കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്

  • By
Google Oneindia Malayalam News

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ഷോക്കില്‍ നിന്ന് കരകയറാന്‍ വന്‍ നീക്കങ്ങളാണ് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി നടത്തുന്നത്. കഴിഞ്ഞ ദിവസം യുപിയിലെ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ട പിന്നാലെ മറ്റൊരു പുതിയ ടീമിനെ ഇറക്കി സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രിയങ്ക ഗാന്ധി. നിലവിലെ പല കമ്മിറ്റികളും നിര്‍ജ്ജീവമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വലിയ രീതിയിലുള്ള പുനസംഘടനയാണ് പ്രിയങ്ക ലക്ഷ്യം വെയ്ക്കുന്നത്.

<strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി</strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 12 നിയമസഭ മണ്ഡലങ്ങളില്‍ ലക്ഷ്യം വെച്ചാണ് പ്രിയങ്കയുടെ പുതിയ തിരുമാനങ്ങള്‍. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വന്‍ ഉടച്ചുവാര്‍ക്കലുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് പ്രിയങ്കയെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 പുതിയ ടീം

പുതിയ ടീം

വലിയ മാറ്റങ്ങളാണ് യുപി കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധി നടത്താനിരിക്കുന്നത്. നിര്‍ജ്ജീവമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റികള്‍ പ്രിയങ്ക ഗാന്ധി പിരിച്ചുവിട്ടിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന അച്ചടക്ക ലംഘനങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ അച്ചടക്ക സമിതിയേയും യുപിയില്‍ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയൊരു ടീമിനെ സംസ്ഥാനത്ത് രൂപീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ നേതൃത്വത്തിലേക്ക് ഏതൊക്ക നേതാക്കള്‍ വേണമെന്ന് ഈ ടീമാകും ഇനി തിരുമാനിക്കുക.

 പുതുമുഖങ്ങള്‍

പുതുമുഖങ്ങള്‍

2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് മാത്രമല്ല, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍. അടിത്തട്ട് മുതല്‍ തന്നെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ട പല ജില്ലാ കമ്മിറ്റികളും യുപിയില്‍ ഉണ്ട്. നേതാക്കളില്‍ പലരും പാര്‍ട്ടിയില്‍ മടിയന്‍മാരായി തുടരുകയാണെന്നാണ് പ്രിയങ്കയുടെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ പണിയെടുക്കാത്തവരെ പുറത്താക്കി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള പുതുമുഖങ്ങളെ അങ്കത്തട്ടില്‍ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

 യുവാക്കളും സ്ത്രീകളും

യുവാക്കളും സ്ത്രീകളും

മടിയന്‍മാരെയല്ലാം പുറത്താക്കും, ഊര്‍ജ്ജസ്വലരായ യുവാക്കളാകും ഇനി യുപി കോണ്‍ഗ്രസിന്‍റെ മുഖം. കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന
പാര്‍ട്ടിക്ക് വേണ്ടി പോരാടാന്‍ തയ്യാറുള്ളവരേയുമാണ് പ്രിയങ്ക തിരയുന്നത്. സമൂഹത്തിന്‍റെ എല്ലാ തുറയില്‍ നിന്നുള്ളവരേയും ജില്ലാ കമ്മിറ്റികളിലേക്ക് കണ്ടെത്താന്‍ ടീമിന് പ്രിയങ്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നാണ് പ്രിയങ്ക നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 ബന്ധുക്കള്‍ വേണ്ട

ബന്ധുക്കള്‍ വേണ്ട

പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ അല്ലാത്ത 33 ശതമാനം സ്ത്രീകള്‍ ജില്ലാ ഘടകങ്ങളില്‍ അംഗമായിരിക്കണമെന്ന നിര്‍ദ്ദേശമാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. യുപി കോണ്‍ഗ്രസിന് ഇനി വേണ്ടത് യുവാക്കളാണെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു. 50 ശതമാനം യുവാക്കള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നാണ് പ്രിയങ്കയുടെ നിര്‍ദ്ദേശം. ദളിത് വിഭാഗത്തിലേയും മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍ കമ്മിറ്റികളില്‍ അംഗമാകണമെന്നും പ്രിയങ്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 നടപടി തുടങ്ങി സിന്ധ്യ

നടപടി തുടങ്ങി സിന്ധ്യ

പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യയും മേഖലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. 12 ഇടത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക രണ്ടംഗ ടീമിനെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്.

 തിരിച്ചുപിടിക്കാന്‍

തിരിച്ചുപിടിക്കാന്‍

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നേരിട്ടത്. 14 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി പോലും കോണ്‍ഗ്രസിന് നഷ്ടമായി. പ്രവര്‍ത്തകരും നേതാക്കളും നിര്‍ജ്ജീവമായതാണ് പാര്‍ട്ടിയുടെ കനത്ത പരാജയത്തിലേക്ക് നയിച്ചതെന്നാണ് പ്രിയങ്കയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരോട് കൂടുതല്‍ ജനകീയമായ ഇടപെടല്‍ നടത്തണമെന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

<strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്</strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്

<strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍</strong>4 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്ന് അമിത് ഷാ, കേരളത്തില്‍ കുറുക്കുവഴി തേടി നേതാക്കള്‍

English summary
Priyanka Gandhi's new plan to revamp UP Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X