കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ സഹായിക്കെതിരെ കേസ്... മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി, ഭീഷണിപ്പെടുത്തി

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയ്‌ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, കൈയ്യേറ്റം ചെയ്തു എന്നീ പരാതികളിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉത്തര്‍ പ്രദേശ് ബിജെപി ഇതൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസില്‍ അഴിച്ചുപണി.... ഒരാള്‍ക്ക് ഒരു പദവി മാത്രം, സോണിയയുടെ ആദ്യ തീരുമാനം ഇങ്ങനെകോണ്‍ഗ്രസില്‍ അഴിച്ചുപണി.... ഒരാള്‍ക്ക് ഒരു പദവി മാത്രം, സോണിയയുടെ ആദ്യ തീരുമാനം ഇങ്ങനെ

ഉത്തര്‍ പ്രദേശിലെ സോന്‍ഭ്ര ജില്ലയില്‍ പ്രിയങ്ക സന്ദര്‍ശനം നടത്തുന്നതിനിടെ ആയിരുന്നു സംഭവം. എബിപി ന്യൂസിലെ മാധ്യമ പ്രവര്‍ത്തകനായ നിതീഷ് പാണ്ടെ ആണ് പരാതിക്കാരന്‍. കശ്മീര്‍ വിഷയത്തെ കുറിച്ചുള്ള പ്രിയങ്കയുടെ പ്രതികരണം തേടുകയായിരുന്നു നിതീഷ്.

Priyanka Gandhi

അപ്പോഴാണ് പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ സന്ദീപ് സിങ് ഇടപെട്ടത്. ബിജെപിയുടെ പണം വാങ്ങിയാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്ന് പറഞ്ഞായിരുന്നു അതിക്രമം. ഇതിനിടെ മാധ്യമ പ്രവര്‍ത്തകന്റെ ക്യാമറ പിടിച്ചുവാങ്ങാനും ശ്രമിച്ചു. സന്ദീപ് സിങ്ങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഘോരാവാള്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി നോക്കി നില്‍ക്കുമ്പോള്‍ ആണ് ഇതെല്ലാം സംഭവിച്ചത്. എന്നിട്ടും പ്രിയങ്ക ഇടപെട്ടില്ല എന്ന ആക്ഷേപം ഉണ്ട്. ഈ വിഷയം ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ മാധ്യമ വിഭാഗം തലവന്‍ മൃത്യുജ്ഞയ് കുമാര്‍ ട്വിറ്ററില്‍ ഉന്നയിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സഹിതം ആയിരുന്നു മൃത്യുജ്ഞയിന്റെ ട്വീറ്റ്. പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഈ നാടകം ഒന്ന് അവസാനിപ്പിക്കൂ എന്നായിരുന്നു ട്വീറ്റില്‍ മൃത്യുജ്ഞയ് പറഞ്ഞിരുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടും ചോദ്യം ചെയ്തു.

മാധ്യമ പ്രവര്‍ത്തകന് നേര്‍ക്കുണ്ടായ അതിക്രമത്തെ മുംബൈ പ്രസ് ക്ലബ്ബ് അപലപിച്ചിട്ടുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണം എന്നും പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

English summary
Priyanka Gandhi's Aide booked for assaulting journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X