കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 41 സീറ്റുകള്‍ കാരണം വാരണാസിയില്‍ മത്സരിച്ചില്ല.... തുറന്ന് സമ്മതിച്ച് പ്രിയങ്ക ഗാന്ധി!!

Google Oneindia Malayalam News

ദില്ലി: വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാത്തതിന് യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. പരാജയഭീതിയാണെന്നൊക്കെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം പ്രിയങ്ക തള്ളിയിരിക്കുകയാണ്. താന്‍ മത്സരിക്കാതിരുന്നതിന് കാരണം യുപിയില്‍ താന്‍ മത്സരിക്കാതിരുന്നതിന് കാരണം 41 സീറ്റുകളാണ്. തന്നെ ഏല്‍പ്പിച്ച ചുമതലയാണത്. അതുകൊണ്ടാണ് മത്സരിക്കാതിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.

1

കിഴക്കന്‍ യുപിയുടെ ചുമതല എനിക്കുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ മത്സരിക്കുന്നതിനെ പറ്റി ചിന്തിക്കാനാവില്ല. പ്രധാനമായും ആ മണ്ഡലങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്. എല്ലാ മുതിര്‍ന്ന നേതാക്കളോടും ഇക്കാര്യം ഞാന്‍ അന്വേഷിച്ചിരുന്നു. താന്‍ മത്സരിക്കുന്നതിനെ കുറിച്ച് അവരോടും അഭിപ്രായം തേടിയിരുന്നു. എന്നാല്‍ തനിക്ക് ആ 41 സീറ്റുകളിലെ കാര്യം നോക്കാനുണ്ടെന്ന നിലപാടില്‍ ആ നേതാക്കളെല്ലാം ഉറച്ച് നിന്നെന്നും പ്രിയങ്ക പറഞ്ഞു.

വാരണാസിയില്‍ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ആ സ്ഥാനാര്‍ത്ഥികളെല്ലാം നിരാശപ്പെട്ടെനെ. ഒരുപക്ഷേ താന്‍ വാരണാസിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തുല്യമാവും അത്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം ദുര്‍ബലമാവുകയും അവര്‍ പരാജയപ്പെടുകയും ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം തന്റെ നിലപാട് തന്നെയാണ് മത്സരിക്കാതിരുന്നതിന് പിന്നിലെന്നും അവര്‍ പറഞ്ഞു.

അതേസമയം പ്രിയങ്ക മത്സരിക്കാതിരുന്നതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകളും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയാണ് ഇതിന് കാരണക്കാരനെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രിയങ്കയുടെ തീരുമാനമാണെന്ന് സാം പിത്രോഡയും പറഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ രണ്ട് വിഭാഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹം ശക്തിപ്പെടുകയും ചെയ്തിരുന്നു. ഇതൊക്കെ പ്രിയങ്കയുടെ പ്രസ്താവനയോടെ ഇല്ലാതായിരിക്കുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പുതുച്ചേരി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് ഹൈക്കോടതി, കിരണ്‍ ബേദിക്ക് തിരിച്ചടി!!പുതുച്ചേരി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് ഹൈക്കോടതി, കിരണ്‍ ബേദിക്ക് തിരിച്ചടി!!

English summary
priyanka gandhi reveals why she did not contest from varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X