കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ഇനി 18 മാസം, തിരഞ്ഞെടുപ്പ് ടെക്‌നിക്കുമായി പ്രിയങ്ക, ഒറ്റയ്ക്ക് മത്സരം, സ്‌പോയിലറാവും!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് ഒരേ സമയം നല്‍കുന്ന പ്രതീക്ഷയും ആശങ്കയും നല്‍കുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഗോദയിലേക്ക് ഇറങ്ങുന്നു. നേതൃത്വത്തെ കുറിച്ച് വളരെ ഗൗരവത്തിലുള്ള വിമര്‍ശനങ്ങള്‍ കൂടി വന്നത് കൊണ്ടാണ് പ്രിയങ്ക അടുത്ത നീക്കവുമായി ഇറങ്ങിയത്. യുപി നേതൃത്വത്തെ തിരഞ്ഞെടുപ്പിനായി ഒരുക്കുകയാണ് പ്രിയങ്ക. ലഖ്‌നൗവില്‍ പുതിയ പാര്‍ട്ടി ക്യാമ്പ് ആരംഭിക്കുകയാണ്. 18 മാസം മുമ്പില്‍ കണ്ട് കൊണ്ട് അതിവേഗത്തിലുള്ള ഔട്ട്‌റീച്ചാണ് ലക്ഷ്യമിടുന്നത്. പാര്‍ട്ടി ദുര്‍ബലമായ മേഖലകളില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ വരെ പ്രതീക്ഷിക്കാവുന്നതാണ്.

പ്രിയങ്ക നയിക്കും

പ്രിയങ്ക നയിക്കും

കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടിക്ക് ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധി തന്നെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കും. പാര്‍ട്ടിയുടെ താരപ്രചാരക പ്രിയങ്കയായിരിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദേശീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ് പരസ്യമായി പറഞ്ഞിരുന്നു. അമ്മാവന്‍ ശിവപാല്‍ യാദവുമായിട്ടാണ് സമാജ് വാദി പാര്‍ട്ടി സഖ്യമുണ്ടാക്കുന്നത്. ഇതോടെയാണ് കോണ്‍ഗ്രസും തനി വഴിയിലേക്ക് നീങ്ങുന്നത്.

18 മാസം യുപിയില്‍

18 മാസം യുപിയില്‍

പ്രിയങ്ക ഉപതിരഞ്ഞെടുപ്പിലെ വീഴ്ച്ചകള്‍ കൃത്യമായി പഠിച്ചിട്ടുണ്ട്. അടുത്ത 18 മാസം അത് നടപ്പിലാക്കാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. ലഖ്‌നൗവില്‍ അടുത്ത മാസം തന്നെ ഒരു ക്യാമ്പ് പ്രിയങ്ക ഒരുക്കും. ഇവിടെയാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുക. അടുത്ത 18 മാസവും യുപിയില്‍ തന്നെ ചെലവിടാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. പാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കണ്ട് ബ്രാന്‍ഡായി മാറാനാണ് പ്രിയങ്കയുടെ തീരുമാനം.

സ്‌പോയിലര്‍ നമ്പണ്‍ വണ്‍

സ്‌പോയിലര്‍ നമ്പണ്‍ വണ്‍

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഈ 18 മാസം കൊണ്ട് ലഭിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എസ്പിക്കും ബിഎസ്പിക്കും സ്‌പോയിലറാവാന്‍ കോണ്‍ഗ്രസിന് സാധിക്കും. എസ്പിയുടെ വിജയസാധ്യതയെ ബാധിച്ചാല്‍, അവര്‍ കോണ്‍ഗ്രസുമായി അഡ്‌ജെസ്റ്റ്‌മെന്റുകള്‍ക്കും തയ്യാറാവും. ഇതാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ കൃത്യമായി മനസ്സിലാക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്.

പ്രചാരണത്തിന് ഇല്ലായിരുന്നു

പ്രചാരണത്തിന് ഇല്ലായിരുന്നു

കോണ്‍ഗ്രസ് രണ്ട് മണ്ഡലത്തില്‍ രണ്ടാമത്തെത്തിയത് പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ഇറങ്ങാതെയാണ്. എന്നാല്‍ ഇനിയുള്ള 18 മാസത്തില്‍ ഈ മണ്ഡലം പിടിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ഇറങ്ങുന്നത്. അതിനാണ് പ്രിയങ്ക നേരിട്ട് ഇറങ്ങുന്നത്. സമാജ് വാദി പാര്‍ട്ടിയെ മറികടന്നാണ് കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ രണ്ടാമതെത്തിയത്. യുപിയില്‍ ചെറിയ പാര്‍ട്ടികളുമായി സഖ്യത്തിനാണ് എസ്പി തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് എസ്പിക്ക് ലഭിക്കാത്തതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.

വോട്ടുശതമാനത്തിലും വര്‍ധന

വോട്ടുശതമാനത്തിലും വര്‍ധന

കോണ്‍ഗ്രസിന്റെ വോട്ടുശതമാനം നല്ല രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും ഇക്കാര്യം ഉറപ്പിക്കുന്നു. കോണ്‍ഗ്രസ് എല്ലാ പാര്‍ട്ടികള്‍ക്കും കോമ്പന്റീഷനാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ഇനിയും വര്‍ധിക്കും. ബംഗാര്‍മാവു, ഗട്ടംപൂര്‍ എന്നിവ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് പ്രിയങ്ക സംസ്ഥാന പര്യടനത്തിന് പകരം പാര്‍ട്ടി യോഗങ്ങളിലായിരിക്കും ഇനി കേന്ദ്രീകരിക്കുക. പ്രിയങ്കയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരാനുള്ള പ്രതിഭയുണ്ടെന്നും, പ്രാദേശിക പ്രവര്‍ത്തകരെ അതിനായി ഉപയോഗിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

English summary
priyanka gandhi's next 18 months is full focus on uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X