• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ ടേണിംഗ് പോയിന്റ്, അഖിലേഷും മായാവതിയും 2 തട്ടില്‍, പ്രിയങ്കയുടെ വിജയം, കോണ്‍ഗ്രസിന് ചിരി!!

ലഖ്‌നൗ: ഉത്തര്‍പ്രദേശ് വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് ഒരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒന്നിച്ചിരുന്ന കക്ഷികള്‍ ഇപ്പോള്‍ രണ്ട് ധ്രുവങ്ങളിലേക്ക് മാറിയിരിക്കുകയാണ്. മായാവതി അപ്രതീക്ഷിതമായി ബിജെപി പാളയത്തിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എസ്പി സഖ്യത്തില്‍ മനംമടുത്തെങ്കിലും കോണ്‍ഗ്രസിനോട് സോഫ്റ്റ് കോര്‍ണര്‍ കാണിക്കുന്ന നേതൃത്വമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വരവ് യുപി രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കി എന്നാണ് തെളിയുന്നത്.

രണ്ട് തട്ടിലേക്ക് മാറുന്നു

രണ്ട് തട്ടിലേക്ക് മാറുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പടനയിച്ചത് മായാവതിയും അഖിലേഷും ചേര്‍ന്നായിരുന്നു. ഈ സഖ്യം വിജയിക്കില്ലെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. അത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മായാവതി അപ്രതീക്ഷിതമായി സഖ്യം ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ തിരിച്ചടി അഖിലേഷ് നേരിട്ടിരുന്നു. മായാവതി പതിയെ ബിജെപി പാളയത്തിലേക്ക് പിന്നീട് മാറി. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും എല്ലാ വിഷയത്തിലും അവര്‍ ബിജെപിക്കൊപ്പം നിന്നു. ഇത് എസ്പിയെ തീര്‍ത്തും മറ്റൊരു ധ്രുവത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

cmsvideo
  ‘Son of a foreigner can’t be a patriot’:Pragya Thakur hits out at Rahul Gandhi| Oneindia Malayalam
  അപ്രഖ്യാപിത വക്താവ്

  അപ്രഖ്യാപിത വക്താവ്

  ബിജെപി നേതാക്കള്‍ പറയുന്നതിനേക്കാള്‍ ശക്തമായിട്ടാണ് മായാവതി ബിജെപിക്ക് പ്രവര്‍ത്തിക്കുന്നത്. പുതിയ ശത്രുവായി പ്രിയങ്കാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മതേതരത്വം കാത്ത് സൂക്ഷിക്കുന്ന പാര്‍ട്ടിയാണെന്ന് അഖിലേഷ് മായാവതിക്ക് മറുപടി വരെ നല്‍കേണ്ടി വന്നു. അഖിലേഷ് കഴിഞ്ഞ ദിവസം 350 സീറ്റാണ് ടാര്‍ഗറ്റെന്ന് പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അനൗദ്യോഗിക സഖ്യമാണ് മുന്നിലുള്ളത്. മായാവതിക്ക് കേന്ദ്ര ഏജന്‍സികളില്‍ നിന്ന് നേരിടുന്ന കേസും ഈ ചുവടുമാറ്റത്തിന് പിന്നിലുണ്ട്.

  മായാവതി ഭയക്കുന്നത്

  മായാവതി ഭയക്കുന്നത്

  മായാവതി മൂന്ന് തരത്തിലാണ് ഇപ്പോള്‍ ഭയം നേരിടുന്നത്. ഏറ്റവും വലിയ പ്രശ്‌നം മായാവതിക്ക് ശേഷം പിന്‍തലമുറക്കാര്‍ ആ പാര്‍ട്ടിയിലില്ല. കോണ്‍ഗ്രസും ചന്ദ്രശേഖര്‍ ആസാദുമാണ് മറ്റ് പ്രശ്‌നക്കാര്‍. കോണ്‍ഗ്രസിനെ യുപിയില്‍ ദുര്‍ബലമാക്കിയ ശേഷമാണ് മായാവതി സംസ്ഥാന രാഷ്ട്രീയത്തില്‍ തരംഗമായത്. അവരുടെ വോട്ടുബാങ്കാണിത്. ചന്ദ്രശേഖര്‍ ആസാദ് മായാവതിയുടെ ബദല്‍ നേതാവായിട്ടാണ് അറിയപ്പെടുന്നത്. മൂന്ന് തരത്തിലുള്ള ഭീഷണി നേരിടുമ്പോള്‍ ബിജെപിയുമായി സഖ്യമെന്ന് മോഹമാണ് മായാവതി മുന്നിലുള്ള ഏക വഴി.

