കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു നുണ നൂറ് തവണ ആവര്‍ത്തിച്ചാല്‍ സത്യമാകില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും പ്രിയങ്ക ഗാന്ധി

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കൂവെന്ന് പ്രിയങ്ക പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം, അതിന് പരിഹാരമാണ് വേണ്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

nirmalapriyanka

നൂറ് തവണ ഒരു കളവ് ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ല. പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് പ്രശ്ന പരിഹാരം കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തണമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളാണെന്ന് മന്‍മോഹന്‍ സിംഗ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വേഗത്തില്‍ വളരാന്‍ സാധ്യതയുള്ള സമ്പദ്ഘടനയായിരുന്നു ഇന്ത്യയുടേത്. ജിഎസ്ടിയുടെ ആഘാതത്തി ല്‍നിന്ന് രാജ്യത്തിന് ഇനിയും കരകയറാനായിട്ടില്ല. അതിനിടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രതികരണം.

ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) തോത് കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിക്കിലാണെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 5 ശതമാനം മാത്രമാണ് വളര്‍ച്ച.

 'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി 'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണംകമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണം

പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാരർത്ഥിയില്ല? ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് പിജെ ജോസഫ്!പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാരർത്ഥിയില്ല? ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് പിജെ ജോസഫ്!

English summary
Priyanka Gandhi slams govt regarding economic slow down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X