കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ഒറ്റക്കെട്ടായി യോഗിയെ വിറപ്പിച്ച് കോണ്‍ഗ്രസ്... പ്രിയങ്കയുടെ ചോദ്യം ഇങ്ങനെ, തൊഴിലും!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ വീണ്ടും വിറപ്പിച്ച് കോണ്‍ഗ്രസ്. ഇത്തവണ പ്രിയങ്ക ഗാന്ധിയും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും വ്യത്യസ്ത വിഷയങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിക്കാനുള്ള യോഗിയുടെ നീക്കമാണ് പ്രിയങ്ക ചോദ്യം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സുരക്ഷയെ താളം തെറ്റിക്കുന്നതാണ് യോഗിയുടെ നയങ്ങളെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യത്തൊട്ടാകെ രോഗം പടര്‍ന്ന് പിടിക്കുകയാണ്. ഇക്കാര്യം യുപി സര്‍ക്കാര്‍ ഓര്‍ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

1

യുപി സര്‍ക്കാര്‍ ആദ്യം വിദ്യാര്‍ത്ഥളുടെ സുരക്ഷയെ ഗൗരവത്തോടെ കാണാന്‍ തയ്യാറാവണം. ഇതും കൂടി പരിഗണിച്ച് വേണം ഓരോ തീരുമാനങ്ങളും എടുക്കാന്‍. അല്ലെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ താളം തെറ്റുമെന്നും പ്രിയങ്ക പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പറയുന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് കഴിഞ്ഞെന്നാണ്. അതിന് പുറമേയാണ് ക്ലാസുകള്‍ മറ്റൊരു രീതിയില്‍ തുടങ്ങാന്‍ പോകുന്നത്. വിദ്യാര്‍ത്ഥികളുടെ ആശങ്ക സര്‍ക്കാര്‍ ശരിക്കും കണക്കിലെടുക്കണം. അവരുടെ സുരക്ഷയ്ക്ക് മുന്‍കരുതലുകല്‍ എടുക്കണം. അവരുടെ കുടുംബത്തിന്റെ ആശങ്ക കൂടി കണക്കിലെടുത്തായിരിക്കണം നടപടികളെന്നും പ്രിയങ്ക നിര്‍ദേശിച്ചു.

അതേസമയം പോസ്റ്റുമോര്‍ട്ടം ഹൗസില്‍ നിരുത്തരവാദ സമീപനമാണ് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കോവിഡിനെ പ്രതിരോധിച്ചാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജനങ്ങളുടെ ദുരിതത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും പ്രിയങ്ക പറഞ്ഞു. അജയ് കുമാര്‍ ലല്ലുവും ഇതിന് പിന്നാലെ യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തി. 1.25 കോടി തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. അവര്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണ്. യാഥാര്‍ത്ഥ്യം മറിച്ചാണെന്നും ലല്ലു ആരോപിച്ചു.

ഗ്രാമങ്ങളില്‍ ജോലി നടക്കുന്നത് സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കിയത് കൊണ്ടാണെന്ന് യോഗി പറയുന്നു. എന്നാല്‍ ഈ വഞ്ചനയ്ക്ക് ജനങ്ങള്‍ അവര്‍ക്ക് മാപ്പുനല്‍കില്ലെന്നും ലല്ലു പറഞ്ഞു.സംസ്ഥാനത്ത് പലയിടത്തായി ആളുകള്‍ ആത്മഹത്യ ചെയ്യുകയാണ്. അവര്‍ക്ക് വരുമാനമില്ല. ഇത് തൊഴിലില്ലായ്മയില്‍ നിന്നാണ് വരുന്നത്. സൂറത്തില്‍ നിന്ന് മടങ്ങിയെത്തി ഒരു അതിഥി തൊഴിലാളി ബാന്ദയിലെ ആംലോഹ്‌റയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ബാന്ദയില്‍ മാത്രം 20 പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. ഇവരുടെ മരണത്തിന് ഉത്തരവാദിത. ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നുണ്ടെങ്കില്‍ ഇവര്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്നും ലല്ലു ചോദിച്ചു.

English summary
priyanka gandhi questions yogi adityanath on 2 issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X