  പ്രിയങ്കയുടെ ഒറ്റയാള്‍ പോരാട്ടം

  പ്രിയങ്കയുടെ ഒറ്റയാള്‍ പോരാട്ടം

  യുപി രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കരുത്തറിയിക്കുന്ന ഒരു നേതാവില്ല. ഇവിടെയാണ് പ്രിയങ്ക ഓപ്ഷനാവുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി പ്രിയങ്ക ഉന്നയിക്കാത്ത വിഷയങ്ങളില്ല. 1990കളില്‍ മായാവതി ഉയര്‍ത്തിയ ബഹുജന്‍ രാഷ്ട്രീയത്തിന്റെ പുതിയ മോഡലാണിത്. സ്ത്രീകള്‍, ദളിതുകള്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള പ്രിയങ്കയുടെ ഗെയിം അഖിലേഷിനെയും അമ്പരിപ്പിച്ചിരിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലെ തന്ത്രമായിരുന്നു ഇത്. ലോക്‌സഭയല്ല, നിയമസഭയായിരുന്നു പ്രിയങ്ക ലക്ഷ്യമിട്ടത് എന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

  ഒരൊറ്റ ചുവടും പിഴച്ചില്ല

  ഒരൊറ്റ ചുവടും പിഴച്ചില്ല

  പ്രിയങ്ക നടത്തിയ ഒരൊറ്റ നീക്കവും ചുവടുപിഴയ്ക്കാത്തതായിരുന്നു. സോന്‍ഭദ്രയിലെ സന്ദര്‍ശനമായിരുന്നു ഇതില്‍ ആദ്യത്തെ അമ്പ്. കോവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ക്കായുള്ള പോരാട്ടം കൃത്യമായ പ്ലാനിംഗോടെയായിരുന്നു. ദളിത് നേതാവായ അജയ് കുമാര്‍ ലല്ലുവിനെ കളത്തിലിറക്കിയതും അറസ്റ്റ് വരിച്ചതുമെല്ലാം ഈ തൊഴിലാളികളില്‍ ഭൂരിഭാഗവും പാവപ്പെട്ടവരും ദളിതുകളുമാണ്. മായാവതിയെ വീഴ്ത്തിയ മാസ്റ്റര്‍ മൂവായിരുന്നു ഇത്. ഷോ ബിസിനസാണ് പ്രിയങ്ക നടത്തുന്നതെന്ന് വരെ മായാവതി ഇതിനെ വിളിച്ചിരുന്നു.

  വിടാതെ മായാവതി

  വിടാതെ മായാവതി

  ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ ഒരിക്കല്‍ കൂടി ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരിക്കുകയാണ് മായാവതി. ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിക്കരുതെന്നാണ് നിര്‍ദേശം. ബിഎസ്പി ഒരിക്കലും ബിജെപിയുടെ സഖ്യകക്ഷിയോ വക്താവോ അല്ലെന്നും ബിഎസ്പി പറഞ്ഞു. കോണ്‍ഗ്രസ് അഴിമതി കാരണമാണ് അധികാരത്തിന് പുറത്തായതെന്നും മായാവതി ആരോപിച്ചു. തന്റെ പാര്‍ട്ടി യുപിയില്‍ ശക്തമായത് തന്നെ കോണ്‍ഗ്രസിന്റെ അഴിമതയും കെടുകാര്യസ്ഥതയും കാരണമാണെന്നും മായാവതി പറഞ്ഞു. പ്രിയങ്ക പറഞ്ഞത് മായാവതിക്ക് ശരിക്കും കൊണ്ടു എന്ന് വ്യക്തമാണ്.

  ഒരടി പിന്നോട്ടില്ല

  ഒരടി പിന്നോട്ടില്ല

  കോണ്‍ഗ്രസ് ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എസ്പി കാം ബോല്‍ത്താ ഹെ എന്ന ക്യാമ്പയിനും കോണ്‍ഗ്രസ് പോല്‍ ഖോല്‍ ക്യാമ്പയിനുമാണ് ഒരുവശത്ത് ആരംഭിച്ചത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ എസ്പി പരിഹരിച്ചത് കോണ്‍ഗ്രസിന്റെ വെല്ലുവിളി കൂടി കണ്ടിട്ടാണ്. ബിഎസ്പി 2022ലെ തിരഞ്ഞെടുപ്പില്‍ ഒരു ശക്തിയേ അല്ലെന്നാണ് വ്യക്തമാകുന്നത്. വോട്ടുശതമാനത്തില്‍ പ്രിയങ്ക വരുത്തിയ മാറ്റങ്ങള്‍ ബിജെപിയെയും ഭയപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായി നേതാക്കളെ കേസില്‍ കുടുക്കി ഭയപ്പെടുത്താനാണ് യോഗിയുടെ ശ്രമം.

  English summary
  priyanka gandhi's tactics make akhilesh yadav and mayawati split inot two sides
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more