കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ പ്രിയങ്കാ ഗാന്ധിയുടെ കസ്റ്റഡിയും രാത്രിസമരവും പ്രതിഷേധവുമെല്ലാം കോണ്‍ഗ്രസില്‍ രാഷ്ട്രീയ ട്രെന്‍ഡ് മാറ്റുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ യുപിയിലെ നീക്കങ്ങള്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഓര്‍മിപ്പിക്കുന്നതാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരണമെന്നും മുതിര്‍ന്നനേതാക്കള്‍ ആവശ്യപ്പെട്ടു.

രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി നിലപാട് മാറ്റില്ലെന്ന് ബോധ്യമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മറ്റൊരു ശക്തനെ തേടുകയാണ്. ഈ ഘട്ടത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നുവരുന്നത്. രണ്ടു മുന്‍ കേന്ദ്രമന്ത്രിമാരാണ് പ്രിയങ്ക കോണ്‍ഗ്രസ് ദേശീയ അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 നിലവിലെ സാഹചര്യം

നിലവിലെ സാഹചര്യം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞത്. അദ്ദേഹം രാജി പിന്‍വലിക്കുമെന്നാണ് നേതാക്കള്‍ കരുതിയതെങ്കിലും അതുണ്ടായില്ല. തുടര്‍ന്നാണ് മറ്റൊരു ശക്തനായ നേതാവിനെ തേടാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്.

രാഹുല്‍ അംഗീകരിക്കുമോ

രാഹുല്‍ അംഗീകരിക്കുമോ

പ്രിയങ്കാ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉയരുന്ന ആവശ്യം. എന്നാല്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. കാരണം, ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും തിരഞ്ഞെടുക്കരുതെന്നും മറ്റാരെങ്കിലും അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നുമാണ് രാഹുല്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

രണ്ടു മുന്‍ മന്ത്രിമാര്‍ രംഗത്ത്

രണ്ടു മുന്‍ മന്ത്രിമാര്‍ രംഗത്ത്

മുന്‍ കേന്ദ്രമന്ത്രിമാരായ ഇവികെഎസ് ഇളങ്കോവന്‍, ശ്രീപ്രകാശ് ജയ്‌സ്വാള്‍ എന്നിവരാണ് പുതിയ ആവശ്യം മുന്നോട്ട് വച്ചത്. രാഹുല്‍ ഗാന്ധി രാജി പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതിന് തയ്യാറല്ലെങ്കില്‍ പ്രിയങ്കാ ഗാന്ധി ദേശീയ പദവി ഏറ്റെടുക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു.

 സുപ്രധാന യോഗം ചേര്‍ന്നു

സുപ്രധാന യോഗം ചേര്‍ന്നു

നിലവില്‍ കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. അതിനൊപ്പം ദേശീയ അധ്യക്ഷ പദവി കൂടി പ്രിയങ്ക ഏറ്റെടുക്കണമെന്ന് ശ്രീപ്രകാശ് ജയ്‌സ്വാള്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്ന ചര്‍ച്ചകള്‍ കഴിഞ്ഞദിവസം പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നടന്നു.

പ്രവര്‍ത്തക സമിതി ഉടന്‍ ചേരും

പ്രവര്‍ത്തക സമിതി ഉടന്‍ ചേരും

മോത്തിലാല്‍ വോറ, അഹ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ തുടങ്ങിയവരാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷ പദവി ആര് ഏറ്റെടുക്കുമെന്നതായിരുന്നു പ്രധാന ചര്‍ച്ച. ഉടനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാനും തീരുമാനിച്ചു.

 രണ്ടു തരം ചര്‍ച്ചകള്‍ക്കാണ് സാധ്യത

രണ്ടു തരം ചര്‍ച്ചകള്‍ക്കാണ് സാധ്യത

ദിവസങ്ങള്‍ക്കകം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. ഇപ്പോള്‍ തിയ്യതി തീരുമാനിച്ചിട്ടില്ല. പ്രവര്‍ത്തക സമിതി യോഗത്തില്‍ രണ്ടു തരം ചര്‍ച്ചകള്‍ക്കാണ് സാധ്യത. ഒന്നുകില്‍ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കും. അല്ലെങ്കില്‍ ഇടക്കാല ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കും.

മറ്റു നാല് പേരുകള്‍ ചര്‍ച്ചയില്‍

മറ്റു നാല് പേരുകള്‍ ചര്‍ച്ചയില്‍

പ്രിയങ്കാ ഗാന്ധിക്ക് പുറമെ മറ്റു നാല്‌പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മോത്തിലാല്‍ വോറ, മല്ലികാര്‍ജുര്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, മുകുള്‍ വാസ്‌നിക്ക് എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. എന്നാല്‍ പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മറ്റെല്ലാവരുടെയും പേരുകള്‍ മാറ്റിവെക്കും.

 അന്തിമ തീരുമാനം വരുന്നു

അന്തിമ തീരുമാനം വരുന്നു

രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ പ്രിയങ്കാ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് മുന്‍ മന്ത്രി ഇളങ്കോവന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇളങ്കോവന്‍. ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഇളങ്കോവന്‍ വെള്ളിയാഴ്ച രാത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒറ്റക്കെട്ടായി നയിക്കാന്‍....

ഒറ്റക്കെട്ടായി നയിക്കാന്‍....

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ നേതൃത്വത്തിലില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ഒറ്റക്കെട്ടായി നയിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും പുറത്തും കോണ്‍ഗ്രസിന് ചുക്കാന്‍ പിടിക്കണമെന്നും ഇളങ്കോവന്‍ ആവശ്യപ്പെട്ടു.

പ്രിയങ്കയുടെ അന്തിസമരത്തില്‍ യോഗി വീണു; ചര്‍ച്ചയ്ക്ക് അവസരമൊരുക്കി, കോണ്‍ഗ്രസ് തന്ത്രം ഫലിച്ചുപ്രിയങ്കയുടെ അന്തിസമരത്തില്‍ യോഗി വീണു; ചര്‍ച്ചയ്ക്ക് അവസരമൊരുക്കി, കോണ്‍ഗ്രസ് തന്ത്രം ഫലിച്ചു

English summary
Priyanka Gandhi Should Be Take Charge As Congress Chief; Two Former Union Ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X