കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയായി തുടരാൻ ഇനിയും ധാർമികാവകാശമില്ല, രാജിവെക്കണം' യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക ഗാന്ധി

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ 20കാരി മരിച്ച സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാൻ ഇനിയും ധാർമിക അവകാശമില്ലെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. മൃതദേഹം അവസാനമായി ഒരു തവണയെങ്കിലും വട്ടമെങ്കിലും വീട്ടിലേക്ക് കൊണ്ട് വരാന്‍ കുടുംബം അഭ്യര്‍ത്ഥിര്‍ച്ചിരുന്നുവെങ്കിലും യുപി പൊലീസ് ഇത് നിരസിക്കുകയും നിര്‍ബന്ധിതമായി സംസ്‌കാരം നടത്തുകയുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

രോഗിയെ പുഴുവരിച്ച സംഭവം; ഡയപ്പർ മാറ്റാതെ കിടത്തിയത് 22 ദിവസം, പ്രാഥമികറിപ്പോർട്ട് മന്ത്രിക്ക് കൈമാറിരോഗിയെ പുഴുവരിച്ച സംഭവം; ഡയപ്പർ മാറ്റാതെ കിടത്തിയത് 22 ദിവസം, പ്രാഥമികറിപ്പോർട്ട് മന്ത്രിക്ക് കൈമാറി

 നിരാശയുടെ നിലവിളി

നിരാശയുടെ നിലവിളി


മകൾ മരിച്ചുവെന്ന് അദ്ദേഹത്തെ അറിയിക്കുമ്പോൾ ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം നിരാശയോടെ നിലവിളിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. തന്റെ മകൾക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. എന്നാൽ തന്റെ മകളെ അവളെ അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകാനും അന്ത്യകർമങ്ങൾ നടത്താനുമുള്ള അവസരം ഇന്നലത്തെ രാത്രി കവർന്നെടുത്തുവെന്നും രണ്ട് ട്വീറ്റുകളിലായി പ്രിയങ്കാ ഗാന്ധി കുറിച്ചു.

 രാജിവെക്കണം

രാജിവെക്കണം

യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാൻ ഇനിയും ധാർമിക അവകാശമില്ലെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. അതിനാൽ യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു. ഇരയായ പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും രക്ഷിക്കുന്നതിന് പകരം നിങ്ങളുടെ സർക്കാർ അവളുടെ ഓരോ മനുഷ്യാവകാശവും നഷ്ടപ്പെടുത്തുന്നതിന് നിങ്ങൾ കാരണക്കാരായി. അതുകൊണ്ട് തന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയായി തുടരാനുള്ള ധാർമികാവകാശമില്ലെന്നും ട്വീറ്റിൽ കുറിച്ചു.

ദിവസങ്ങൾക്ക് ശേഷം

ദിവസങ്ങൾക്ക് ശേഷം

കൂട്ടബലാത്സംഗത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ ഹത്രാസ് ഗ്രാമത്തിൽ വെച്ച് നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നാക്ക് പിഴുതെടുത്ത നിലയിലായിരുന്നു. ശരീരത്തിൽ പൊട്ടലുൾപ്പെടെ നിരവധി പരിക്കുകളും ഉണ്ടായിരുന്നു. സെപ്തംബർ 14നാണ് സംഭവം. തുടർന്ന് അലിഗഡിലെ ജെഎൻ മെഡിക്കൽ കോളേജിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥിതി മോശമായതോടെ ദില്ലിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ മരണം സംഭവിച്ചത്.

 അനുമതിയില്ലാതെ സംസ്കാരം

അനുമതിയില്ലാതെ സംസ്കാരം


പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ അനുമതിയില്ലാതെ ബുധനാഴ്ച പുലർച്ചെ 2.45 ഓടെ പോലീസ് മൃതദേഹം സംസ്കരിക്കുന്നത്. ഇത് സംബന്ധിച്ച വിവാദങ്ങളും തുടർന്നുവരികയാണ്. സംഭവത്തിൽ സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവും സർക്കാരിനെതിരെ രംഗത്തത്തിയിട്ടുണ്ട്. വിവേകശൂന്യമായ സർക്കാരിൽ പ്രതീക്ഷകളൊന്നും അവശേഷിക്കുന്നില്ലെന്നാണ് അഖിലേഷിന്റെ പ്രതികരണം.

ശിക്ഷ ലഭിക്കണം

ശിക്ഷ ലഭിക്കണം

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ച വാർത്ത വളരെ സങ്കടകരമാണ്. സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തണമെന്നും പ്രതികളെ ഉടൻ തന്നെ ഫാസ്റ്റ് ട്രാക്ക് കോടതിയ്ക്ക് മുമ്പാകെ എത്തിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നുമാണ് ബിഎസ്പി അധ്യക്ഷ മായാവതി സംഭവത്തിൽ പ്രതികരിച്ചത്.

Recommended Video

cmsvideo
യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍
കണ്ണില്ലാത്ത ക്രൂരത

കണ്ണില്ലാത്ത ക്രൂരത

കൃഷിയിടത്തിൽ അമ്മയ്ക്കും സഹോദരുമൊപ്പം പുല്ലരിയാൻ പോയ യുവതിയാണ് സഹോദരൻ പുല്ലുമായി വീട്ടിലേക്ക് പോയ സമയത്ത് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുള്ളത്. അമ്മ കുറച്ച് അകലത്തിലായതോടെ കഴുത്തിൽ ഷാളിട്ട് കുരുക്കിയ ശേഷം പെൺകുട്ടിയെ നാലോ അഞ്ചോ പേർ ചേർന്ന് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടിയെ കാണാതായതോടെ അമ്മ നടത്തിയ തിരച്ചിലിലാണ് ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ നാക്ക് പിഴുതെടുത്ത നിലയിലായിരുന്നു.

English summary
Priyanka Gandhi Seeks resignation of Yogi Aadithyanath over Hathras issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X