കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 മണിക്ക് പ്രിയങ്കയുടെ കത്ത്, കളിമാറ്റി കോണ്‍ഗ്രസ്, ഇതാ 1000 വാഹനങ്ങള്‍, പൊളിച്ചടുക്കി ശിവസേനയും!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഗെയിം പ്ലാന്‍ മാറ്റുന്നു. യോഗി ആദിത്യനാഥിന് അര്‍ധരാത്രി കത്തയച്ച് പ്രിയങ്ക തന്നെ അതിഥി തൊഴിലാളി വിഷയം ഏറ്റെടുത്തിരിക്കുകയാണ്. പ്രിയങ്കയ്ക്ക് ഇടവും വലവും നിന്ന് ശക്തമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി എല്ലാ നിര്‍ദേശങ്ങളും നല്‍കി പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. ശിവസേന യോഗി ആദിത്യനാഥിന്റെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കിയിരിക്കുകയാണ്. പെര്‍മിറ്റും ലൈസന്‍സും അടക്കമുള്ള കാര്യങ്ങള്‍ ചോദിച്ച് കോണ്‍ഗ്രസിന് ഉണ്ടാവുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് യോഗിയുടെ ശ്രമം. ഇതിനെ തുറന്നുകാണിക്കാനാണ് നീക്കം.

Recommended Video

cmsvideo
Priyanka Gandhi's letter to Yogi Adithyanath | Oneindia Malayalam
യോഗിയുടെ ചതി

യോഗിയുടെ ചതി

ആയിരം ബസ്സുകള്‍ വിട്ടുനല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തെ യോഗി അംഗീകരിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ പ്രിയങ്കയ്ക്ക് അയച്ച കത്തില്‍ എല്ലാ ബസ്സുകളും സര്‍ക്കാരിന് കൈമാറാനാണ് നിര്‍ദ്ദേശിച്ചത്. ഒപ്പം ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്, ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ രാവിലെ പത്ത് മണിയോടെ സഖ്‌നൗവില്‍ എത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് വഴിമുടക്കാനുള്ള യോഗിയുടെ രാഷ്ട്രീയ കളിയായിരുന്നു.

അര്‍ധരാത്രിയിലെ മറുപടി

അര്‍ധരാത്രിയിലെ മറുപടി

പ്രിയങ്ക ഇതിന് ചുട്ടമറുപടി അര്‍ധരാത്രി തന്നെ നല്‍കിയിട്ടുണ്ട്. രാത്രി 2.10നായിരുന്നു യോഗിക്കുള്ള മറുപടി. യോഗിയുടെ നീക്കം രാഷ്ട്രീയത്താല്‍ സ്വാധീനിക്കപ്പെട്ടതാണെന്നായിരുന്നു തിരിച്ചടി. കാലിയായി കിടക്കുന്ന ബസ്സുകള്‍ അതിര്‍ത്തിയില്‍ നിന്ന് ലഖ്‌നൗ വരെ ഇത്തരമൊരു ചെറിയ കാര്യത്തിനായി എത്തുന്നത് എന്തിന് വേണ്ടിയാണെന്നും പ്രിയങ്ക ചോദിച്ചു. മനപ്പൂര്‍വം നീക്കങ്ങള്‍ വൈകിപ്പിക്കാനാണെന്ന് പ്രിയങ്ക കരുതുന്നുണ്ട്.

രാജസ്ഥാനില്‍ നിന്ന്...

രാജസ്ഥാനില്‍ നിന്ന്...

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നാണ് ആയിരം ബസ്സുകള്‍ പ്രിയങ്ക എത്തിക്കുന്നത്. യുപി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശപ്രകാരം അതിഥി തൊഴിലാളികള്‍ നടന്നിട്ടോ, സൈക്കിളിലോ, ട്രക്കുകളിലോ സംസ്ഥാനത്തേക്ക് വരാന്‍ പാടില്ല. ബസ്സുകള്‍ മാത്രമാണ്. ഉപയോഗിക്കാനാവുക. അതേസമയം യോഗി 12000 ബസ്സുകള്‍ അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ അയക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതുവരെ കോണ്‍ഗ്രസ് മാത്രമാണ് ഇതിനായി മുന്നില്‍ നില്‍ക്കുന്നത്.

തുറന്നടിച്ച് മറുപടി

തുറന്നടിച്ച് മറുപടി

അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവിലൂടെ അലയുകയാണ്. അവര്‍ക്ക് ബസ്സുകളാണ് ഇപ്പോള്‍ ആവശ്യം. ലഖ്‌നൗവിലേക്ക് കാലിയായി കിടക്കുന്ന ബസ്സുകള്‍ അയച്ചാല്‍ അത് സമയനഷ്ടം മാത്രമല്ല, മനുഷ്യത്വപരവുമാണ്. ദരിദ്രര്‍ക്കെതിരെയാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി സന്ദീപ് സിംഗ് ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. തൊഴിലാളികളെ രക്ഷിക്കാനുള്ള താല്‍പര്യം യോഗിക്കില്ലെന്നും സന്ദീപ് പറഞ്ഞു.

