Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനം എല്ലാം കാണുന്നുണ്ട്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല; സര്‍ക്കാരിനെ വിടാതെ പ്രിയങ്ക

ദില്ലി: സാമ്പത്തിക മാന്ദ്യത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഐഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ലെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് മറക്കരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

nirmalapriyanka

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാഹന കമ്പനിയായ മഹീന്ദ്ര കുറച്ച് ദിവസം കൂടി പ്ലാന്‍റ് അടച്ചിടുമെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ പ്രതികരണം. സാമ്പത്തിക മാന്ദ്യം മറ്റൊരു കമ്പനിയെ കൂടി ബാധിച്ചിരിക്കുന്നു. കുറേ പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടമാകും, പ്രിയങ്ക ട്വീറ്റ് ചെയ്തു.

നേരത്തേ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള പരമാര്‍ശത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ടെലിവിഷനില്‍ കാണുന്ന തരത്തിലുള്ള കണക്കുകള്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്ന സമയത്ത് ഐന്‍സ്റ്റീനെ പോലും സഹായിച്ചില്ലെന്നായിരുന്നു ഗോയലിന്‍റെ പ്രസ്താവന ഇതിനെതിരെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ശരിയായ ക്യാച്ച് ലഭിക്കണമെങ്കില്‍ പന്തില്‍ ശ്രദ്ധ പുലര്‍ത്തണം, കളിയുടെ സാരാംശം മനസിലാക്കണം. ഇല്ലേങ്കില്‍ നിങ്ങള്‍ ഗുരുത്വാകര്‍ഷണത്തേയും ഗണിതത്തേയും ഓലയേയും ഊബറിനേയും കുറ്റപ്പെടുത്തും , ഒരു ക്രിക്കറ്റ് മത്സരത്തിലെ ക്യാച്ച് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടായിരിന്നു പ്രിയങ്ക ഇക്കാര്യം കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+