• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാടുകയറി കടുവകളെ പകർത്തി വിസ്മയിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ; ;ചിത്രങ്ങൾ വൻ വൈറൽ

ദില്ലി; മധ്യപ്രേദശ് ഉപതിരഞ്ഞെടുപ്പിൽ പ്രചരണത്തിനിടെ ഒരു 'രാഷ്ട്രീയ താരോദയം' ഈയിടെ ഏറെ ചർച്ചയായിരുന്നു. മുൻ കോൺഗ്രസ് നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാനാരായമൻ സിന്ധ്യയായിരുന്നു ഇത്. ബിജെപിയുടെ ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിറ സാന്നിധ്യമാണ് മഹാനാരായമൻ. ഇതോടെ പിതാവിന്റേയും കുടുംബത്തിന്റേയും വഴിയേ മഹാനാരായമനും രാഷ്ട്രീയത്തിലേക്കെന്ന് ഉറപ്പായി.

എന്നാൽ എല്ലാ രാഷ്ട്രീയക്കാരുടെ മക്കളും രാഷ്ട്രീയത്തിൽ തന്നെ ഭാഗ്യം പരീക്ഷിക്കണമെന്നില്ലല്ലോ? രാഷ്ട്രീയത്തിൽ നിന്നും വേറിട്ട വഴി തിരഞ്ഞെടുത്തിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മകൻ. അമ്മ ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുമ്പോൾ ക്യാമറയ്ക്ക് പിന്നാലെയാണ് ഈ 20 കാരന്റെ നിലയിറപ്പിച്ചിരിക്കുന്നത്.

വൈറലായി ചിത്രങ്ങൾ

വൈറലായി ചിത്രങ്ങൾ

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ രാജീവ് വധ്രയുടെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രംന്താപൂര്‍ ദേശീയ പാര്‍ക്കില്‍ നിന്നും പകർത്തിയ കടുവകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പുത്തൻ ചർച്ച.

ഹൃദയം കവർന്ന് ചിത്രങ്ങൾ

ഹൃദയം കവർന്ന് ചിത്രങ്ങൾ

കുറ്റിച്ചെടികളിൽ പതുങ്ങിയിരിക്കുന്ന കടുവയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുന്നത്. ഐ സ്പൈ എന്ന തലക്കെട്ടോടെയാണ് റെയ്ഹാൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബർ ആറിന് പകർത്തിയ ചിത്രമാണിത്. നിരവധി പേരാണ് റെയ്ഹാന്റെ ഫോട്ടോഗ്രഫി സ്കില്ലിനെ അഭിനന്ദിച്ച് കമന്റിട്ടിരിക്കുന്നത്.

കടുവകളുടെ ചിത്രങ്ങൾ

കടുവകളുടെ ചിത്രങ്ങൾ

ഈ ഫോട്ടോ മാത്രമല്ല റെയ്ഹാന്റെ പ്രൊഫൈലിൽ ഏറെയും കടുവകളുടെ ചിത്രമാണ്. ഇതോടെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാകാനാണോ റെയ്ഹാന് താത്പര്യം എന്ന തരത്തിൽ ചില കമന്റുകൾ ഉണ്ട്. ക്ഷമയും കൃത്യതയും ഒത്തുചേർന്ന ചിത്ങ്ങൾ എന്നാണ് ചിലർ കുറിച്ചത്.

പങ്കുവെച്ച് പ്രിയങ്കയും

പങ്കുവെച്ച് പ്രിയങ്കയും

നേരത്തേ 8 മാസങ്ങൾക്ക് ശേഷം താൻ വീണ്ടും രാത്തംബോർ ദേശീയ പാർക്കിലേക് പോകുകയാണെന്ന് റെയ്ഹാൻ പങ്കുവെച്ചിരിരുന്നു. തന്റെ ഇഷ്ടം സ്ഥലമാണ് ഈ ദേശീയ പാർക്കെന്നും റെയ്ഹാൻ കുറിച്ചിട്ടുണ്ട്. നേരത്തേ ജൂണിൽ റെയ്ഹാന്റെ പടങ്ങൾ പ്രിയങ്ക ഗാന്ധി പങ്കുവെച്ചിരുന്നു. ലോക പരിസ്ഥിതി ദിനത്തിലായിരുന്നു മകന്റെ പടം പ്രിയങ്ക പങ്കുവെച്ചത്. അന്ന് മയിലിന്റെ ചിത്രമായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്.

രണ്ട് മക്കൾ

രണ്ട് മക്കൾ

പ്രിയങ്ക ഗാന്ധിയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. റെയ്ഹാൻ രാജീവ് വധ്രയും മിരായ വധ്രയും. നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് അമേഠിയിൽ രാഹുലിന്റെ പത്രിക സമർപ്പണത്തിന് പ്രിയങ്കയ്ക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ തന്റെ കന്നിവോട്ട് രേഖപ്പെടുത്തിയുള്ള റെയ്ഹാന്റ് പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

'രാഹുൽ ഗാന്ധി പട്ടായയിൽ നിന്നും തിരിച്ചു വരുന്നു'; കെഎൻ ഗണേഷിന്റെ കുറിപ്പിനെതിരെ പിസി വിഷ്ണുനാഥ്

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ വ്യോമസേന പൂർണസജ്ജം; സേനാ മേധാവി ഭദൗരിയ

യുഡിഎഫിലേക്ക് തന്നെയോ.. ഒടുവിൽ മനസ് തുറന്ന് പിസി ജോർജ്ജ്.. ചർച്ചകൾ തുടങ്ങി..പക്ഷേ..

ടൊവീനോയുടെ വയറിനുള്ളിലെ രക്തക്കുഴൽ മുറിഞ്ഞത് വേദനയ്ക്ക് കാരണം..'കള'യുടെ ഷൂട്ടിങ്ങ് നിർത്തിവെച്ചു

cmsvideo
  Priyanka Gandhi came to rescue Congress party workers

  English summary
  Priyanka gandhi's son raihan rajeev vadra's photographs went viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X