• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അടച്ചുപൂട്ടുകയുമാണ്: പ്രിയങ്ക ഗാന്ധി

ദില്ലി: പൗരത്വ ഭേഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമ‍ര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അടച്ചുപൂട്ടുകയുമാണെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. ദില്ലി മുതല്‍ ബെംഗളരു വരെ ഉള്‍പ്പെടുന്ന പത്ത് നഗരങ്ങളിലാണ് വ്യാഴാഴ്ച നടക്കാനിരുന്ന പ്രതിഷേധ പരിപാരികള്‍ പോലീസ് ഇടപെട്ട് നിര്‍ത്തലാക്കിയത്.

ഞങ്ങള്‍ എന്‍ഡിഎ വിട്ടു, പക്ഷേ യുപിഎയുടെ ഭാഗമാണെന്ന് കരുതേണ്ട, സ്വതന്ത്ര നിലപാടുകളുണ്ടെന്ന് ശിവസേന

തുടര്‍ന്ന് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് ദില്ലിയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത്. ഇതിനൊപ്പം ടെലികോം കമ്പനികളോട് ഇന്റര്‍നെറ്റിന് പുറമേ എസ്എംഎസ്- വോയ്സ് കോള്‍ സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ചെങ്കോട്ടയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളിലാണ് നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കും പ്രാബല്യത്തിലുള്ളത്.

'' മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഇന്റര്‍നെറ്റ് റദ്ദാക്കി. എല്ലായിടത്തും നിരോധനാജ്ഞ പുറപ്പെടുവിച്ചു. എവിടെയും നിങങ്ങളുടെ ശബ്ദമുയര്‍ത്താന്‍ അനുവദിക്കുന്നില്ല. നികുതിദായകരുടെ പണം ഉപയോഗിക്കുന്നവര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അടച്ചുപൂട്ടുകയുമാണ്"പ്രിയങ്കാ ഗാന്ധി പറയുന്നു. ദില്ലിയില്‍ ചെങ്കോട്ടക്ക് അടുത്തുവെച്ച് നിരവധി പ്രതിഷേധക്കാരെയാണ് പോലീസ് പിടികൂടിയത്. രാവിലെ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചവരാണ് പിടിയിലായിട്ടുള്ളത്. ദില്ലിയ്ക്ക് പുറമേ ഹൈദരാബാദിലും ബെംഗളൂരുവിലും സമാന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

cmsvideo
  Section 144 Imposed Near Red Fort Ahead Of Anti-CAA Protest | Oneindia Malayalam

  സ്വരാജ്യ അഭിയാന്‍ തലവനായ യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി എന്നിവരാണ് ദില്ലിയില്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നത്. ലാല്‍ ക്വിലയില്‍ നിന്നാണ് ഞാന്‍ പിടിയിലായത്. ആയിരത്തോളം പ്രതിഷേധക്കാരാണ് ഇതിനകം പിടിയിലായിട്ടുള്ളത്. ആയിരക്കണക്കിന് പേര്‍ ഇങ്ങോട്ടുള്ള യാത്രാ മധ്യേയാണ്. ഞങ്ങളെ ഭാവനയിലേക്കാണ് കൊണ്ടുപോകുന്നതെന്നും യാദവ് പറയുന്നു.

  ദില്ലിയിലെ പ്രക്ഷോഭം കാരണം രാവിലെ മുതല്‍ ദില്ലി- ഗുഡ്ഗാവ് അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിട്ടുള്ളത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ അടച്ചിടുകയായിരുന്നു. 17 ഓളം മെട്രോ സ്റ്റേഷനുകളും ഇതിനകം അടച്ചിട്ടുണ്ട്. പ്രതിഷേധക്കാരോട് അനുമതി തേടാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അനുവദനീയമായ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി വാങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാനാണ് നീക്കമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

  English summary
  Priyanka Gandhi slams central government on recent incidents on CAA protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X