കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികളുടെ മടക്കയാത്ര; എന്തുകൊണ്ട് പറ്റില്ല?, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കയും!!

Google Oneindia Malayalam News

ദില്ലി; നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ട്രെയിൻ നിരക്ക് ഈടാക്കിയ കേന്ദ്രസർക്കാർ തിരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിദേശത്ത് നിന്നുള്ള പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാണ് ലോക്ക് ഡൗണിൽ കുടങ്ങിയ സാധാരണക്കാരായ അതിഥി തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ സർക്കാർ തയ്യാറാവാത്തതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

രാഷ്ട നിർമ്മാതാക്കളാണ് അതിഥി തൊഴിലാളികൾ . അവർ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്.പ്രവാസികളെ സൗജന്യമായി വിദേശത്ത് നിന്ന് എത്തിക്കാൻ കേന്ദ്രസർക്കാരിന് കഴിയുമെങ്കിൽ ഗുജറാത്തിലെ നമസ്തേ ട്രംപ് പരിപാടിക്കായി 100 കോടി ചെലവാക്കാൻ സർക്കാരിന് സാധിക്കുമെങ്കിൽ റെയിൽവേയ്ക്ക് 151 കോടി രൂപ പിഎം കെയർ ഫണ്ടിലേക്ക് നൽകാമെങ്കിൽ എന്തുകൊണ്ട് അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്ര നൽകാനാവില്ല, പ്രിയങ്ക ട്വീറ്റ് ചെയ്തു.

priyanka-gandho

അതേസമയം കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.അതത് സംസ്ഥാന കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ ചെലവുകൾ വഹിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികളുടെ സേവനങ്ങൾക്ക് പാർട്ടിയുടെ "എളിയ സംഭാവന" ആയിരിക്കും ഇത്. അവരുമായി ഐക്യദാർഢ്യപെടുകയാണെന്നും സോണിയ പറഞ്ഞു.

നിരവധി തവണ കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷിത യാത്ര ഒരുക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യം അവഗണിക്കുകയാണെന്ന് ചെയ്തതെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും അവരിൽ നിന്ന് മടക്കയാത്രയ്ക്ക് കൂടുതൽ തുക ഈടാക്കുന്നത് കടുത്ത ദ്രോഹമാണെന്നും സോണിയ പറഞ്ഞു.

Recommended Video

cmsvideo
കേരളത്തില്‍ നിന്നുള്ള 5 ട്രെയിനുകള്‍ റദ്ദാക്കി | Oneindia Malayalam

അതേസമയം മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും റെയിൽവേയുടെ നടപടിക്കെതിരെ രംഗത്തെത്തി. ഒരു വശത്ത്, വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നിന്ന് റെയിൽ‌വേ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു, മറുവശത്ത്, റെയിൽ‌വേ മന്ത്രാലയം പി‌എം കെയർ ഫണ്ടിലേക്ക് 151 കോടി രൂപ നൽകുന്നു, രാഹുൽ ട്വീറ്റ് ചെയ്തു.

പ്രവാസികളുടെ നാടണയൽ എളുപ്പമാകില്ല,കർശന ഉപാധികളുമായി കേന്ദ്രം!! മലയാളികൾക്കും നിരാശപ്രവാസികളുടെ നാടണയൽ എളുപ്പമാകില്ല,കർശന ഉപാധികളുമായി കേന്ദ്രം!! മലയാളികൾക്കും നിരാശ

ഇടപെട്ട് കോൺഗ്രസ്;വൻ പ്രഖ്യാപനവുമായി സോണിയ ഗാന്ധി!അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രാചെലവ് വഹിക്കുംഇടപെട്ട് കോൺഗ്രസ്;വൻ പ്രഖ്യാപനവുമായി സോണിയ ഗാന്ധി!അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രാചെലവ് വഹിക്കും

അര്‍ണബ് ഗോസ്വാമിക്കെതിരെ അടുത്ത കേസ്; സോണിയാ ഗാന്ധി വിവാദത്തിന് പിന്നാലെ; വിദ്വേഷ പ്രചരണംഅര്‍ണബ് ഗോസ്വാമിക്കെതിരെ അടുത്ത കേസ്; സോണിയാ ഗാന്ധി വിവാദത്തിന് പിന്നാലെ; വിദ്വേഷ പ്രചരണം

English summary
Priyanka gandhi slams centre for charging train from migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X