കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; മരിച്ച കര്‍ഷകന്റെ വീട്ടിലേക്ക് പോകവെ...

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടു. റിപബ്ലിക് ദിനത്തിലെ പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകന്‍ നവനീത് സിങിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു പ്രിയങ്ക. വാഹന വ്യൂഹത്തിലെ നാല് കാറുകള്‍ ഒന്നിന് പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിക്ക് പരിക്കില്ല എന്നാണ് വിവരം. ഉത്തര്‍ പ്രദേശിലെ ഹാംപൂര്‍ റോഡില്‍ ആണ് സംഭവം. കാറുകള്‍ക്ക് നേരിയ കേടുപാടുണ്ട്.

p

നവനീത് സിങിനെ പോലീസ് വെടിവച്ചുകൊന്നതാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കാനഡയില്‍ നിന്ന് വന്ന വ്യക്തിയാണ് നവനീത്. സമാധാനപരമായി കര്‍ഷക സമരത്തിന്റെ ഭാഗമായിരുന്നു. പോലീസ് വെടിയേറ്റാണ് ജീവന്‍ നഷ്ടമായത് എന്നറിയാന്‍ കഴിഞ്ഞു. പ്രിയങ്ക ഗാന്ധി നവനീതിന്റെ വീട് ഇന്ന് സന്ദര്‍ശിക്കും- ഇതായിരുന്നു യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ വാക്കുകള്‍.

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

റിപബ്ലിക് ദിനത്തില്‍ ദില്ലിയിലേക്ക് ട്രാക്ടര്‍ റാലി നടത്തിയിരുന്നു കര്‍ഷകര്‍. പോലീസ് ബാരിക്കേഡ് തകര്‍ത്തായിരുന്നു കര്‍ഷകരുടെ മാര്‍ച്ചിന് തുടക്കമിട്ടത്. പലയിടത്തും കര്‍ഷകരെ പോലീസ് തടയാന്‍ നോക്കിയതും സംഘര്‍ഷ സാഹചര്യമുണ്ടാക്കി. ഐടിഒയില്‍ വച്ചാണ് പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെയാണ് നവനീത് സിങ് മരിച്ചത്. ട്രാക്ടര്‍ മറിഞ്ഞാണ് ഇദ്ദേഹം മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിടുകയും ചെയ്തു. അതേസമയം, പോലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് യുപി പോലീസ് ഓഫീസര്‍മാര്‍ അറിയിച്ചു.

Recommended Video

cmsvideo
കേന്ദ്രത്തെ അനുകൂലിച്ച്‌ കായിക-സിനിമ താരങ്ങളും | Oneindia Malayalam

English summary
Priyanka Gandhi's Cars convoy collide in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X