Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധി യഥാര്‍ത്ഥ നേതാവ്, റോള്‍ മോഡല്‍! കോണ്‍ഗ്രസ് അധ്യക്ഷയാകണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

ദില്ലി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി നടനും മുന്‍ എംപിയുമായിരുന്ന ശത്രുഖ്നന്‍ സിന്‍ഹ. കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ ഏറ്റവും അനുയോജ്യയായ നേതാവ് പ്രിയങ്ക ഗാന്ധിയാണെന്നും സിന്‍ഹ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉന്നമനത്തിന് പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.

priyankaupddnew

സോന്‍ഭദ്ര സംഭവത്തില്‍ പ്രിയങ്കയുടെ ഇടപെടല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ നേതാവെന്നതിന്‍റെ ഉദാഹരണമാണ് പ്രിയങ്ക. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ കണ്ട് പഠിക്കണമെന്നും ശത്രുഖ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. 1977 ല്‍ ബിഹാറിലെ ബെല്‍ചിയില്‍ ദളിത് കുടുംബങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ ഇന്ദിരാ ഗാന്ധി നടത്തിയ ഇടപെടലുകളെ കുറിച്ചും ശത്രുഖ്നന്‍ സിന്‍ഹ ഓര്‍മ്മിപ്പിച്ചു.ഇന്ന് സോന്‍ഭദ്രയില്‍ വെടിവെയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ മുഴുവന്‍ കാണാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടില്‍ നിന്ന പ്രിയങ്ക ഗാന്ധി ഇന്ദിരയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക ഗാന്ധി വരണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നട്വാര്‍ സിംഗും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള നേതാക്കള്‍ അധ്യക്ഷ പദവി ഏറ്റെടുത്താന്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് പിളരുമെന്നാണ് നട്വാര്‍ സിംഗ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+