കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ബ്രഹ്മാസ്ത്രം അഖിലേഷിന്...യോഗി മാത്രമല്ല, കളം മാറ്റം ഒരൊറ്റ കാര്യത്തിന്, പകച്ച് ബിജെപി!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തുന്നത് ഒരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ടിട്ടല്ലെന്ന് കോണ്‍ഗ്രസ് 2 വര്‍ഷത്തേക്കുള്ള പാക്കേജുമായിട്ടാണ് അവര്‍ വരുന്നത്. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ വെച്ച് മുന്നില്‍ ഒരുപാട് ലക്ഷ്യങ്ങളുണ്ടെന്നും പ്രിയങ്ക സൂചിപ്പിക്കുന്നു. എന്നാല്‍ പ്രിയങ്കയെ ലഖ്‌നൗവിലേക്ക് പ്രകോപിപ്പിച്ച് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് യോഗി ആദിത്യനാഥിനുമുണ്ട്. സമാജ് വാദി പാര്‍ട്ടിയെയും അഖിലേഷിനെയും ഒതുക്കുക എന്ന തന്ത്രം യോഗി പ്രയോഗിച്ചിരുന്നു. എന്നാല്‍ അത് മനസ്സിലാക്കിയ പ്രിയങ്ക രണ്ട് പേര്‍ക്കും ചേര്‍ത്താണ് വജ്രായുധം ഒരുക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ നാടകം

കോണ്‍ഗ്രസിന്റെ നാടകം

കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ഷാനവാസ് ആലത്തെ അറസ്റ്റ് ചെയ്തതിന് ശേഷം നടന്നതെല്ലാം നാടകമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ പോലീസിന്റെ സഹായത്തോടെയാണ് കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിച്ചതും അറസ്റ്റ് വരിച്ചതുമെല്ലാം. ആദ്യം ഒന്നും മിണ്ടാതിരുന്ന പോലീസ് പെട്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇത് കോണ്‍ഗ്രസിന് ജനകീയ ശ്രദ്ധ കിട്ടാന്‍ വേണ്ടി ബിജെപി മനപ്പൂര്‍വം ചെയ്തതായിരുന്നു. കിട്ടിയ അവസരത്തില്‍ കോണ്‍ഗ്രസ് നന്നായി മുന്നേറുകയും ചെയ്തു.

Recommended Video

cmsvideo
Priyanka Gandhi UP CM Candidate | Oneindia Malayalam
പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

ഷാനവാസ് ആലത്തിന്റെ അറസ്റ്റോടെ യുപി സര്‍ക്കാര്‍ അടുത്തതായി നോട്ടമിട്ടിരിക്കുന്നത് തന്നെയാണെന്ന് പ്രിയങ്ക തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതറിഞ്ഞാണ് പ്രിയങ്ക ലഖ്‌നൗവിലേക്ക് കളം മാറ്റിയത്. കോണ്‍ഗ്രസ് സമാജ് വാദിക്ക് പ്രധാന എതിരാളിയായി മാറുകയാണ്. ബിജെപി ഇതിന് വേണ്ടിയാണ് അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ബിജെപി വന്‍ അബദ്ധമാണ് കാണിച്ചിരിക്കുന്നത്. എസ്പിയുടെ എതിരാളിയായിട്ടല്ല പകരം ബിജെപിയുടെ പ്രധാന എതിരാളിയായി യോഗിയും പ്രിയങ്കയും തമ്മിലുള്ള പോരാട്ടമായി 2022 മാറിയിരിക്കുകയാണ്.

കളി ഇങ്ങനെ

കളി ഇങ്ങനെ

കോണ്‍ഗ്രസിലെ ബസ് വിവാദവും പൗരത്വ പ്രക്ഷോഭത്തിലൂടെ അറസ്റ്റുമെല്ലാം യോഗി മനപ്പൂര്‍വം ചെയ്തതാണ്. ഇതിലൂടെ അഖിലേഷ് യാദവ് ഒതുങ്ങി പോവുമെന്ന പ്രതീക്ഷയിലാണ് യോഗി. സംസ്ഥാനത്ത് ഏറ്റവും വേരോട്ടമുള്ള പാര്‍ട്ടിയുടെ വോട്ടുബാങ്ക് പൊളിക്കാന്‍ പ്രിയങ്കയ്ക്ക് മാത്രമേ കഴിയൂ എന്നാണ് യോഗിയുടെ വിലയിരുത്തല്‍. പ്രതിപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുകയാണ് യോഗി ലക്ഷ്യമിട്ടത്. ഇതിലൂടെ എസ്പിക്ക് കൂട്ടത്തോടെ വോട്ടു കിട്ടാനുള്ള അവസരവും ഇല്ലാതാവും. പ്രിയങ്കയെ പരമാവധി ബൂസ്റ്റ് ചെയ്യാനാണ് യോഗി ആവശ്യപ്പെട്ടത്.

