കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾ മുൻകരുതൽ എടുക്കുന്നില്ലേ? കൈ കഴുകൽ വീഡിയോയുമായി പ്രിയങ്ക ഗാന്ധി

Google Oneindia Malayalam News

ദില്ലി; കൊറോണ വ്യാപനം തടയാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് വിശദീകരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൈകൾ കഴുകുന്ന രീതി വിശദീകരിച്ച് കൊണ്ടാണുള്ള വീഡിയോ ആണ് പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ചത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രിയങ്ക വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

 priyankanew-

ചെറുതാണെങ്കിലും നിങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ടോ? ഇത് കൊറോണ വൈറസിനെതിരെ പോരാടാനും വിജയിക്കാനും സഹായിക്കും, പ്രിയങ്ക ട്വീറ്റ് ചെയ്തു. വൈറസിനെകുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. നമ്മുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുള്ള പൗരൻമാരാകാം. കൊറോണയെ തുരത്താനുള്ള ബോധവത്കരണത്തിൽ നമുക്കും പങ്കാളികൾ ആകാം, പ്രിയങ്ക പറഞ്ഞു.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും 60 സെക്കന്റ് വരുന്ന വീഡിയോയിൽ പ്രിയങ്ക പറയുന്നു. നമ്മൾ എല്ലാവരും ഒരേ അവസ്ഥയിലാണ് ഉളളത്. നമ്മൾ ഒറ്റക്കെട്ടായി കൊറോണയെ നേരിടുക തന്നെ ചെയ്യും പ്രിയങ്ക പറഞ്ഞു.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 333 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77 പേർക്കാണ് രോഗം സ്ഥിരികരിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 13 സംസ്ഥാനങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്നലെ മാത്രം 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6 പേര്‍ കാസര്‍കോടും കണ്ണൂരിലും എറണാകുളത്തും 3 പേര്‍ വീതവുമാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 52 ആയി. 53013 പേര്‍ ആണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 52785 വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ്.ലോകത്ത് 10,000 ത്തിന് മുകളിൽ ആളുകളാണ് കൊറോണയെ തുടർന്ന് മരിച്ചത്.2.3 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ കൊറോണ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതകർഫ്യൂവിന് തുടക്കമായി. രാവിലെ ഏഴ് മുതൽ രാത്രി 9 വരെ ജനം പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. എല്ലാ സംസ്ഥാനങ്ങളും ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് 19: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 333 ആയി, കടുത്ത നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍കൊവിഡ് 19: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 333 ആയി, കടുത്ത നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

ജനതാ കര്‍ഫ്യൂ ഏറ്റെടുത്ത് രാജ്യം; സ്വകാര്യ വാഹനങ്ങളും നിരത്തിലില്ല, ഇന്ധനം അവശ്യ സര്‍വീസുകള്‍ക്ക്ജനതാ കര്‍ഫ്യൂ ഏറ്റെടുത്ത് രാജ്യം; സ്വകാര്യ വാഹനങ്ങളും നിരത്തിലില്ല, ഇന്ധനം അവശ്യ സര്‍വീസുകള്‍ക്ക്

യുപിയിലെ ഐസൊലേഷൻ വാർഡിൽ കഴിക്കാൻ ഈച്ച പറ്റിയ ഓറഞ്ചും പഴവും! മരുന്നുമില്ലെന്ന് കനിക കപൂർ!യുപിയിലെ ഐസൊലേഷൻ വാർഡിൽ കഴിക്കാൻ ഈച്ച പറ്റിയ ഓറഞ്ചും പഴവും! മരുന്നുമില്ലെന്ന് കനിക കപൂർ!

English summary
Priyanka Gandhi's Handwashing Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X