' ഞാൻ ഒരു കത്തയച്ചിരുന്നു'; യോഗി ആദിത്യനാഥ് സർക്കാരിനെ വിടാതെ പ്രിയങ്ക ഗാന്ധി, വിമർശനം
ലഖ്നൗ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 38 പേർ മരിക്കുകയും 1076 പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു.
Recommended Video
രോഗഭീതി ശക്തമായതോടെ കൊവിഡിനെ പ്രതിരോധിക്കാൻ വ്യാപക പരിശോധന അനിവാര്യമാണെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. രോഗം രൂക്ഷമായ യുപിയിൽ പരിശോധന വൈകുന്നതിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

കൊവിഡ് ബാധിതർ
കൊവിഡ് സാരമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് ഒന്നാണ് യുപി. ഇതുവരെ 660 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5 പേർക്കാണ് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചത്. ആഗ്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 83 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.

സർക്കാരിനെതിരെ പ്രിയങ്ക
അതിനിടെ ആശങ്കയ്ക്കിടയിലും പരിശോധന വൈകുന്നതിനെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് മരിച്ച അഞ്ച് പേരുടേയും പരിശോധന ഫലം വന്നത് അവരുടെ മരണത്തിന് ശേഷമാണ് പ്രിയങ്ക കുറ്റപ്പെടുത്തി.

കത്തയച്ചിരുന്നു
പരിശോധന കൂട്ടണമെന്ന് ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരു കത്തയച്ചിരുന്നു. സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ച അഞ്ച് പേരുടേയും പരിശോധനം ഫലം വന്നത് അവരുടെ മരണശേഷമായിരുന്നു. പരിശോധന ഇപ്പോഴും സംസ്ഥാനത്ത് വളരെ ശോകമാണ്, പ്രിയങ്കയുടെ ട്വീറ്റിൽ പറയുന്നു.

യോഗിക്ക് കത്ത്
പരിശോധന സംവിധാനം വേഗമുള്ളതും മികച്ചതും ആവണം. പരമാവധി പരിശോധനകൾ നടത്തിയെങ്കിൽ മാത്രമേ യഥാർഥ ചിത്രം വ്യക്തമാവൂ, പ്രിയങ്ക ട്വീറ്റ് ചെയ്തു. ഏപ്രിൽ 10 നാണ് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ചത്. കൊറോണ വൈറസിന് ജാതിയോ മതമോ ഇല്ല, അത് എല്ലാവരും ബാധിക്കു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ മാറ്റി നിർത്തി ഒരുമിച്ച് നടപടികൾ കൈകൊള്ളണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കടുത്ത ക്ഷാമം
അതിനിടെ വ്യാപക പരിശോധന അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങാൻ ഇന്ത്യ വലിയ കാലതാമസം വരുത്തി, ഇപ്പോൾ കടുത്ത ക്ഷാമം നേരിടുകയാണെന്ന് രാഹുൽ പറഞ്ഞു.

പരിശോധന നടക്കുന്നത്
‘പത്ത് ലക്ഷം ഇന്ത്യക്കാരിൽ 149 പേർ എന്ന നിലയിലാണ് ഇവിടെ പരിശോധന നടക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലാവോസ് (157), നൈജർ (182), ഹോണ്ടുറാസ് (162) എന്നിവർക്കൊപ്പമാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ വ്യാപക പരിശോധനകൾ അനിവാര്യമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications