കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയാണ് രാജസ്ഥാനിലെ ഹീറോയിന്‍; ആദ്യ ശ്രമം തന്നെ വന്‍ വിജയം, ദേശീയ തലത്തില്‍ സജീവമാവും

Google Oneindia Malayalam News

ജയ്പൂര്‍: 18 എംഎല്‍എമാരുമായി അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ സച്ചിന്‍ പൈലറ്റ് ആരംഭിച്ച വിമത നീക്കും ദേശീയ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ആഗസ്ത് 14 ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തി ചര്‍ച്ച നടത്തിയതോടെയാണ് പ്രശ്ന പരിഹാര ഫോര്‍മുല സാധ്യമായത്. പൈലറ്റിന്‍റെ പരാതി പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam
മുന്നംഗ സമിതി

മുന്നംഗ സമിതി

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ താന്‍ ഉയര്‍ത്തിയ പരാതികള്‍ പരിശോധിക്കാന്‍ മുന്നംഗ സമിതിയെ നിയോഗിക്കുമെന്ന് പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു.

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

വിമത നീക്കം തുടങ്ങിയ ഘട്ടത്തില്‍ തന്നെ സച്ചിന്‍ പൈലറ്റുമായി ബന്ധപെടാന്‍ പ്രിയങ്ക ഗാന്ധി ശ്രമിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ കാര്യത്തില്‍ കാട്ടാത്ത താല്‍പര്യം പൈലറ്റിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് പൈലറ്റിന്‍റെ കാര്യത്തില്‍ കാട്ടിയെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധി.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍


മധ്യപ്രദേശില്‍ 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിട്ടതോടെയായിരുന്നു കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് മാസങ്ങളോളും ശ്രമിച്ചെങ്കിലും അതിന് സാധ്യമായില്ലെന്ന് പാര്‍ട്ടി വിട്ട ശേഷം സിന്ധ്യ കുറ്റപ്പെടുത്തിയിരുന്നു.

പൈലറ്റിന്‍റെ കാര്യത്തില്‍

പൈലറ്റിന്‍റെ കാര്യത്തില്‍

എന്നാല്‍ സിന്ധ്യയുടേതില്‍ നിന്നും നേര്‍വിപരീതമായ കാര്യമാണ് സച്ചിന്‍ പൈലറ്റിന്‍റെ കാര്യത്തില്‍ സംഭവിച്ചത്. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തണമെന്നായിരുന്നു സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ പൈലറ്റുമായി ചര്‍ച്ച നടത്താന്‍ പ്രിയങ്ക ഗാന്ധിയെ താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തുകയായിരുന്നെന്നാണ് പാര്‍ട്ടി വൃത്തങ്ങല്‍ വ്യക്തമാക്കുന്നത്.

ഔദ്യോഗിക വസതിയില്‍

ഔദ്യോഗിക വസതിയില്‍

തുടര്‍ന്ന് പൈലറ്റിനും പ്രിയങ്കയ്ക്കും ഇടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് തന്നെ ആദ്യ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ചര്‍ച്ചകളിലുണ്ടായ അനുകൂലമായ പുരോഗമനത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകീട്ടോടെ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലെത്തി സച്ചിന്‍ പൈലറ്റ് ദേശീയ നേതാക്കളെ നേരില്‍ കാണുന്നത്.

 ഗെലോട്ടിനെ മാറ്റാന്‍ കഴിയില്ല

ഗെലോട്ടിനെ മാറ്റാന്‍ കഴിയില്ല

രാജസ്ഥാനില്‍ നേതൃമാറ്റം വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്ന സമീപനമായിരുന്നു ചര്‍ച്ചയുടെ തുടക്കത്തില്‍ സച്ചിന്‍ പൈലറ്റ് സ്വീകരിച്ചത്. എന്നാല്‍ ഒരു കാരണവശാലും രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഗെലോട്ടിനെ മാറ്റാന്‍ കഴിയില്ലെന്ന കാര്യം പ്രിയങ്ക ഗാന്ധി സച്ചിന്‍ പൈലറ്റിനെ അറിയിച്ചു. എല്ലാവരും ഒരു കുടുംബം പോലെ ഒത്തൊരുമിച്ച് പോവേണ്ടതുണ്ടെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

സ്വീകാര്യത

സ്വീകാര്യത

പൈലറ്റുമായുള്ള ചര്‍ച്ചകളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചതിനെ തുടര്‍ന്നാണ് പ്രശ്ന പരിഹാരത്തിനായുള്ള മുന്നംഗ സമിതിയിലും പ്രിയങ്ക ഇടംപിടിച്ചത്. രണ്ട് വിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യതയുള്ള പ്രിയങ്കയുടെ സമിതയിലെ സാന്നിധ്യം പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടപെടല്‍ ആദ്യം

ഇടപെടല്‍ ആദ്യം

യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണെങ്കിലും സംഘടനാപരമായ ഒരു പ്രശ്നത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നത് ആദ്യമായാണ്. ഒരു പ്രധാന സംസ്ഥാനത്തിന്‍റെ ഭരണം തന്നെ നഷ്ടമായേക്കാവുന്ന ആ പ്രശ്നം വിജയകരമായി പരിഹരിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് പ്രിയങ്ക ഗാന്ധിയുടെ തുടര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനിക്കും. യുപിയോടൊപ്പം ദേശീയ തലത്തിലും പ്രിയങ്ക സജീവമാവണമെന്ന ആവശ്യത്തിന് ശക്തയേറുകയും ചെയ്യും

അഭിപ്രായങ്ങള്‍ തേടും

അഭിപ്രായങ്ങള്‍ തേടും

സാധാരണ പാര്‍ട്ടി സമിതില്‍ പോലെ എത്രയും പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രിയങ്കയുടെ നീക്കം. പ്രിയങ്കയ്ക്ക് പുറമെ കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. വിമത പക്ഷത്തുള്ള ഓരോ അംഗങ്ങളേയും സമിതി അംഗങ്ങള്‍ നേരില്‍ കാണും. ഗെലോട്ട് പക്ഷത്ത് നിന്നും അഭിപ്രായങ്ങള്‍ തേടും.

വേദനിപ്പിക്കുകയും അതിശയിപ്പിക്കുകയും

വേദനിപ്പിക്കുകയും അതിശയിപ്പിക്കുകയും

അതേസമയം, പാര്‍ട്ടിക്ക് പുറത്ത് നിന്നപ്പോള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വേദനിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്‌തെന്നും അഭിപ്രായപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകളില്‍ താന്‍ ഏറെ ദുഃഖിതനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റദിവസം കൊണ്ടല്ല

ഒറ്റദിവസം കൊണ്ടല്ല

ഒറ്റദിവസം കൊണ്ടല്ല പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നടന്നതെന്നും അതിന് മുന്‍പ് സസ്‌പെന്‍ഷനും പുറത്താക്കലും കേസും പൊലീസ് നടപടികളുമൊക്കെ നേരിടേണ്ടി വന്നെന്നുമായിരുന്നു ഒരു തിങ്കളാഴ്ച കൊണ്ട് ഒരുമാസം നീണ്ടുനിന്ന പ്രശ്‌നങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന്‍ മറുപടിയായി സച്ചിന്‍ പൈലറ്റ് പറഞ്ഞത്.

English summary
Priyanka Gandhi played key role in sachin Pilot’s return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X