കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ വാര്‍ത്തകളെ തള്ളി പ്രിയങ്കാഗാന്ധിയും റോബര്‍ട്ട് വാദ്രയും; കാലതാമസമില്ല; ബംഗ്ലാവ് ഒഴിയും

Google Oneindia Malayalam News

ദില്ലി: വര്‍ഷങ്ങളായി താമസിച്ച് വരുന്ന ദില്ലിയിലെ ലോദി എസ്റ്റേറ്റിലെ ബംഗ്ലാവില്‍ നിന്നും പ്രിയങ്കാഗാന്ധിയോട് മാറാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആഗസ്റ്റ് 1 നകം മാറണമെന്നാണ് പ്രിയങ്കയോട് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ബംഗ്ലാവ് ഒഴിയാന്‍ പ്രിയങ്കാഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ച് രംഗത്തത്തിയിരിക്കുകയാണ് പ്രിയങ്കാഗാന്ധി.

2019ലാണ് പ്രിയങ്ക ഗാന്ധി അടക്കമുളള ഗാന്ധി കുടുംബത്തിനുണ്ടായിരുന്ന എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. പകരം എസെഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഇത് ചൂണ്ടാക്കാട്ടിയാണ് സര്‍ക്കാര്‍ വസതി ഒഴിയണം എന്ന് നിര്‍ദേശിച്ച് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വ്യാജ പ്രചരണങ്ങള്‍

വ്യാജ പ്രചരണങ്ങള്‍

ബംഗ്ലാവ് ഒഴിയാന്‍ പ്രിയങ്കാഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളെല്ലാം അവര്‍ തള്ളി. ഇത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും അത്തരത്തില്‍ യാതൊരു അപേക്ഷയും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടില്ലെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.

 കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടില്ല

കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടില്ല

'ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇത്തരം പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയത്. ' ഇത് വ്യാജ വാര്‍ത്തയാണ്. സര്‍ക്കാരിന് മുന്നില്‍ അത്തരത്തിലുള്ള യാതൊരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. ജൂലൈ 1 ന് ലഭിച്ച കത്ത് പ്രകാരം ആഗസ്റ്റ് 1 ന് തന്നെ താന്‍ ലോദി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിയും.' പ്രിയങ്കാഗാന്ധി പറഞ്ഞു.

 റോബര്‍ട്ട് വാദ്രയും രംഗത്ത്

റോബര്‍ട്ട് വാദ്രയും രംഗത്ത്

ഇത്തരം പ്രചരണങ്ങള്‍ക്ക് മറുപടിയുമായി റോബര്‍ട്ട് വാദ്രയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് റോബോര്‍ട്ട് വാദ്ര വ്യാജ വാര്‍ത്തകളെ തള്ളിയത്. ഇത് പൂര്‍ണ്ണമായും തെറ്റാണ്. ബംഗ്ലാവ് ഒഴിയുന്നതിനായി കാലതാമസം ആവശ്യപ്പെട്ടിട്ടില്ല. ബംഗ്ലാവിലെ മുഴുവന്‍ സാധനങ്ങളും പാക്ക് ചെയ്‌തെന്നും പറഞ്ഞതിന് ഒരാഴ്ച്ച മുമ്പ് ബംഗ്ലാവ് ഒഴിയുമെന്നും റോബോര്‍ട്ട് വാദ്ര പറഞ്ഞു.

Recommended Video

cmsvideo
Priyanka Gandhi UP CM Candidate | Oneindia Malayalam
കുടിശ്ശിക തീര്‍ത്തു

കുടിശ്ശിക തീര്‍ത്തു

ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോ്ട്ടീസ് ലഭിച്ച് മണിക്കൂറുകള്‍ക്കം തന്നെ ജൂണ്‍ 30 വരെയുള്ള കുടിശ്ശിക തീര്‍ത്തിരുന്നു. ജൂണ്‍ 30 വരെ 3,46,677 രൂപയുടെ കുടിശ്ശികയാണ് പ്രിയങ്കാ ഗാന്ധിക്ക് ഉള്ളതെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

 അനില്‍ ബലൂനി

അനില്‍ ബലൂനി

പ്രിയങ്ക ബംഗ്ലാവ് ഒഴിഞ്ഞാല്‍ പകരം ബിജെപി എംപിയും ബിജെപി മാധ്യമവിഭാഗം തലവനുമായ അനില്‍ ബലൂനിക്കാണ് ബംഗ്ലാവ് അനുവദിച്ചിട്ടുള്ളത്. ബംഗ്ലാവ് ഒഴിയാന്‍ നോ്ട്ടീസ് നല്‍കിയാല്‍ രണ്ട് മാസത്തിനകം ഇത് മറ്റൊരാള്‍ക്ക് അനുവദിക്കാം. ബംഗ്ലാവ് അനുവദിക്കുന്ന ദിവസം മുതലാണ് ബംഗ്ലാവിന്റെ വാടക കണക്കാക്കുക. രണ്ട് മാസത്തികനം ബലൂനി ബംഗ്ലാവിലേക്ക് മാറണം.

 ഒഴിയാന്‍ നീക്കങ്ങള്‍ ആരംഭിച്ചു

ഒഴിയാന്‍ നീക്കങ്ങള്‍ ആരംഭിച്ചു

അതേസമയം ലോദി എസ്റ്റേറ്റിലെ വസതി ഒഴിയാനുള്ള നീക്കങ്ങള്‍ പ്രിയങ്കാഗാന്ധി ആരംഭിച്ചിട്ടുണ്ട്. വസതിയിലെ സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. 10, ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണ് പ്രിയങ്കയുടെ ചില സാധനങ്ങള്‍ മാറ്റിയിരിക്കുന്നത്. അമ്മയുടെ വീട്ടിലേക്ക് ദില്ലിയിലുളളപ്പോഴുളള താമസം മാറ്റാനാണോ പ്രിയങ്ക ഗാന്ധി ആലോചിക്കുന്നത് എന്നത് വ്യക്തമല്ല.

 ലഖ്‌നൗവില്‍

ലഖ്‌നൗവില്‍

അതേസമയം ഇന്ദിരാഗാന്ധിയുടെ അമ്മായി ആയ ഷീല കൗളിന്റെ വീട്ടിലേക്കാണ് പ്രിയങ്ക മാറുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഈ വീട്. ഇതോടെ ഉത്തര്‍പ്രദേശ് രാഷ്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ പ്രിയങ്കാഗാന്ധിക്ക് സാധിക്കും. പ്രിയങ്കാഗാന്ധി കൂടുതല്‍ സമയം ഉത്തര്‍പ്രദേശില്‍ ചെലവഴിക്കുന്നതോടെ പ്രവര്‍ത്തകര്‍ക്കും ആവേശമാകും.

English summary
Priyanka Gandhi said she would vacate Government Bungalow On August 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X