• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കന്നിവോട്ട് ചെയ്ത് പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ രാജീവ് വധ്ര; പ്രതികരണം ഇങ്ങനെ

  • By Aami Madhu

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ രാജീവ് വധ്ര. ലോധി എസ്റ്റേറ്റ് മണ്ഡലത്തിലെ 114ാം ബൂത്തിലാണ് റെയ്ഹാന്‍ വോട്ട് ചെയ്തത്. അമ്മ പ്രിയങ്ക ഗാന്ധിയ്ക്കും പിതാവ് റോബേര്‍ഡ് വധ്രയ്ക്കും ഒപ്പമെത്തിയായിരുന്നു റെയ്ഹാന്‍ വോട്ട് രേഖപ്പെടുത്തിയത്.

ജനാധിപത്യ പ്രകിയയുടെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും റെയ്ഹാന്‍ പറഞ്ഞു. എല്ലാവര്‍ക്കും പൊതുഗതാഗതം വിനിയോഗിക്കാന്‍ അവസരമുണ്ടാകണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് സബ്സിഡി അനുവദിക്കണമെന്നും റെയ്ഹാന്‍ പ്രതികരിച്ചു.

മടിച്ച് നില്‍ക്കാതെ എല്ലാവരും വോട്ട് ചെയ്യണമെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സെന്‍ട്രല്‍ ദില്ലിയിലെ നിര്‍മ്മാണ്‍ ഭവനില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം എത്തിയാണ് പ്രിയങ്ക വോട്ട് ചെയ്തത്. ന്യൂദില്ലി മണ്ഡലത്തിലെ ഔറംഗസേബ് റോഡ് 81ാം പോളിങ്ങ് ബൂത്തിലാണ് രാഹുല്‍ ഗാന്ധി വോട്ട് ചെയ്തത്.

ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി ദില്ലിയില്‍ നടക്കുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ആം ആദ്മി ഭരണ തുടര്‍ച്ച നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റുകള്‍ നേടിയാണ് ആം ആദ്മി അധികാരത്തിലേറിയത്. ബിജെപിക്ക് വെറും മൂന്ന് സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു.

English summary
Priyanka Gandhi's son vote for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X