സമൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കഗാന്ധി; ഷൂ വിതരണം നടത്തി ജനങ്ങളെ അപമാനിച്ചു!!
ദില്ലി: അമേഠിയിലെ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അമേഠിയിൽ സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഷൂ വിതരണം നടത്തിയതിനെതിരെയാണ് പ്രിയങ്ക വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ മോശമാക്കാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ അപമാനിതരാകുന്നത് അമേഠിയിലെ ജനങ്ങളാണെന്ന് പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധി ഇവിടെ സന്ദര്‍ശിക്കുന്നില്ലെന്ന നുണ പുറത്തുനിന്ന് വരുന്ന ആളുകള്‍ പറഞ്ഞ് പരത്തുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ്യം എന്താണെന്ന് നിങ്ങള്‍ക്കറിയാം. ഇവിടുത്തെ ജനങ്ങൾ വിഢികളല്ലെന്നും അവർ വ്യക്തമാക്കി.

'കാണാതാകുന്ന എംപി' ഈ മണ്ഡലത്തെ അവഗണിക്കുകയാണെന്ന പ്രസ്താവനയ്ക്കെതിരെയായരുന്നു പ്രിയങ്കയുടെ പ്രതികരണം. ബിജെപിക്കാര്‍ക്ക് എല്ലാവരേയും വിഡ്ഡികളാക്കിയുള്ള ശീലമാണുള്ളത്. 50 ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കിയിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വീണ്ടും പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. അമേഠിയില്‍ നടന്ന തിരഞ്ഞെപ്പ് യോഗത്തിനിടെയായിരുന്നു പ്രതികരണം.












Click it and Unblock the Notifications