കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ്; 'പ്രതികള്‍ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് കേട്ടത്, അതുകൊണ്ടാണ് അവര്‍ സംരക്ഷിക്കപ്പെടുന്നത്'

Google Oneindia Malayalam News

ലഖ്നൗ: ഉന്നാവ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കുറ്റവാളികള്‍ക്ക് ഉത്തര്‍പ്രദേശില്‍ സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത രീതിയില്‍ അദ്ദേഹം സംസ്ഥാനത്തെ മാറ്റിയെന്നാണ് ഞാന്‍ കരുതുന്നതെന്ന് പ്രിയങ്ക തുറന്നടിച്ചു.

ഉന്നാവില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ കുടുംബം നിരന്തരം ഉപദ്രവിക്കപ്പെട്ടിരുന്നു. കുറ്റവാളികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നാണ് ഞാന്‍ കേട്ടത്. അതുകൊണ്ടാണ് അവര്‍ സംരക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തെ കുറ്റവാളികള്‍ക്ക് യാതൊരു ഭയവും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു.

ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തില്‍ അങ്ങേയറ്റം വേദന തോന്നുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തി നല്‍കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി നേരത്തെ ട്വിറ്ററില്‍കുറിച്ചിരുന്നു. അവള്‍ക്ക് നീതി നല്‍കാന്‍ കഴിയാത്തത് നമ്മുടെ എല്ലാവരുടെയും പരാജയമാണ്. സാമൂഹികമായി, നാമെല്ലാം കുറ്റക്കാരാണ്. പക്ഷേ ഇത്തരം സംഭവങ്ങളെല്ലാം ഉത്തര്‍ പ്രദേശിലെ ക്രമസമാധാനനില എവിടെ നില്‍ക്കുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നതാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

priyank

അതേസമയം, യുവതിയുടെ മരണവാര്‍ത്ത് കേട്ട് ഞാന്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും കേസ് പരിഗണിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

നിങ്ങളെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും? യുപിയിലെ യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധിനിങ്ങളെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും? യുപിയിലെ യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

 ബിജെപിക്ക് 'മാസ്റ്റര്‍ സ്ട്രോക്ക്'; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിടും? ജാതി പോര് രൂക്ഷം? ബിജെപിക്ക് 'മാസ്റ്റര്‍ സ്ട്രോക്ക്'; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിടും? ജാതി പോര് രൂക്ഷം?

English summary
Priyanka Gandhi on unnao rape victim's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X