കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ തൊഴിലിനെ കുറിച്ച് മിണ്ടാതിരിക്കുന്നതിന് കാരണം ഇതാണ്..തുറന്നടിച്ച് പ്രിയങ്ക!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതില്‍ കടുത്ത വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3.64 കോടി പേര്‍ക്ക് തൊഴിലില്ലാതായെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇക്കാരണം കൊണ്ടാണ് മോദി സര്‍ക്കാര്‍ തൊഴിലിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന വലിയ വാഗ്ദാനങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്. പ്രധാനപ്പെട്ട 7 മേഖലകളില്‍ മൂന്നര കോടിയിലേറെ ജനങ്ങള്‍ക്കാണ് തൊഴിലില്ലാതായതെന്നും പ്രിയങ്ക പറഞ്ഞു.

1

അതേസമയം ഈ മൂന്ന് കോടി 64 ലക്ഷം പേര്‍ക്ക് തൊഴിലില്ലാതായത് വമ്പന്‍മാരുടെയും പരസ്യങ്ങളുടെയും കര്‍മ ഫലമാണ്. ഈ കാരണം കൊണ്ടാണ് സര്‍ക്കാര്‍ തൊഴിലിനെ കുറിച്ച് ഒരക്ഷരം പറയാതിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. നേരത്തെ റിപബ്ലിക്ക് ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കും തൊഴിലില്ലായ്മയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുവാക്കള്‍ക്ക് സ്വന്തം സ്വപ്്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തൊഴിലില്ലാതെ സാധ്യമല്ല. ആ സാഹചര്യത്തില്‍ റിപബ്ലിക്ക് ദിനം എങ്ങനെയാണ് ശക്തമാവുകയെന്നും രാഹുല്‍ ചോദിച്ചിരുന്നു.

നേരത്തെ ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക കുറച്ചിരുന്നു. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്നും, എന്നാല്‍ വളര്‍ച്ചയ്ക്കുള്ള പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ വിപണി അടക്കമുള്ള സെയില്‍സ് മേഖലയില്‍ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന വാദത്തിലാണ് മോദി സര്‍ക്കാര്‍.

പ്രിയങ്ക ഗാന്ധി നേരത്തെ യുപിയിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധച്ചവര്‍ക്കെതിരെ പോലീസ് അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിച്ചതെന്നാണ് പ്രിയങ്ക ആരോപിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷയെ കാണാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട് പ്രിയങ്ക. കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു സംഘവും അവരോടൊപ്പമുണ്ടാവും.

വിരട്ടല്‍ വേണ്ട, ഇനിയും ആസാദി മുദ്രാവാക്യം വിളിക്കും; യോഗിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്വിരട്ടല്‍ വേണ്ട, ഇനിയും ആസാദി മുദ്രാവാക്യം വിളിക്കും; യോഗിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്

English summary
priyanka gandhi slams govt over unemployment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X