കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍ബലമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഇന്ത്യ ചൈനക്ക് മുന്നില്‍ മുട്ട് കുത്തിയെന്ന് പ്രിയങ്ക ഗാന്ധി

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ട് പോലും കേന്ദ്രസര്‍ക്കാര്‍ ചൈനക്കെതിരെ വളരെ ദുര്‍ബലമായ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. ഇതോടൊപ്പം ഒരു ചൈനീസ് കമ്പനിക്ക് റെയില്‍വേ കരാര്‍ നല്‍കുന്നതിലൂടെ ഇന്ത്യ ചൈനക്ക് മുന്നില്‍ മുട്ട് കുത്തിയെന്നും പ്രിയങ്ക വിമര്‍ശിച്ചു.

'നമ്മുടെ 20 ഇന്ത്യന്‍സൈനികര്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൈനക്ക് ശക്തമായ സന്ദേശം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യ ചെയ്തത് വളരെ ദുര്‍ബലമായ കാര്യമാണ്. ദില്ലി മീററ്റ് സെമി റെയില്‍വേ ഇടനാഴി നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ചൈനീസ് കമ്പനിക്ക് കൈമാറിയിരിക്കുന്നു. ഇത് വഴി ഇന്ത്യ അവരുടെ മുന്നില്‍ മുട്ടുകുത്തുകയുണ്ടായി. ഇന്ത്യന്‍ കമ്പനികളും ഈ ഇടനാഴി നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണ്.' പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
Harvard study says India holds conventional edge over China | Oneindia Malayalam

ദില്ലി-മീററ്റ് അതിവേഗ റെയിലിനായി ഇന്ത്യ ചൈനീസ് കമ്പനിയുമായി ഉണ്ടാക്കിയ 1126 കോടിയുടെ കരാറിനെ കുറിച്ച് പരാമര്‍ശിച്ച റിപ്പോര്‍ട്ട് കൂടി പ്രിയങ്കാ ഗാന്ധി പങ്കുവെച്ചിരുന്നു.

priyanka

ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ ഉപേക്ഷിച്ചിട്ടുണ്ട്. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 2016 ലായിരുന്നു കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയത്.

ലഡാക്കിലെ അതിര്‍ത്തി മേഖലയിലാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സൈന്യം ആക്രമിക്കപ്പെടുമ്പോള്‍ ആരുടേയും കൈയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനെിരെയാണ് രാബുല്‍ രംഗത്തെത്തിയത്. ആയുധങ്ങള്‍ ഇല്ലാതെ അവരെ രക്തസാക്ഷിയാക്കാന്‍ വിട്ടത് എന്തിനാണെന്നായിരുന്നു രാഹുവിന്റെ ചോദ്യം. വിഷയത്തില്‍ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും ഇന്ത്യന്‍ സൈനികരെ കൊല്ലാനും ഭൂമി കയ്യേറാനും അവര്‍ക്കെങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ചോദിക്കുന്നു.

അതിഥി തൊഴിലാളികള്‍ക്കായി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍, 50000 കോടി, 6 സംസ്ഥാനങ്ങളില്‍, കൈവിടില്ല!അതിഥി തൊഴിലാളികള്‍ക്കായി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍, 50000 കോടി, 6 സംസ്ഥാനങ്ങളില്‍, കൈവിടില്ല!

പ്രവാസികളോട് എത്രയെത്ര വാഗ്ദാനലംഘനങ്ങൾ! മുഖ്യമന്ത്രി പിണറായിയെ ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി!പ്രവാസികളോട് എത്രയെത്ര വാഗ്ദാനലംഘനങ്ങൾ! മുഖ്യമന്ത്രി പിണറായിയെ ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി!

 ഗാൽവൻ വാലിയിൽ എത്ര സൈനികരെ നഷ്ടമായി: കണക്ക് വെളിപ്പെടുത്താതെ ചൈന, ഷീ ജിൻ പിങ്ങ് ഇടഞ്ഞുതന്നെ? ഗാൽവൻ വാലിയിൽ എത്ര സൈനികരെ നഷ്ടമായി: കണക്ക് വെളിപ്പെടുത്താതെ ചൈന, ഷീ ജിൻ പിങ്ങ് ഇടഞ്ഞുതന്നെ?

English summary
Priyanka Gandhi Slams Centre for Adopting Week Strategy Against China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X