്‍കിയത്. എന്നാല്‍ ഉന്നാവോ കേസില്‍ നീതിക്കായി കോണ്‍ഗ്രസ് പോരാടുമെന്ന് പ്രിയങ്ക വ്യക്തമാക്കി.

ഉന്നാവോ കേസ്: പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റണമെന്ന് കോടതി, മെഡിക്കല്‍ ബുള്ളറ്റിന്‍ ഇങ്ങനെഉന്നാവോ കേസ്: പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റണമെന്ന് കോടതി, മെഡിക്കല്‍ ബുള്ളറ്റിന്‍ ഇങ്ങനെ

English summary
priyanka gandhi on unnao case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X