കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞു

Google Oneindia Malayalam News

ദില്ലി: ഒരു ശക്തിക്കും തന്നെ തടയാനാകില്ല എന്ന് പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഉത്തര്‍ പ്രദേശിലെ ഹത്രാസിലേക്ക് പുറപ്പെട്ടത്. ആദ്യതവണ പാതിവഴിയില്‍ പോലീസ് തടയുകയും തിരിച്ചുപോരേണ്ടി വരികയും ചെയ്തിരുന്ന രാഹുല്‍ ഗാന്ധി രണ്ടാം യാത്രയില്‍ രണ്ടിലൊന്ന് ഉറപ്പിച്ചാണ് പുറപ്പെട്ടത്. ഡ്രൈവറായി സഹോദരി പ്രിയങ്ക ഗാന്ധിയും സ്ഥാനമുറപ്പിച്ചു.

ദില്ലിയില്‍ നിന്ന് 30ലധികം കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം യുപിയിലേക്ക് പുറപ്പെട്ട സംഘത്തെ അതിര്‍ത്തിയില്‍ വച്ച് യുപി പോലീസ് തടഞ്ഞു. ടോള്‍ പ്ലാസക്ക് സമീപം പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്പടിച്ചിരുന്നു. നേതാക്കളുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഇളകി....

ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക

ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക

ദില്ലി-നോയിഡ ഫ്‌ളൈ ഓവറിലെ ടോള്‍ പ്ലാസക്കടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഈ വേളയില്‍ പ്രിയങ്ക ഗാന്ധി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. ചെറിയ ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

പ്രിയങ്കയുടെ വസ്ത്രത്തില്‍ പിടിച്ച് പോലീസ്

പ്രിയങ്കയുടെ വസ്ത്രത്തില്‍ പിടിച്ച് പോലീസ്

ഒരു പ്രവര്‍ത്തകനെ പോലീസ് ലാത്തി കൊണ്ടടിക്കാന്‍ നോക്കുമ്പോഴായിരുന്നു പ്രിയങ്കയുടെ ഇടപെടല്‍. ശേഷം പോലീസ് മര്‍ദ്ദനം തടയാനും പ്രിയങ്ക ശ്രമിച്ചു. ഇതിനിടെ പോലീസുകാരന്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ പിടിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ പ്രവര്‍ത്തകനെ മറ്റൊരിടത്ത് ഇരുത്തി ശുശ്രൂഷിക്കാനും പ്രിയങ്ക ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പോലീസ് വഴങ്ങി

പോലീസ് വഴങ്ങി

അല്‍പ്പ നേരം തടസമുണ്ടായെങ്കിലും പിന്നീട് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും പോകാന്‍ പോലീസ് അനുവദിച്ചു. ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ പോലീസ് പിന്‍മാറുകയായിരുന്നു. അഞ്ച് പേര്‍ക്ക് മാത്രം ഹത്രാസിലേക്ക് പോകാമെന്ന് നിബന്ധനയും വച്ചു. നിരോധനാജ്ഞ നിലവിലുള്ളതിനാലാണിതെന്നും പോലീസ് അറിയിച്ചു.

കോണ്‍ഗ്രസ് സംഘത്തിലുള്ളത്

കോണ്‍ഗ്രസ് സംഘത്തിലുള്ളത്

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ്, കെസി വേണുഗോപാല്‍ എംപി എന്നിവരാണ് ഹത്രാസിലേക്ക് പോയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലുള്ളത്.

വൈകീട്ട് ഹത്രാസിലെത്തി

വൈകീട്ട് ഹത്രാസിലെത്തി

രാഹുല്‍ ഗാന്ധിയും സംഘവും വൈകീട്ട് 7.30ഓടെ ഹത്രാസിലെത്തി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് നിയന്ത്രണങ്ങളെല്ലാം മാറ്റുകയായിരുന്നു. മാധ്യമങ്ങളെയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിച്ചു.