ചരിത്രപരമായ മണ്ടത്തരം

ചരിത്രപരമായ മണ്ടത്തരം

യോഗിയും ബിജെപിയും പ്രിയങ്കയ്ക്ക് രാഷ്ട്രീയ സഹായം അവരറിയാതെ നല്‍കിയത് ഏറ്റവും വലിയ മണ്ടത്തരമാണ്. യോഗി ഒരു കാര്യം മറന്നുപോയി. കോണ്‍ഗ്രസ് മുമ്പ് യുപിയില്‍ വേരോട്ടമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു എന്ന കാര്യം. അല്ലാതെ കോണ്‍ഗ്രസ് പുതിയ പാര്‍ട്ടിയല്ല. മായാവതിയുടെ പാര്‍ട്ടിയാണ് ഈ വോട്ട് മുഴുവന്‍ കൊണ്ടുപോയത്. അഖിലേഷിന്റെ പാര്‍ട്ടി യാദവ വോട്ടില്‍ കേന്ദ്രീകരിച്ച പാര്‍ട്ടിയാണ്. അവരുടെ വോട്ട് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകില്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. എന്നാല്‍ ബിജെപി എടുത്ത റിസ്‌ക് കാരണം അവരുടെ നഗരവോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകും. ഇത് കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടര്‍മാണ്. 150 സീറ്റ് വരെ ബിജെപി ഇത് നഷ്ടപ്പെടുത്തും.

മുഖ്യമന്ത്രിയാവാന്‍ പ്രിയങ്കയില്ല

മുഖ്യമന്ത്രിയാവാന്‍ പ്രിയങ്കയില്ല

തിരഞ്ഞെടുപ്പില്‍ വിജയിക്കുക മാത്രമാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് കുമാര്‍ ലല്ലുവായിരിക്കും. കോണ്‍ഗ്രസിനെ പ്രധാന എതിരാളിയാക്കി കൊണ്ടുള്ള യോഗിയുടെ കളി അപ്രതീക്ഷിതമായ കുതിപ്പാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. അജയ് കുമാര്‍ ലല്ലു കോണ്‍ഗ്രസിന്റെ അടിത്തട്ടില്‍ നിന്നുള്ള നേതാവാണ്. അടുത്തിടെ അറസ്റ്റ് വരിച്ചതോടെ അദ്ദേഹത്തിന് അനുകൂലമായി സഹതാപ തരംഗവുമുണ്ട്. കോണ്‍ഗ്രസ് 100 സീറ്റ് വരെ നേടിയാല്‍ എസ്പിയുടെ ഭാഗമാവും. ഉപമുഖ്യമന്ത്രി പദം വരെ ലല്ലുവിന് ലഭിച്ചേക്കും.

1980 മോഡല്‍

1980 മോഡല്‍

യുപിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സഞ്ജയ് ഗാന്ധി അവിടെ എത്തുന്നത്. ഗംഭീര പ്രവര്‍ത്തനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. എന്നാല്‍ നിയമസഭാ കക്ഷി നേതാവായി സഞ്ജയിനെ എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തു. എന്നാല്‍ വേണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. വിപി സിംഗിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഇത്തരമൊരു അധികാരം വേണ്ടെന്ന് പറയല്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത യുപിയില്‍ ഇരട്ടിയാക്കും. അതാണ് അജയ് കുമാര്‍ ലല്ലുവിനെ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുള്ള തീരുമാനം.

ഒന്നും സാധ്യമല്ലാത്തതല്ല

ഒന്നും സാധ്യമല്ലാത്തതല്ല

കോണ്‍ഗ്രസിന് യുപിയില്‍ അധികാരം പിടിക്കുക എന്നത് അസാധ്യമായ കാര്യമല്ല. കാരണം 2012ല്‍ 47 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 2017ല്‍ 312 സീറ്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ദി്ല്ലിയില്‍ വെറും ഒരു വര്‍ഷം കൊണ്ടാണ് എഎപി അധികാരം പിടിച്ചത്. അതുകൊണ്ട് ഏഴ് സീറ്റില്‍ നിന്ന് 202 സീറ്റിലെത്തുക ദുഷ്‌കരമല്ല. അതാണ് പ്രിയങ്ക ലഖ്‌നൗവില്‍ കേന്ദ്രീകരിക്കാന്‍ കാരണം. 1993 മുതല്‍ 30 സീറ്റായിരുന്നു 2017 വരെ കോണ്‍ഗ്രസ് നേടിയത്. ഇത് 50ല്‍ എത്തിക്കുകയാണ് ആദ്യ ഘട്ടമായി പ്രിയങ്ക കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടക്കം പ്രിയങ്കയുടെ ശക്തി തെളിയിക്കുന്നതായിരിക്കും. ഇപ്പോഴത്തെ ജനപ്രീതി അവര്‍ക്ക് നേട്ടമായി മാറുമെന്ന് വ്യക്തമാണ്.

English summary
priyanka gandhi's comeback to up helped by bjp's opposition trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X