കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ലഖ്‌നൗവിലേക്ക്... വധഭീഷണി മാറിയിട്ടില്ലെന്ന് കോണ്‍ഗ്രസ്, നിരീക്ഷിക്കുന്നുവെന്ന് ലല്ലു!!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് വന്‍ വിവാദമാക്കി കോണ്‍ഗ്രസ്. പ്രിയങ്കയ്ക്കും രാഹുലിനുമുള്ള വധഭീഷണി ഇപ്പോഴും മാറിയിട്ടില്ലെന്ന് മനു അഭിഷേക് സിംഗ്വി പറഞ്ഞു. അതേസമയം പ്രിയങ്ക അതിവേഗം താമസം ലഖ്‌നൗവിലേക്ക് മാറ്റാനാണ് ഒരുങ്ങുന്നത്. ഷീലാ കൗളിന്റെ വീട് തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പിക്കുന്നു. ഇത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രിയങ്കയ്ക്കായി സജ്ജമായിരുന്നു. ഈ വീട്ടിലിരുന്ന് കൊണ്ട് നേരത്തെ തന്നെ പ്രിയങ്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

1

ജെഎസ് വര്‍മ റിപ്പോര്‍ട്ടില്‍ രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചത് തെറ്റായി പോയെന്ന് പറയുന്നുണ്ട്. അതിന് ശേഷമാണ് അദ്ദേഹത്തെ തീവ്രവാദികള്‍ വധിച്ചത്. ആ ഭീഷണികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒന്നും മാറിയിട്ടില്ലെന്നും സിംഗ്വി പറഞ്ഞു. അതേസമയം രാഹുലിന്റെ സുരക്ഷയും പിന്‍വലിക്കുമോ എന്ന ചോദ്യത്തിനും സിംഗ്വി ഉത്തരം നല്‍കി. സര്‍ക്കാര്‍ ചെയ്യുന്ന ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ ഊഹിച്ചെടുക്കുകയല്ല പ്രതിപക്ഷത്തിന്റെ പണിയെന്നും സിംഗ്വി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ തുഗ്ലക്ക് ലെയിനില്‍ വസതിക്ക് യോഗ്യതയുണ്ടെങ്കിലും, മോദി സര്‍ക്കാര്‍ അദ്ദേഹത്തെയും ഒഴിപ്പിക്കാനാണ് സാധ്യത.

രാഹുല്‍ ഇതേ നേരത്തെ മുന്നില്‍ കണ്ടിട്ടുണ്ട്. പത്ത് ജന്‍പഥിലാണ് രാഹുലിന്റെ ഓഫീസിന്റെ പകുതി പ്രവര്‍ത്തിക്കുന്നത്. അതേസമയം പ്രിയങ്കയ്ക്ക് കേന്ദ്രത്തിന്റെ നോട്ടീസ് കിട്ടിയിരുന്നില്ലെങ്കിലും അവര്‍ വസതി ഒഴിഞ്ഞ് ലഖ്‌നൗവിലെത്തുമായിരുന്നു. ഒരു മാസം 22 ദിവസത്തോളം പ്രിയങ്ക ഉത്തര്‍പ്രദേശില്‍ താമസിക്കുന്നുണ്ട്. ഇത് ആറ് മാസം മുമ്പേ തന്നെ തീരുമാനിച്ചതാണെന്നും കോണ്‍ഗ്രസ് വക്താവ് ലലന്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് പര്യടനം നടത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തത്. ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് നടത്തിയ പരിപാടികളില്‍ പ്രിയങ്ക പങ്കെടുത്തിയിരുന്നു. ആ സമയത്ത് ഇപ്പോള്‍ താമസിക്കാന്‍ ഒരുങ്ങുന്ന വീട്ടില്‍ കുറച്ച് നേരം ചെലവിട്ടിരുന്നു.

അതേസമയം കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നതെന്ന് നോക്കി നടക്കുകയാണ് ബിജെപി നിയോഗിച്ച പോലീസെന്ന് യുപി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസില്‍ അവര്‍ ചാരപ്രവര്‍ത്തനം നടത്തുകയാണ്. 24 മണിക്കൂറും ഞങ്ങളെ നിരീക്ഷിക്കുകയാണ്. അര്‍ധരാത്രി വരെ ഒരുമാസത്തോളമായി ഈ പോലീസുകാര്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ കാവല്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിച്ച് വരുന്നതില്‍ യോഗി ആദിത്യനാഥിന് ഭയമാണ്. അറസ്റ്റ് കാണിച്ച് പ്രവര്‍ത്തകരെ ഭയപ്പെടുത്താമെന്നാണ് കരുതുന്നത്. ഷാനവാസ് ആലത്തിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. കുറ്റപത്രത്തില്‍ പോലും പേരില്ലാത്തയാളാണ് അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിക്കാനാണ് യോഗിയുടെ ശ്രമമെന്നും ലല്ലു കുറ്റപ്പെടുത്തി.

English summary
priyanka gandhi's threat perception not changed says abhishek manu singhvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X