 കുടുംബം പറയുന്നു

കുടുംബം പറയുന്നു

അതേസമയം, ഇന്ന് ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളെ കാണാനും പോലീസ് അനുവദിച്ചു. പോലീസ് ക്രൂരത സംബന്ധിച്ചാണ് കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്. തങ്ങള്‍ക്ക് നീതിയാണ് വേണ്ടത് എന്ന് കുടുംബം പറയുന്നു. പണവും സര്‍ക്കാര്‍ ജോലിയും യോഗി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

ആരുടേതാണ് മൃതദേഹം

ആരുടേതാണ് മൃതദേഹം

അര്‍ധ രാത്രി പോലീസ് കത്തിച്ചുകളഞ്ഞ മൃതദേഹം ആരുടേതാണ്. അത് തങ്ങളുടെ സഹോദരിയുടേതാണെങ്കില്‍ എന്തുകൊണ്ടാണ് ആ തരത്തില്‍ കത്തിച്ചത്. അവളെ കാണാന്‍ അവസരം വേണമെന്ന് തങ്ങള്‍ ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും പോലീസ് സമ്മതിച്ചില്ലെന്നും കുടുംബം പറഞ്ഞു.

ഉദ്യോഗസ്ഥന്‍ വന്നില്ല

ഉദ്യോഗസ്ഥന്‍ വന്നില്ല

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പോലീസ് തന്നില്ല. അത് നിങ്ങള്‍ മനസിലാകില്ലെന്നും മുഴുവന്‍ ഇംഗ്ലീഷാണെന്നുമായിരുന്നു പോലീസിന്റെ മറുപടിയെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഒരു അന്വേഷണ ഉദ്യോഗസ്ഥനും കുടുംബത്തെ കാണാന്‍ വന്നില്ലെന്നും പറയുന്നു. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും കുടുംബം ആവശ്യപ്പെടുന്നു.

 പ്രതിഷേധത്തിന് ഇടയായ സംഭവം

പ്രതിഷേധത്തിന് ഇടയായ സംഭവം

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പീഡനത്തിന് ഇരയായ ഹത്രാസിലെ ദളിത് പെണ്‍കുട്ടി മരിച്ചത്. രണ്ടാഴ്ചയോളം അവര്‍ യുപിയിലെയും ദില്ലിയിലെയും ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാല് ഉന്നത ജാതിക്കാരായ യുവാക്കള്‍ അവളെ ക്രരമായി പീഡിപ്പിച്ച് മരണതുല്യമാക്കി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൂരം ഈ കാഴ്ച

ക്രൂരം ഈ കാഴ്ച

പെണ്‍കുട്ടിയുടെ നട്ടെല്ല് മര്‍ദ്ദിച്ച് പൊട്ടിക്കുകയും കഴുത് ഒടിക്കുകയും നാവ് മുറിച്ചെടുക്കുകയും ചെയ്തിരുന്നു. നഗ്നയായി രക്തം ഒലിപ്പിച്ച് പാടത്ത് കിടക്കുന്ന നിലയിലാണ് വീട്ടുകാര്‍ പിന്നിട് കണ്ടെത്തിയത്. പീഡനം നടന്നിട്ടില്ലെന്നാണ് യുപി പോലീസിന്റെ വാദം. എന്നാല്‍ നാലു പേരാണ് ആക്രമിച്ചതെന്നും രണ്ടു പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിന് മുമ്പും ഇവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി മരിക്കുന്നതിന് പറഞ്ഞു എന്ന് ബന്ധുക്കള്‍ പറയുന്നു.

പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധപൂര്‍വം പുലര്‍ച്ചെ സംസ്‌കരിച്ച പോലീസ് നടപടിയും വിവാദമായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വ്യാഴാഴ്ച ഹത്രാസിലേക്ക് പുറപ്പെട്ടതും പോലീസ് തടഞ്ഞതും. ഇരുവര്‍ക്കുമെതിരെ യുപി പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി രാഹുലും സംഘവും വീണ്ടും ഇന്ന് പുറപ്പെടുകയായിരുന്നു. ഇന്നത്തെ യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യം കണ്ടു.

ആദ്യ വിജയം നേടി കോണ്‍ഗ്രസ്; മുന്നിലുള്ളത് വലിയ കടമ്പ, ബിഹാറില്‍ തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥിആദ്യ വിജയം നേടി കോണ്‍ഗ്രസ്; മുന്നിലുള്ളത് വലിയ കടമ്പ, ബിഹാറില്‍ തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

English summary
Priyanka Gandhi protect Congress Workers During Police Lathi Charge in UP Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X