താരമായി പ്രിയങ്ക

താരമായി പ്രിയങ്ക

സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി ഒരുമാസം കൊണ്ട് വളര്‍ന്നിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് തൊഴിലാളികളെ നേരിട്ട് കണ്ടും, എല്ലാവര്‍ക്കും സഹായമെത്തിച്ചും, സ്ത്രീകളെ പ്രത്യേകമായി കണ്ടും പ്രിയങ്ക നടത്തിയ നീക്കങ്ങള്‍ അംഗീകരിക്കാതെ യോഗിക്ക് വേറെ വഴിയില്ലായിരുന്നു. യോഗിക്കെതിരെ പ്രാദേശിക തലം മുതല്‍ വലിയ എതിര്‍പ്പുകളാണ് ഉള്ളത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും, ബിഎസ്പിയും എവിടെയും കാണാനില്ലാത്ത അവസ്ഥയിലാണ്. ബിഎസ്പി ഇതിന് പുറമേ കോണ്‍ഗ്രസിനെ വിമര്‍ശിക്കുക കൂടി ചെയ്തതോടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇതാ ആയിരം ബസ്സുകള്‍

ഇതാ ആയിരം ബസ്സുകള്‍

ആയിരം ബസ്സുകളുടെ പട്ടിക കോണ്‍ഗ്രസ് അതിവേഗം യോഗിക്ക് മുന്നില്‍ നിരത്തിയിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ബൈക്കുകളും ഓട്ടോകളും നാല് ചക്രവാഹനങ്ങളും വരെയുണ്ടെന്ന് യോഗി പറയുന്നു. പട്ടിക ഒന്ന് കൂടി പരിശോധിച്ചിട്ട് അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. പ്രശ്‌നങ്ങളുണ്ടാക്കിയത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും യോഗി ആരോപിക്കുന്നു. രാജസ്ഥാനും പഞ്ചാബിലും നിന്നുമായിട്ടാണ് അന്യസംസ്ഥാന തൊഴിലാളികള്‍ എത്തുന്നത്. ഈ തൊഴിലാളികളില്‍ നിന്ന് കോണ്‍ഗ്രസ് വന്‍ തുക ഈടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് തൊഴിലാളികളെ ചൂഷണം ചെയ്യുകയും, ഒരുവശത്ത് നല്ലവരായി നില്‍ക്കുകയുമാണെന്ന് യോഗി ആരോപിച്ചു.

ശിവസേനയുടെ കിടിലന്‍ മറുപടി

ശിവസേനയുടെ കിടിലന്‍ മറുപടി

ശിവസേന യോഗിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. യോഗിക്ക് നല്ല കാര്യങ്ങള്‍ സംസാരിക്കാനേ അറിയൂ. അതൊന്നും പ്രവര്‍ത്തിയിലില്ല. ബിജെപി പൗരത്വ നിയമത്തില്‍ ക്രൂരത അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറയുന്നു. എന്നാല്‍ സ്വന്തം ജനതയെ പോലും യോഗി അംഗീകരിക്കുന്നില്ല. പിന്നെയാണോ പുറത്തുനിന്നുള്ളവരെന്നും ശിവസേന പരിഹസസിച്ചു. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യത്തില്‍ മാതൃകയായത്. അദ്ദേഹം അതിഥി തൊഴിലാളികള്‍ക്കൊപ്പം നിന്ന് അവരുടെ വേദനകളാണ് കേട്ടത്. ധനമന്ത്രി വളരെ മോശമായിട്ടാണ് പ്രതികരിച്ചതെന്നും ശിവസേന പറഞ്ഞു.

അഞ്ച് മണിക്കുള്ളില്‍

അഞ്ച് മണിക്കുള്ളില്‍

പ്രിയങ്കയ്ക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളിയും യുപി സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. 12 മണിക്ക് ബസ്സുകള്‍ തരംതിരിച്ച് അയക്കാനാണ് നിര്‍ദേശിച്ചത്. അതായത് 500 ബസ്സുകള്‍ നോയിഡയിലേക്കും 500 ബസ്സുകല്‍ ഗാസിയാബാദിലേക്കും അയക്കാനാണ് നിര്‍ദേശം. എന്നാല്‍ ഇവ അഞ്ച് മണിക്കുള്ളിലേ എത്തൂ എന്ന് കടുപ്പിച്ച് പറഞ്ഞിട്ടുണ്ട് പ്രിയങ്ക. ദയവായി യാത്രക്കാരുടെ ലിസ്റ്റും റൂട്ട് മാപ്പും തയ്യാറാക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തിക്ക് അയച്ച കത്തില്‍ പ്രിയങ്ക പറഞ്ഞു. ഇതോടെ ബസ്സുകള്‍ ഇല്ലെന്ന് യുപി സര്‍ക്കാരിന്റെ വാദം തന്നെ പൊളിഞ്ഞിരിക്കുകയാണ്.

രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!

ഓരോ ദിവസം ഓരോ ഗുളിക കഴിക്കും... ഇന്ത്യയുടെ ആ മരുന്നിനെ പിന്തുണച്ച് ട്രംപ്, മുന്നറിയിപ്പ് തള്ളി!!ഓരോ ദിവസം ഓരോ ഗുളിക കഴിക്കും... ഇന്ത്യയുടെ ആ മരുന്നിനെ പിന്തുണച്ച് ട്രംപ്, മുന്നറിയിപ്പ് തള്ളി!!

സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍

English summary
priyanka gandhi sent midnight letter to yogi adityanath on stranded migrant labourers issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X