കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയാണ് രാഹുലിനെക്കാള്‍ മിടുക്കി,2019 മുന്നില്‍ കണ്ട് ലാലുവിന്റെ പ്രവചനം!!

രാംനാഥ് കോവിന്ദ് ലളിതനല്ലെന്നും ലാലു

  • By Anoopa
Google Oneindia Malayalam News

പാട്‌ന: 2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ കരുനീക്കങ്ങള്‍ നടത്തി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. രാഹുല്‍ ഗാന്ധിയേക്കാള്‍ മിടുക്കി പ്രിയങ്കാ ഗാന്ധിയാണെന്നും അതുകൊണ്ടു തന്നെ പ്രതിപക്ഷത്തെ നയിക്കാന്‍ പ്രിയങ്ക തന്നെയാണ് മുന്നോട്ടു വരേണ്ടതെന്നും ലാലു പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പാട്‌നയില്‍ ആര്‍ജെഡി സ്ഥാപക ദിനത്തിലാണ് ലാലുവിന്റെ പ്രത്യേകത.

സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എന്നിവരടങ്ങുന്ന പ്രതിപക്ഷചേരിയെന്ന സൂത്രവാക്യമാണ് ലാലുപ്രസാദ് യാദവ് മുന്നോട്ടു വെയ്ക്കുന്നത്. നിതീഷ് കുമാറും താനും കൈകോര്‍ത്തതു പോലെ മായാവതിയും അഖിലേഷ് യാദവുംമൊക്കെ താന്‍ മുന്നോട്ടു വെച്ച സഖ്യത്തില്‍ അണി ചേരുമെന്ന പ്രതീക്ഷയും ലാലു പങ്കു വെച്ചു. കേജ്‌രിവാളും മമതാ ബാനര്‍ജിയുമെല്ലാം തങ്ങളോടൊപ്പം അണി ചേരണം.അങ്ങനെ സംഭവിക്കുന്ന ദിവസം ബിജെപിയുടെ അവസാനമായിരിക്കുമെന്നും ലാലു പറയുന്നു.

lalu

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ാംനാഥ് കോവിന്ദ് ലളിതനല്ലെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ഗുജറാത്തില്‍ 18 ശതമാനം ജനസംഖ്യയുള്ള കോരി വിഭാഗത്തില്‍ പെട്ടയാളാണ് ലാലുവെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.

English summary
Priyanka Gandhi Over Rahul Gandhi;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X